വിവാഹം കഴിക്കുന്നത് എന്തിനാണ്…എന്തിന് രജിസ്റ്ററുകളില്‍ ഒപ്പിടണം ! മലാല വിവാഹിതയായപ്പോള്‍ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ…

സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും പാകിസ്ഥാനി ആക്ടിവിസ്റ്റുമായ മലാല യൂസഫ്‌സായ് കഴിഞ്ഞ ദിവസം വിവാഹിതയായി. ട്വിറ്ററിലൂടെ മലാല തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങളും വിവരവും പങ്കുവെച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി.’ എന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. നവദമ്പതികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ ആശംസ അറിയിക്കുന്ന തിരക്കിലാണ് മലാലയുടെ ആരാധകരിപ്പോള്‍, എന്നാല്‍ ചിലര്‍ ഈ അവസരം മലാലയുടെ മുന്‍ പ്രസ്താവനകളെ കുത്തിപ്പൊക്കുന്നതിനുള്ള അവസരമായും ഉപയോഗിക്കുകയാണ്. വിവാഹത്തെ കുറിച്ച് മലാല മുന്‍പ് പറഞ്ഞ വാക്കുകളാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. ‘എന്തിനാണ് ആളുകള്‍ ഇങ്ങനെ വിവാഹിതരാവുന്നത്’ എന്നാണ് മലാല മുമ്പ് പറഞ്ഞത്. എല്ലാവരും തങ്ങളുടെ ബന്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് കാണുന്നത് തന്നെ ആശങ്കാജനകമാണെന്നും പറഞ്ഞിരുന്നു. ഒരാളെ ജീവിതത്തില്‍ എങ്ങനെ വിശ്വസിക്കാമെന്ന് ഉറപ്പിക്കാനാവും, ജീവിതത്തില്‍ ഒരു വ്യക്തി വേണം എന്നുണ്ടെങ്കില്‍ എന്തിനാണ് രജിസ്റ്ററുകളില്‍ ഒപ്പിടുന്നതെന്നും അവര്‍ ചോദിച്ചിരുന്നു.…

Read More