ലക്ഷക്കണക്കിന് ആരാധകരുള്ള വ്‌ളോഗറാണ് പക്ഷെ താമസസ്ഥലം കണ്ടാല്‍ ഏവരും ഞെട്ടും…ചൈനയിലെ പ്രമുഖ വ്‌ളോഗറുടെ ഫ്‌ളാറ്റ് ചര്‍ച്ചാ വിഷയമാകുന്നു…

ചൈനയിലെ പ്രമുഖ വ്‌ളോഗര്‍ എന്നു പറയുമ്പോള്‍ നമ്മള്‍ മനസ്സില്‍ കാണുക ആഡംബര ഫ്‌ളാറ്റും അടിപൊളി ജീവിതവുമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുകയാണ് ലിസ എന്ന വ്‌ളോഗര്‍. 10 ലക്ഷത്തിലധികം പേര്‍ ഇവരെ പിന്തുടരുന്നുണ്ട്. എന്നാല്‍ ഇവര്‍ വ്യാജനാണെന്നും അണ്‍ഫോളോ ചെയ്യണമെന്നുമാണ് ഇപ്പോള്‍ ആളുകളുടെ ആവശ്യം. ലിസ താമസിക്കുന്ന ഫ്‌ളാറ്റിന്റെ ശോചനീയവസ്ഥയുടെ വീഡിയോ ഫ്‌ളാറ്റുടമ ചെന്‍ പങ്കുവച്ചതോടെയാണ് വിഷയം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായത്. വാടക ലഭിക്കാത്തതിന്റെയും ഫ്‌ളാറ്റ് വൃത്തിയാക്കാത്തതിന്റെയും ദേഷ്യത്തിലാണ് ചെന്‍ വീഡിയോ പങ്കുവച്ചത്. ല സാധനങ്ങള്‍ വലിച്ചുവാരി, കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ഫ്‌ളാറ്റ്. നിലത്ത് പലയിടത്തും പട്ടിയുടെ വിസര്‍ജ്യമുണ്ട്. വൃത്തിയാക്കാന്‍ ആളുകളെ വിളിച്ചെങ്കിലും ആരും തയാറാവുന്നില്ല എന്നു ചെന്‍ പറയുന്നു. വാടകയിനത്തില്‍ വലിയൊരു തുക നല്‍കാനുണ്ട്. ഇക്കാര്യം ചോദിച്ചു വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാറില്ലെന്നും ചെന്‍ ആരോപിക്കുന്നു. ചെന്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഇതോടെ ലിസ ഇയാളെ…

Read More

ഓര്‍മയില്ലേ നഖക്ഷതങ്ങളിലെ ലക്ഷ്മിയെ ! ആ ഊമപെണ്‍കുട്ടി മടങ്ങിയെത്തുന്നു; സലീമയുടെ തിരിച്ചുവരവ് ത്രീഡി ഹൊറര്‍ ചിത്രം ലിസയിലൂടെ…

ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ സലീമയെ അത്ര പെട്ടെന്ന് മറക്കില്ല.ഇവര്‍ അവതരിപ്പിച്ച നഖക്ഷതങ്ങളിലെ ലക്ഷ്മിയും ആരണ്യകത്തിലെ അമ്മിണിയുമെല്ലാം മലയാളികള്‍ നെഞ്ചേറ്റിയ കഥാപാത്രങ്ങളാണ് എന്നതു തന്നെ കാരണം. ഒരു പിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച് പെട്ടെന്നൊരുനാള്‍ സിനിമാരംഗം വിട്ടത് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സലീമ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. തമിഴിലാണ് താരത്തിന്റെ രണ്ടാം വരവിന്റെ തുടക്കം. അഞ്ജലി നായികയാകുന്ന ത്രീഡി ഹൊറര്‍ ചിത്രം ലിസയിലാണ് താരം ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സലീമയുടെ ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് ശ്രദ്ധേയമാണ്. തുടര്‍ന്ന് മറ്റൊരു തമിഴ് ചിത്രത്തിലും താരം അഭിനയിച്ചു. അത് അടുത്ത വര്‍ഷമാകും തിയേറ്ററിലെത്തുക. പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ, ഹരിഹരന്‍ സംവിധാനം ചെയ്ത നഖക്ഷതങ്ങളിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലക്ഷ്മി എന്ന ഊമയെ സലീമ മികച്ചതാക്കി.…

Read More

സിനിമാപ്രേമികളെ കിടുകിടാ വിറപ്പിക്കാന്‍ ‘ ലിസ’ വീണ്ടുമെത്തുന്നു ! മൂന്നാം ഭാഗമൊരുക്കുന്നത് ത്രിഡിയില്‍; ഇത്തവണ ലിസയായി എത്തുന്നത്…

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് 1978ല്‍ പുറത്തിറങ്ങിയ ലിസ. പിന്നീട് വീണ്ടും ലിസ എന്ന പേരില്‍ 1987ല്‍ രണ്ടാം ഭാഗമിറങ്ങിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ബേബി സംവിധാനം ചെയ്ത ലിസയില്‍ അന്നത്തെ സ്വപ്‌നസുന്ദരി സീമയായിരുന്നു നായിക. രണ്ടാം ഭാഗത്തില്‍ സുമലതയും. ലിസയുടെ മൂന്നാം ഭാഗം ഒരുങ്ങുകയാണിപ്പോള്‍. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ലിസ വീണ്ടുമെത്തുന്നത്. ചിത്രം ത്രിഡിയിലാണൊരുങ്ങുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ പി.ജി മുത്തയ്യ നിര്‍മിക്കുന്ന ചിത്രം സവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ രാജു വിശ്വനാഥാണ്. തമിഴ് നടി അഞ്ജലിയാണ് ചിത്രത്തില്‍ ലിസയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ ഹിന്ദിയിലേക്ക് മൊഴി മാറ്റും. വ്യത്യസ്ഥമായ ഒരു ഹൊറര്‍ ചിത്രമായിരിക്കും ഇതെന്ന് ചിത്രത്തിന്റെ നിര്‍മാതാവും ഛായാഗ്രാഹകനുമായ മുത്തയ്യ വ്യക്തമാക്കി. ഹൈദരാബാദിലും കൊടൈക്കനാലിലുമായാണ് ചിത്രീകരണം.

Read More