മഹിഷ്മതി കെട്ടുകഥയല്ല; നര്‍മദയുടെ തീരത്തുണ്ടായിരുന്ന പുരാതന നഗരം; ഇന്നറിയപ്പെടുന്നത് മറ്റൊരു പേരില്‍; മഹിഷ്മതിയുടെ യഥാര്‍ഥ ചരിത്രം ഇതാണ്…

ഇന്ത്യന്‍ സിനിമയിലെ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറുകയാണ് എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ലൂഷന്‍. പ്രണയവും പ്രതികാരവും യുദ്ധവുമെല്ലാം നിറഞ്ഞ ബാഹുബലി-2 ഉജ്ജ്വലമായ ഡയലോഗുകള്‍ കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. മഹിഷ്മതി എന്ന അതിസുന്ദരമായ രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജമൗലി കഥപറയുന്നത്. മഹിഷ്മതി ഒരു സാങ്കല്‍പ്പിക രാജ്യമാണോ അതോ അങ്ങനെയൊരു രാജ്യം നിലനിന്നിരുന്നോ എന്ന ചോദ്യം ബാഹുബലി ആദ്യഭാഗം ഇറങ്ങിയ അന്നു മുതല്‍ കേള്‍ക്കുന്നതാണ്. എന്നാല്‍ അങ്ങനെയൊരു പ്രദേശം നിലനിന്നിരുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആ പ്രദേശം സിനിമയിലെപ്പോലെ ദക്ഷിണേന്ത്യയില്‍ അല്ലയെന്നു മാത്രം. ചരിത്രകാരന്മാരുടെ വാക്കുകളനുസരിച്ച് അവന്തി എന്ന രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മഹിഷ്മതി. പുരാതന ഇന്ത്യയിലെ ഒരു പ്രബലമായ രാജ്യമായിരുന്നു ഇത്. മധ്യപ്രദേശില്‍ നര്‍മദാ നദിയുടെ തീരത്താണ് ഈ സാമ്രാജ്യം വ്യാപിച്ചു കിടന്നത്. ഇന്ന് മഹേശ്വര്‍ എന്ന പേരിലാണ് പഴയ മഹിഷ്മതി അറിയപ്പെടുന്നത്. മഹേശ്വരി…

Read More