ല​ക്ഷ്മി​പ്രി​യ​യെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ 10 ല​ക്ഷം വാ​ഗ്ദാ​നം ചെ​യ്തു ! വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ യു​വാ​വി​ന്റെ പി​താ​വ്…

പ്ര​ണ​യ​ത്തി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ യു​വാ​വി​നെ​തി​രേ യു​വ​തി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ സം​ഭ​വ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വാ​വി​ന്റെ പി​താ​വ്. ല​ക്ഷ്മി പ്രി​യ​യെ കേ​സി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ന്‍ പ​ത്ത് ല​ക്ഷം​രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്ന് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വി​ന്റെ പി​താ​വ് പ​റ​ഞ്ഞു. ത​ന്റെ സു​ഹൃ​ത്തി​നെ വി​ളി​ച്ചാ​ണ് പ​ണം വാ​ഗ്ദാ​നം ചെ​യ്ത​ത്. ല​ക്ഷ്മി​പ്രി​യ​യെ കു​റി​ച്ച് ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ല. മ​ക​ന്‍ എ​ങ്ങ​നെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും പി​താ​വ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം മ​ക​ന്റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല​യും ഐ​ഫോ​ണും 5000 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു. മ​ക​നെ ഷോ​ക്ക​ടി​പ്പി​ക്കു​ക​യും ക​ഞ്ചാ​വ് വ​ലി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഘം ശ​രീ​രം മു​ഴു​വ​ന്‍ പൊ​ള്ളി​ക്കു​ക​യും ചെ​യ്തു. ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​നു​ഭ​വി​ച്ച​തി​ന്റെ ഞെ​ട്ട​ലി​ല്‍ നി​ന്നും മ​ക​ന്‍ മു​ക്ത​നാ​യി​ട്ടി​ല്ല. പ്ര​ണ​യ​ത്തി​ല്‍ നി​ന്നൊ​ഴി​യാ​ന്‍ യു​വാ​വി​നെ​തി​രെ ക്വൊ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ വ​ര്‍​ക്ക​ല ചെ​റു​ന്നി​യൂ​ര്‍ സ്വ​ദേ​ശി ല​ക്ഷ്മി​പ്രി​യ ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല അ​യി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​റ​ണാ​കു​ള​ത്ത് വ​ച്ച് ന​ഗ്‌​ന​നാ​ക്കി മ​ര്‍​ദ്ദി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും…

Read More

അതിഥി ദേവോ ഭവഃ ! കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘അതിഥികള്‍’ പ്രതികളായത് 3500ല്‍ അധികം ക്രിമിനല്‍ കേസുകളില്‍…

കിഴക്കമ്പലം വിഷയം സംസ്ഥാനത്തെ നടുക്കുന്നതിനിടയില്‍ പുറത്തു വരുന്ന ചില കണക്കുകള്‍ ഗൗരവതരമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 3,650 ക്രിമിനല്‍ കേസുകളിലാണ് കുടിയേറ്റ തൊഴിലാളികള്‍ പ്രതികളായത്. 15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തില്‍ നജീബ് കാന്തപുരം എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൊലപാതകങ്ങള്‍ വരെ ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും. ഇവരുടെ എണ്ണത്തെക്കുറിച്ചുള്ള കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല എന്നതാണ് വാസ്തവം. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കോവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000ത്തോളം അന്യസംസ്ഥാനത്തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു. സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ്…

Read More

മരിയ ഷറപ്പോവയ്‌ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു; കുറ്റം ഗൂഢാലോചനയും വഞ്ചനയും; റഷ്യന്‍ സുന്ദരി പെട്ടതിങ്ങനെ…

ന്യൂഡല്‍ഹി: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ ഡല്‍ഹി പോലീസിന്റെ കേസ്. ഭവന നിര്‍മ്മാണ പദ്ധതിയില്‍ നിക്ഷേപിച്ചവര്‍ നല്‍കിയ ഹരജിയിലാണ് നടപടി. നിക്ഷേപകരില്‍ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിര്‍മാണ കമ്പനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി റഷ്യന്‍ ടെന്നീസ് താരം 2012ല്‍ ഇന്ത്യയിലെത്തിയിരുന്നു. അന്ന് പ്രൊജക്ടിനെ പിന്തുണച്ചു സംസാരിച്ചാണ് അവര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. ഡല്‍ഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് നിര്‍മിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഓടെ പണി പൂര്‍ത്തിയാവുമെന്നാണ് അന്ന് കമ്പനി പറഞ്ഞിരുന്നത്. ഷറപ്പോവ പറഞ്ഞതു കേട്ടാണ് തങ്ങള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചതെന്നാണ് നിക്ഷേപകരുടെ പരാതി.

Read More