ലേഡി സൂപ്പര്‍സ്റ്റാറിനെയും ചോദ്യം ചെയ്തു ? സംശയത്തിന്റെ മുന സംവിധായകന്‍ ശ്രീകുമാര്‍ മേനോനിലേക്കും; സ്ഥിരീകരിക്കാതെ പോലീസ്; മഞ്ജുവിനെതിരായ പ്രചാരണം കേസ് അട്ടിമറിക്കാനെന്ന് സൂചന

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഡിജിപി ബി സന്ധ്യ നേരിട്ടാണ് മഞ്ജുവിന്റെ മൊഴിയെടുത്തതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. കൊച്ചിയിലെ സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ദിലീപിനെ മാത്രമല്ല സംശയിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന ദിലീപിന്റെ പരാതിയിലാണോ ചോദ്യം ചെയ്‌തെന്നും വ്യക്തമല്ല. കൂടുതല്‍ വിശദാംശങ്ങള്‍ ഇല്ലാതെയാണ് വാര്‍ത്ത. എന്നാല്‍ നടി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. ഏതായാലും ദിലീപിന്റെ പരാതിയിലും അന്വേഷണം നടക്കുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ദിലീപിന്റെ മൊഴിയെടുക്കുന്നതിന് മുമ്പ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ചോദ്യം ചെയ്തതെന്നാണ് വാര്‍ത്ത. ശ്രീകുമാറിനേയും പൊലീസിന് ചില സംശയങ്ങളുണ്ടെന്നും വിശദീകരിക്കുന്നു. മോഹന്‍ലാലിന്റെ ബ്രഹമാണ്ഡ ചിത്രമായ രണ്ടാമൂഴത്തിന്റേയും ഒടിയന്റേയും അണിയറ…

Read More

എന്റെ സിനിമകളില്‍ ഭാവനയെ നായികയാക്കിയത് ഞാന്‍ ആവശ്യപ്പെട്ടിട്ട്, എന്നിട്ടും ഭാവനയ്ക്ക് നന്ദിയില്ല, മഞ്ജുവിനെ തെറ്റിദ്ധരിപ്പിക്കുന്നത് ആ പരസ്യ സംവിധായകന്‍, വെട്ടിത്തുറന്ന് ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതു മുതല്‍ പ്രതി സ്ഥാനത്തുള്ള വ്യക്തിയാണ് ദിലീപ്. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ വഴക്കാണ് നടിക്കെതിരായ ക്വട്ടേഷനിലൂടെ സംഭവിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ (രാഷ്ട്രദീപികയിലല്ല). എന്നും ഗോസിപ്പ് കോളങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ദിലീപ് ഈ പ്രചാരണങ്ങളിലൊന്നും കാര്യമായി തകര്‍ന്നതുമില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സത്യങ്ങള്‍ ഒന്നൊന്നായി അദേഹം വെളിപ്പെടുത്തുന്നത്. ദിലീപിന്റെ വാക്കുകള്‍-തിളക്കം എന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ആദ്യമായി ആ നടിക്കൊപ്പം അഭിനയിച്ചത്. അടുത്ത ചിത്രത്തില്‍ നായികയാക്കിയാണ് താന്‍ പ്രത്യുപകാരം ചെയ്തത്. അന്ന് പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും താന്‍ ഉറച്ചു നിന്നു. അവര്‍ ഭാവിയിലെ ഹീറോയിന്‍ ആണെന്നായിരിന്നു തന്റെ മറുപടി. അതിനുശേഷം ആറോ ഏഴോ സിനിമയില്‍ ഒന്നിച്ചഭിനയിച്ചു. ഈ എല്ലാ സിനിമയിലും നിര്‍മാതാവോ സംവിധായകനോ ഇവരെ നായികയാക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല. താനാണ് ഇവരെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടത്. തെറ്റില്ലാതെ…

Read More