അവനെന്‍റെ കൂടെപ്പിറപ്പ്..! സഹോദരൻ ശ്രീജിത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജ

 കോഴിക്കോട്: മുഖ്യമന്ത്രിയെ കാണാൻ ശനിയാഴ്ച എത്തില്ലെന്ന് മരിച്ച ജിഷ്ണുവിന്‍റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിലൂടെ ജിഷ്ണുവിന്‍റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്നും സഹോദരൻ ശ്രീജിത്തിനെതിരായ ആരോപണങ്ങളിലും ദുഖമുണ്ടായെന്നും മഹിജ വ്യക്തമാക്കി. അതിനാൽ മുഖ്യമന്ത്രിയെ കാണാൻ പോകേണ്ടെന്നാണ് തീരുമാനമെന്ന് അവർ അറിയിച്ചു. ശനിയാഴ്ചയാണ് കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നത്. പോലീസ് ആസ്ഥാനത്തിന് മുൻപിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിജ കഴിഞ്ഞ ദിവസം സ്വന്തം നാടായ വടകരയിലേക്ക് പോയിരുന്നു. ശ്രീജിത്തിനെതിരേ മുഖ്യമന്ത്രി ഉന്നയിച്ച സംശയങ്ങളെല്ലാം മഹിജ നേരത്തെ തന്നെ തള്ളിയിരുന്നു.

Read More

ഷജീര്‍ഖാനേയും ഷാജഹാനേയും നക്‌സലുകളാക്കണം; തോക്ക് സ്വാമിയെ സംഭവത്തിലേക്ക് വലിച്ചിട്ടത് കൊഴുപ്പുകൂട്ടാന്‍; വെളിപ്പെടുന്നത് പോലീസിന്റെ കുതന്ത്രങ്ങള്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ ഡിജിപി ഓഫീസിനു മുമ്പില്‍ നിലത്തിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജി മനോജ് ഏബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണം ശക്തമാകുന്നു. പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തെറ്റാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം പരിക്കുകളും പരിശോധിച്ചില്ല. റിപ്പോര്‍ട്ടിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തിയതാണ് ഏറ്റവും വിചിത്രം. ഈ കുടുംബത്തെ തിരുവനന്തപുരത്ത് സഹായിച്ചത് ഷാജിര്‍ഖാനും ഭാര്യയുമായിരുന്നു. വി എസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഷാജഹാനും കുടുംബത്തിന് സഹായിയായിരുന്നു. അതുകൊണ്ട് മാത്രമാണ് അവര്‍ ഡിജിപി ഓഫീസ് പരിസരത്ത് എത്തിയത്. തള്ളിക്കയറാന്‍ പോലും…

Read More