കഴിഞ്ഞ ഒന്നരവര്‍ഷമായി ഒരുകൂട്ടം ആളുകളുടെ സ്വപ്‌നമാണിത് ! പ്രിയയോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന് അപേക്ഷിച്ച് ഒമര്‍ ലുലു

ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനം കൊണ്ട് ലോകപ്രശസ്തയായ പ്രിയ വാര്യര്‍ ഇപ്പോള്‍ സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങിയപ്പോള്‍ ട്രോള്‍ശരം ഏറ്റുവാങ്ങുകയാണ്. ഈ സാഹചര്യത്തില്‍ അഡാര്‍ ലൗവ് സിനിമയെ താരങ്ങളോടുള്ള ദേഷ്യത്തിന്റെ പേരില്‍ തകര്‍ക്കരുതെന്ന അപേക്ഷയുമായി സംവിധായകന്‍ ഒമര്‍ ലുലു തന്നെ രംഗത്തെത്തി. സിനിമയിലെ നായികയായ പ്രിയ പി വാര്യരോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്നാണ് സംവിധായകന്റെ അപേക്ഷ. പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലവ്, അതിനെ പിന്തുണക്കണമെന്നും ഒമര്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.’സിനിമയ്ക്കു കാശുമുടക്കിയ നിര്‍മ്മാതാവിനുണ്ട് സ്വപ്നങ്ങള്‍, കഴിഞ്ഞ ഒന്നരവര്‍ഷമായി ഞാന്‍ ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്. അങ്ങനെ ഒരുപാട് ആളുകളുടെ കഷ്ടപ്പാടാണ് സിനിമ.’ ചിത്രത്തിലെ പുറത്തിറങ്ങിയ ‘ഫ്രീക്ക് പെണ്ണെ’ ഗാനത്തിന് ലഭിച്ച വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍. ‘പ്രിയയോട് ഇഷ്ടമുള്ളവര്‍ ഉണ്ടാകും അല്ലാത്തവര്‍ ഉണ്ടാകും. നിങ്ങള്‍ക്കൊരു താരത്തെ…

Read More

മാണിക്യ മലര്‍ വേണ്ടിയിരുന്നില്ലെന്ന് ഒമര്‍ ലുലു ! ഈ പാട്ടുമായി ബന്ധപ്പെട്ട് ഇത്രയധികം പൊല്ലാപ്പുകളുണ്ടാവുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ലെന്ന് സംവിധായകന്‍

കോടിക്കണക്കിന് ആളുകള്‍ ഏറ്റുപാടിയ ഒരു അഡാര്‍ ലൗവി’ലെ ‘മാണിക്യ മലര്‍’ എന്ന ഗാനം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയതായി സംവിധായകന്‍ ഒമര്‍ ലുലു. ഇത്രയും പ്രശ്‌നങ്ങള്‍ ആ ഗാനത്തിന് പിറകെ വരുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും ആ പാട്ടുകാരണം കുറെ ടെന്‍ഷന്‍ ഉണ്ടായിട്ടുണ്ടെന്നും ഒമര്‍ പറഞ്ഞു. ജീവിതത്തില്‍ നടക്കേണ്ടിയിരുന്നില്ല എന്നു തോന്നിയ കാര്യത്തെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. സംഗീതം എല്ലാവര്‍ക്കും ഇഷ്ടമാണ്. നല്ലപാട്ടുകള്‍ കേള്‍ക്കുന്നതും ഇഷ്ടമാണ്. അത് ഒരു പ്രത്യേക ഗായകന്‍ എന്നില്ല. സോഷ്യല്‍ മീഡിയയില്‍ നല്‍കിയ ലൈവിലെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. മാണിക്യ മലര്‍ എന്ന ഗാനം സിനിമയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് അനവധി വിവാദങ്ങളാണ് ഉണ്ടായത്. ഗാനം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയത് പ്രശ്‌നങ്ങള്‍ വഷളാക്കിയിരുന്നു. അതേസമയം, ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഗാനം സിനിമയില്‍ നിന്നും പിന്‍വലിക്കുകയില്ലെന്നുമായിരുന്നു ഒമര്‍ ലുലുവിന്റെ നിലപാട്. പഴയ…

Read More

‘മാണിക്യ മലരായ പൂവി’ പാടൂ അഡാര്‍ ലവ് ടീമിനൊപ്പം ഒരു ‘അഡാര്‍ ഡിന്നര്‍ കഴിക്കൂ’ ; മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം വായിക്കുക…

മ്യൂസിക്-247ഉം ഒരു അഡാര്‍ ലവ് ടീമും ചേര്‍ന്ന് ഗാനാലാപന മത്സരം നടത്തുന്നു. വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിന്റെ കൂടെ ഡിന്നര്‍ കഴിക്കാന്‍ അവസരം ലഭിക്കും.മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈറല്‍ ഗാനമായ ”മാണിക്യ മലരായ പൂവി”യുടെ കവര്‍ പാടി വീഡിയോ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. ഗാനങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21നാണ്. ഒമര്‍ ലുലു തിരഞ്ഞെടുക്കുന്ന വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിനെ കാണാനും അവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കുവാനുമുളള അവസരം ലഭിക്കും. ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം…

Read More