‘നസ്രിയയെ ഒക്കെ കാണുമ്പോഴാ പ്രിയാ വാര്യരെ ഒക്കെ പിടിച്ചു കിണറ്റിലിടാന്‍ തോന്നുന്നത്,;വാഴ്ത്തിപ്പാടിയവര്‍ തന്നെ ഇപ്പോള്‍ ട്രോളിക്കൊല്ലുന്നുവെന്ന് പ്രിയാ വാര്യര്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. പാട്ടിന്റെ ദൃശ്യത്തില്‍ പ്രിയയുടെ കണ്ണിറുക്കല്‍ ലോകമെമ്പാടുമുള്ള യുവാക്കളുടെ ഹൃദയത്തിലാണ് തറച്ചത്. എന്നാല്‍ പുകഴ്ത്തലുകള്‍ വിമര്‍ശനങ്ങളാകാന്‍ അധികം താമസമുണ്ടായില്ല. ഇതേത്തുടര്‍ന്ന് നടിയ്‌ക്കെതിരേ നിരവധി ട്രോളുകളുമിറങ്ങി. ഇപ്പോഴിതാ ഇത്തരം ട്രോളുകള്‍ തന്നെ വേദനിപ്പിക്കുകയാണെന്ന തുറന്നുപറഞ്ഞ് പ്രിയ രംഗത്തെത്തിയിരിക്കുന്നു. അഭിനേത്രി എന്ന നിലയില്‍ കഴിവ് പോലും തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് ആളുകള്‍ തന്നെ ട്രോളുന്നതെന്നും നസ്രിയയുടെ തിരിച്ചു വരവും തന്നെയും ചേര്‍ത്ത് പുറത്തു വന്ന ട്രോളുകള്‍ വളരെയേറെ വേദനിപ്പിച്ചെന്നുമാണ് നടിയുടെ പരാതി. എന്നെ ഹിറ്റാക്കിയ ഒരു കൂട്ടം ആളുകള്‍ തന്നെ എന്നെ ഇപ്പോള്‍ വലിച്ചു കീറാന്‍ നോക്കുന്നതിലാണ് സങ്കടം. ഈയടുത്ത് ‘കൂടെ’ സിനിമ ഇറങ്ങിയപ്പോള്‍ വന്ന ട്രോള്‍ എനിക്ക് വല്ലാതെ വിഷമമായി. നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്ന സിനിമയായത് കൊണ്ട്…

Read More

മാണിക്യ മലര്‍ വേണ്ടിയിരുന്നില്ലെന്ന് ഒമര്‍ ലുലു ! ഈ പാട്ടുമായി ബന്ധപ്പെട്ട് ഇത്രയധികം പൊല്ലാപ്പുകളുണ്ടാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംവിധായകന്‍

കോടിക്കണക്കിന് ആളുകള്‍ ഏറ്റുപാടിയ ഒരു അഡാര്‍ ലൗവി’ലെ ‘മാണിക്യ മലര്‍’ എന്ന ഗാനം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയതായി സംവിധായകന്‍ ഒമര്‍ ലുലു. ഇത്രയും പ്രശ്‌നങ്ങള്‍ ആ ഗാനത്തിന് പിറകെ വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ആ പാട്ടുകാരണം കുറെ ടെന്‍ഷന്‍ ഉണ്ടായിട്ടുണ്ടെന്നും ഒമര്‍ പറഞ്ഞു. ജീവിതത്തില്‍ നടക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ കാര്യത്തെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. സംഗീതം എല്ലാവര്‍ക്കും ഇഷ്ടമാണ്. നല്ലപാട്ടുകള്‍ കേള്‍ക്കുന്നതും ഇഷ്ടമാണ്. അത് ഒരു പ്രത്യേക ഗായകന്‍ എന്നില്ല. സോഷ്യല്‍ മീഡിയയില്‍ നല്‍കിയ ലൈവിലെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. മാണിക്യ മലര്‍ എന്ന ഗാനം സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അനവധി വിവാദങ്ങളാണ് ഉണ്ടായത്. ഗാനം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയത് പ്രശ്‌നങ്ങള്‍ വഷളാക്കിയിരുന്നു. അതേസമയം, ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗാനം സിനിമയില്‍ നിന്നും പിന്‍വലിക്കുകയില്ലെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ നിലപാട്. പഴയ…

Read More

മാണിക്യ മലരിന്റെ കാഴ്ചക്കാര്‍ രണ്ടു കോടി കഴിഞ്ഞു ! ഗാനവും പ്രിയ പി.വാര്യരും സ്വന്തമാക്കിയത് ഒരു പിടി റിക്കാര്‍ഡുകള്‍…

ഒരൊറ്റ ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ചെറുപ്പക്കാരുടെ മനസു കീഴടക്കിയ ‘മാണിക്യ മലരായ’ ഗാനവും പ്രിയ പി. വാര്യരും റിക്കാര്‍ഡുകള്‍ കടപുഴക്കി മുന്നേറുകയാണ്. യൂട്യൂബില്‍ വെറും ആറു ദിവസം കൊണ്ട് രണ്ടു കോടിയില്‍ പരം ആളുകളാണ് പാട്ട് കണ്ടത്. ഇതാദ്യമായാണ് ഒരു മലയാളം പാട്ടിന് ഇത്ര വേഗത്തില്‍ രണ്ടു കോടി കാഴ്ചക്കാരെ ലഭിക്കുന്നത്. ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകുന്നേരമാണ് പാട്ട് യൂട്യൂബില്‍ റിലീസായത്. മണിക്കൂറുകള്‍ക്കുള്ളില്‍ പാട്ടും അതിലെ രംഗങ്ങളും ഒപ്പം പ്രിയ എന്ന നടിയും പ്രശസ്തിയിലേക്കുയര്‍ന്നു. പിറ്റേന്നു മുതല്‍ ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ നിറഞ്ഞു. പാട്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചില വിവാദങ്ങളും ഉയര്‍ന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗാനം പിന്‍വലിക്കുമെന്ന് അണിയറക്കാര്‍ ആദ്യം അറിയിച്ചെങ്കിലും പിന്നീട് അവര്‍ ആ തീരുമാനം മാറ്റുകയും ചെയ്തു. ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ പാട്ടിന് പഴമയുടെ കഥ…

Read More