ഗ്ലാമര്‍ താരം മരിയ ഷറപ്പോവ വിവാഹിതയാവുന്നു ! വരന്‍ ബ്രിട്ടീഷ് വ്യവസായി; ഷറപ്പോവയുടെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…

ലോക ടെന്നീസിലെ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സാണ് വരന്‍. മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‌ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം റഷ്യന്‍ താരം പരസ്യമാക്കിയത്. ‘ആദ്യ കാഴ്ചയില്‍ത്തന്നെ ഞാന്‍ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?’ – അലക്‌സാണ്ടര്‍ ജില്‍ക്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷറപ്പോവ കുറിച്ചു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്‌സാണ്ടര്‍ ജില്‍ക്‌സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്‌സാണ്ടര്‍. ബ്രിട്ടിഷ് – ബഹ്‌റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്‌സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. കരിയറിലുടനീളം പരിക്ക് വലച്ച ഷറപ്പോവയെ ഏറെത്തളര്‍ത്തിയത് ഉത്തേജക…

Read More

മരിയ ഷറപ്പോവയ്‌ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു; കുറ്റം ഗൂഢാലോചനയും വഞ്ചനയും; റഷ്യന്‍ സുന്ദരി പെട്ടതിങ്ങനെ…

ന്യൂഡല്‍ഹി: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ ഡല്‍ഹി പോലീസിന്റെ കേസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ ഹരജിയിലാണ് നടപടി. നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി റഷ്യന്‍ ടെന്നീസ് താരം 2012ല്‍ ഇന്ത്യയിലെത്തിയിരുന്നു. അന്ന് പ്രൊജക്ടിനെ പിന്തുണച്ചു സംസാരിച്ചാണ് അവര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. ഡല്‍ഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഓടെ പണി പൂര്‍ത്തിയാവുമെന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്. ഷറപ്പോവ പറഞ്ഞതു കേട്ടാണ് തങ്ങള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകരുടെ പരാതി.

Read More

ഞാന്‍ നാലാം റൗണ്ടിലെത്തി, അവളുടെ പൊടി പോലും കാണാനില്ല; അവളെവിടെപ്പോയി; കരോളിന്‍ വോസ്‌നിയാക്കിയെ ട്രോളി ഷറപ്പോവ

യുഎസ് ഓപ്പണില്‍ തനിക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിച്ചതിനെ വിമര്‍ശിച്ച കരോളിന വോസ്‌നിയാക്കിയെ ട്രോളി റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ. ആര്‍തര്‍ ആഷ് സ്‌റ്റേഡിയത്തില്‍ മൂന്നാം റൗണ്ടില്‍ വിജയിച്ച ശേഷമായിരുന്നു ഷറപ്പോവ ഡാനീഷ് താരത്തെ ചെറുതായൊന്ന് ട്രോളിയത്. പാര്‍ക്കിംഗ് സ്ഥലത്ത് അവസരം ലഭിച്ചാല്‍ താന്‍ അവിടെയും സന്തോഷത്തോടെ കളിക്കുമെന്ന് ഷറപ്പോവ പറഞ്ഞു. ന്യൂയോര്‍ക്ക് സിറ്റി ക്വീന്‍സിലെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് നിങ്ങളെന്നെ മാറ്റിയാലും അവിടെ സന്തോഷത്തോടെ താന്‍ കളിക്കും. ഇതൊന്നും തന്നെ അലട്ടുന്നില്ല. നാലാം റൗണ്ടിലെത്തിയതെന്നാണ് തന്നെ സംബന്ധിച്ച് വലിയ കാര്യം. എന്നാല്‍ അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വോസ്‌നിയാക്കിയുടെ പേര് പരാമര്‍ശിക്കാതെ ഷറപ്പോവ പറഞ്ഞു. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസത്തെ വിലക്കിനു ശേഷമാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. ഷറപ്പോവയ്ക്ക് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കുന്നതിനെ വോസ്‌നിയാക്കി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അഞ്ചാം…

Read More