എന്തുകൊണ്ട് കേരളം പ്രണയപകയുടെ നാടായി മാറുന്നു ! പ്രണയനിഷേധത്തിന്റെയും പിണക്കത്തിന്റെയും പേരില്‍ സമീപകാലത്ത് എരിഞ്ഞടങ്ങിയത് ഏഴു പെണ്‍കുട്ടികളുടെ ജീവിതം…

 പ്രണയനിഷേധത്തിന്റെ പേരിലുള്ള കൊലകള്‍ ആവര്‍ത്തിക്കുമ്പോള്‍ ലജ്ജയും വേദനയും കൊണ്ട് തല താഴ്ത്തുകയാണ് മലയാളികള്‍. ഉത്തരേന്ത്യയില്‍ കണ്ടിരുന്ന ദുരഭിമാനക്കൊലകളും കേരളത്തില്‍ അപൂര്‍വമല്ലാതായിരിക്കുകയാണ്. എങ്ങനെയായാലും ബലിയാടാവുന്നത് പെണ്‍കുട്ടികളാണെന്നു മാത്രം. വീട്ടുകാരെ പേടിച്ച് പ്രണയം നിഷേധിക്കുകയോ ഇടയ്ക്കു വെച്ച് പ്രണയത്തില്‍ നിന്നും പിന്മാറുകയോ ചെയ്താല്‍ കാമുകന്‍ തീ കൊളുത്തിക്കൊല്ലും. കേരളം സമീപകാലത്തായി അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളാണിവ. ഇത്തരം സംഭവങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് തൃശ്ശൂരില്‍ വ്യാഴാഴ്ച നടന്നത്.സമീപകാലത്ത് പുരുഷന്മാര്‍ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെയാണ്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ക്യാമ്പസിലും മറ്റൊരു പെണ്‍കുട്ടി വീട്ടിലും കുത്തേറ്റ് മരിച്ചു. പ്രണയം നിരസിച്ച പെണ്ണിന് നടുറോഡിലും ക്യാമ്പസിലും എന്നുവേണ്ട വീട്ടിലും പോലും രക്ഷയില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന കാരണത്തിന് തിരുവല്ലയില്‍ പെണ്‍കുട്ടിയെ കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീ വെച്ചത് മാര്‍ച്ച് 12 നായിരുന്നു. തിരുവല്ലയിലെ റോഡില്‍ പട്ടാപ്പകല്‍ കത്തിച്ച സംഭവത്തില്‍ വേദനകൊണ്ട് പുളഞ്ഞ പെണ്‍കുട്ടി എട്ടാം…

Read More