മ​യ​ക്കു​മ​രു​ന്നി​നോ​ട് വി​ട; ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മൂ​ന്ന് ലോ​ക റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി ബി​ജു

തൃ​പ്പൂ​ണി​ത്തു​റ: കേ​ര​ള സ്കൂ​ൾ ഓ​ഫ് മെ​ന്‍റ​ലി​സ​വും ആ​ർ​ട്സ് ഓ​ഫ് മെ​ന്‍റ​ലി​സ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ്ര​ത്യേ​ക ഉ​ദ്യ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി ബി​ജു കെ. ​ക​ണ്ണൊ​ത്ത് മൂ​ന്ന് ലോ​ക റെ​ക്കോ​ർ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കി.

മ​യ​ക്കു​മ​രു​ന്നി​നോ​ട് വി​ട എ​ന്ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ട്ട് ഓ​ഫ് മെ​ന്‍റ​ലി​സം എ​ന്ന ക​ലാ​വി​ഭാ​ഗ​ത്തെ ആ​ധാ​ര​മാ​ക്കി മ​ദ്യം അ​തി​വേ​ഗ​ത്തി​ൽ വെ​ള്ള​മാ​യി മാ​റ്റു​ന്ന ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് അ​മേ​രി​ക്ക​ൻ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്, ഇ​ൻ​ഡോ വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് എ​ന്നി​വ​യി​ൽ ബി​ജു ഇ​ടം നേ​ടി​യ​ത്.

ആ​ലു​വ ഗ്രീ​ൻ പാ​ർ​ക്ക്‌ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ കേ​ര​ള സ്കൂ​ൾ ഓ​ഫ് മെ​ന്‍റ​ലി​സം ഡ​യ​റ​ക്ട​ർ ആ​ദി​ൽ, ആ​ർ​ട്സ് ഓ​ഫ് മെ​ന്‍റ​ലി​സം ഡ​യ​റ​ക്ട​ർ സ​ന്ദീ​പ് ഫ്രെ​ഡി​യ​ൻ, സി​നി​മാ താ​ര​ങ്ങ​ളാ​യ വി​ന​യ് ഫോ​ർ​ട്ട്‌, വി​നു മോ​ഹ​ൻ എ​ന്നി​വ​രു​ടെ കൈ​യി​ൽ നി​ന്നും ലോ​ക റെ​ക്കോ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.

ആ​ക്ടിം​ഗ്, മി​മി​ക്രി, ഡാ​ൻ​സ്, സ്ക്രി​പ്റ്റ് റൈ​റ്റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ബി​ജു, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ സൂ​പ്പ​ർ​ബൈ​ക്ക് കാ​ൻ​വാ​സ​ർ ആ​യി സേ​വ​നം ചെ​യ്യു​ക​യാ​ണ്. തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണോ​ത്ത് വീ​ട്ടി​ൽ കെ.​ആ​ർ. കാ​ർ​ത്തി​കേ​യ​ൻ, ചെ​ല്ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

Related posts

Leave a Comment