രാത്രി വീട്ടില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയ്ക്ക് യുവാവ് കിടക്കപ്പൊറുതി കൊടുത്തില്ല ! പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ വശീകരിച്ച് ബസ് സ്റ്റോപ്പിലെത്തിച്ചു; ഒടുവില്‍ സംഭവിച്ചതോ…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ വശീകരിച്ച് പാതിരാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയയാളെ പോക്‌സോ നിയമപ്രകാരം കൊളത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ(21)യെയാണ് കൊളത്തൂര്‍ സി.ഐ. പി.എം. ഷമീര്‍ അറസ്റ്റുചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേര്‍പ്പെട്ടത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയില്‍ പുറത്തുവരാന്‍ മുസ്തഫ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടില്‍ വിരുന്നിനുവന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പം പാതിരാത്രിയില്‍ കുട്ടി ഇറങ്ങിപ്പോകുകയായിരുന്നു. രാത്രി ശൗചാലയത്തില്‍പ്പോവാന്‍ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയില്‍ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തിയത്. കുട്ടികളെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയ്ക്കെതിരേ കേസെടുത്തത്. ഇയാളെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി.

Read More