പ്ര​ള​യത്തിൽ  ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും കു​ല​ത്തൊ​ഴി​ലു​മാ​യ മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണം നി​ലച്ചു; കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലേ​ക്ക്;ഒരു സഹായവും ലഭിച്ചില്ലെന്ന് കുടുംബാംഗങ്ങൾ

മാ​ന​ന്ത​വാ​ടി: പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് ഏ​ക ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും കു​ല​ത്തൊ​ഴി​ലു​മാ​യ മ​ണ്‍​പാ​ത്ര നി​ർ​മ്മാ​ണം നി​ല​ച്ച​തോ​ടെ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലേ​ക്ക്. പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ കൊ​യി​ലേ​രി പാ​ല​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് തീ​രാ ദു​രി​ത​ത്തി​ലാ​യ​ത്. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ഈ ​കു​ടും​ബ​ങ്ങ​ൾ ന​ട​ത്തി വ​ന്നി​രു​ന്ന അ​ന​ശ്വ​ര മ​ണ്‍​പാ​ത്ര യൂ​ണി​റ്റി​ലെ മു​ഴു​വ​ൻ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും മ​ണ്‍​പാ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ൽ​പ​ന​ക്കാ​യി ത​യാ​റാ​ക്കി വെ​ച്ചി​രു​ന്ന​വ​യു​മെ​ല്ലാം വെ​ള്ളം ക​യ​റി ന​ശി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണ് അ​ര​ക്കു​ന്ന​തി​നും പാ​ക​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​നു മു​ള്ള മെ​ഷീ​നു​ക​ൾ, ചൂ​ള, വ​ൻ വി​ല ന​ൽ​കി പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ശേ​ഖ​രി​ച്ച മ​ണ്ണ്, വി​റ​ക്, ച​കി​രി, ഓ​ടു​ക​ൾ, പാ​ത്ര​ങ്ങ​ൾ എ​ല്ലാം പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മെ​ഷീ​നി​ന്‍റെ മോ​ട്ട​ർ പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യി​രു​ന്നു. സ്വ​ർ​ണം പ​ണ​യം വെ​ച്ചും വാ​യ്പ​യെ​ടു​ത്തും മ​റ്റു​മാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത്. ഒ​രു രൂ​പ പോ​ലും ന​ഷ്ട്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. ഈ ​വ​ർ​ഷം മെ​ഷീ​ൻ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ചൂ​ള​യും ക​ഴി​ഞ്ഞ വ​ർ​ഷം ന​ശി​ച്ചി​രു​ന്നു. ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന…

Read More

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പി​ന്നോ​ട്ട്; തി​രു​ത്ത​ലി​ന് സി​പി​എം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഭ​ര​ണം നി​ല​നി​ര്‍​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പേ​കാ​ന്‍ സി​പി​എം തീ​രു​മാ​നം. പ്ര​ള​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ സ്വീ​കാ​ര്യ​ത പി​ടി​ച്ചു​പ​റ്റാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ മ​റ്റു​വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തി​ലു​പ​രി ജ​ന​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം വ​രു​ത്തി ദു​രി​ത​കാ​ല​ത്ത് അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​ക എ​ന്ന​താ​ണ് മു​ഖ്യ​മെ​ന്നാ​ണ് പാ​ര്‍​ട്ടി അ​ണി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന നി​ര്‍​ദേ​ശം. ജ​ന​ങ്ങ​ളു​മാ​യു​ള്ള അ​ക​ല്‍​ച്ച ഒ​ഴി​വാ​ക്കി അ​വ​രോ​ട് അ​ടു​ക്കാ​ന്‍ നേ​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​വാ​യ വി​കാ​രം. അ​തേ​സ​മ​യം ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഡി​വൈ​എ​ഫ്‌​ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ ഇ​ത്ത​വ​ണ ഏ​റെ പി​ന്നോ​ക്കം പോ​യ​താ​യി നേ​താ​ക്ക​ള്‍ ത​ന്നെ​പ​റ​യു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് മി​ക​ച്ച രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടും ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യും ഇ​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ണി​ക​ള്‍ ത​ന്നെ നേ​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല​രും പി​ന്നോ​ട്ട​ടി​ക്കു​ക​യാ​ണ്. ഇ​ത് ഉ​ട​ന്‍ പ​രി​ഹ​രി​ച്ച് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​ചെ​ന്ന് പ്ര​വ​ര്‍​ത്ത​നം…

Read More

ത​ടി​ത​ന്നാ​ൽ ത​ടി​ത​പ്പാം..! പ്രളയത്തിൽ ഒഴിപ്പോയ  ഡി​പ്പോ​യി​ലെ ത​ടി തി​രി​ച്ചു​ത​രാ​ൻ അ​ഭ്യ​ർ​ഥി​ച്ച് സ​ർ​ക്കാ​ർ

കോ​ഴി​ക്കോ​ട്: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് ഒ​ഴു​കി​പ്പോ​യ ത​ടി​ക​ള്‍ ല​ഭി​ക്കു​ന്ന​വ​ര്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. സ​ര്‍​ക്കാ​ര്‍ ത​ടി അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ​തി​ല്‍ ത​ടി​ക​ള്‍ ക​ണ്ട് കി​ട്ടു​ന്ന​വ​ര്‍ 8547602117, 9447979175, 0491 2555800 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്ക​ണ​മെ​നും സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​യ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ പ​റ​യു​ന്നു. മ​ല​പ്പു​റ​ത്ത് ന​ടു​ങ്ക​യം ഗ​വ. ടി​മ്പ​ര്‍ സെ​യി​ല്‍​സ് ഡി​പ്പോ ഏ​ഴി​ന് അ​ര്‍​ധ​രാ​ത്രി​യോ​ടെ ക​രി​മ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് വെ​ള​ള​ത്തി​ല്‍ മു​ങ്ങി​പ്പോ​യി​രു​ന്നു. പാ​ല​ക്കാ​ട് സെ​യി​ല്‍​സ് ഡി​വി​ഷ​ന്‍റെ കീ​ഴി​ലാ​ണ് ഈ ​ഡി​പ്പോ. ഡി​പ്പോ ഓ​ഫീ​സി​ന​ക​ത്തും മ​റ്റു കെ​ട്ടി​ട​ങ്ങ​ള്‍​ക്ക​ക​ത്തേ​ക്കും വെ​ള​ളം ക​യ​റി​യ​തു​കാ​ര​ണം ഡി​പ്പോ​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള​ള ത​ടി​ക​ള്‍ വെ​ള​ള​ത്തി​ല്‍ ഒ​ഴു​കി ന​ഷ്ട​പ്പെ​ട്ടു. ഏ​ക​ദേ​ശം 500 എം​ക്യൂ​ബ് ത​ടി ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നു. ത​ടി​ക​ള്‍ ചാ​ലി​യാ​ര്‍ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പു​ഴ​യു​ടെ തീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടി​യാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട്. നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലും മൂ​ലം അ​രു​വാ​ക്കോ​ട് കേ​ന്ദ്ര വ​നം ഡി​പ്പോ​യു​ടെ സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കു​ന്ന…

Read More

നമ്മൾ ഒന്നാണ്..! ആവശ്യം അറിയിച്ചപ്പോൾ മറ്റൊന്നിന്നേക്കുറിച്ചും ചിന്തിച്ചില്ല;  കവളപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമാർട്ടത്തിന്  സൗകര്യമൊരുക്കി പോത്തുങ്കൽ മഹല്ല് കമ്മറ്റി

എ​​​ട​​​ക്ക​​​ര: ക​​​വ​​​ള​​​പ്പാ​​​റ ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി പോ​​​ത്തു​​​ക​​​ൽ ജം​​​ഇ​​​യ്യ​​​ത്തു​​​ൽ മു​​​ജാ​​​ഹി​​​ദീ​​​ൻ മ​​​ഹ​​​ല്ല് ക​​​മ്മി​​​റ്റി. പ്ര​​​ദേ​​​ശ​​​ത്ത് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ 30 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ഈ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കൊ​​​ണ്ടു​​​പോ​​​യി പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്യാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്കി​​​യ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ്റി​​​യ ഇ​​​ടം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണു മോ​​​സ്ക് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്. ആ​​​വ​​​ശ്യം കേ​​​ട്ട​​​യു​​​ട​​​നെ​​ത​​​ന്നെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി പ​​​ള്ളി​​​യി​​​ൽ സൗ​​​ക​​​ര്യം ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. സ്ത്രീ​​​ക​​​ൾ ന​​​മ​​​സ്ക​​​രി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഭാ​​​ഗ​​​വും അ​​​തി​​​നോ​​​ട് ചേ​​​ർ​​​ന്ന് അം​​​ഗ​​​ശു​​​ദ്ധി വ​​​രു​​​ത്തു​​​ന്ന ഇ​​​ട​​​വും വി​​​ട്ടു​​​ന​​​ൽ​​​കി. മോ​​​സ്കി​​​നു കീ​​​ഴി​​​ലെ മ​​​ദ്ര​​​സ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ബെ​​​ഞ്ചും ഡെ​​​സ്കു​​​ക​​​ളും മൃ​​​ത​​​ദേ​​​ഹം ക​​​ഴു​​​കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മേ​​​ശ​​​യു​​​മെ​​​ല്ലാം ന​​​ൽ​​​കി. അ​​​ഞ്ച് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം മേ​​​ശ​​​ക​​​ളാ​​​ണ് മ​​​ദ്ര​​​സ​​​യു​​​ടെ ഡെ​​​സ്കു​​​ക​​​ൾ ചേ​​​ർ​​​ത്തു​​​വ​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ടു​​​ത്ത മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 23 എ​​​ണ്ണ​​​ത്തി​​​ന്‍റെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ഇ​​​വി​​​ടെ​​​വ​​​ച്ചാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. തി​​​രി​​​ച്ച​​​റി​​​യാ​​​ത്ത നാ​​​ല് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നി​​​ല​​​ന്പൂ​​​ർ ജി​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

Read More

പു​ത്തു​മ​ല​യി​ൽ​ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി കി​ട്ടി;   ഇനി ക​ണ്ടെ​ത്താ​നു​ള്ള​ത് ഏ​ഴു പേ​രെക്കൂടി

ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്കാ​ട് മ​ല​യി​ൽ വ്യാ​ഴാ​ഴ്ച ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു മ​ണ്ണി​ന​ടി​യി​ലാ​യ പു​ത്തു​മ​ല​യി​ൽ​നി​ന്ന് ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. ഹാ​രി​സ​ണ്‍​സ് തേ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി ശെ​ൽ​വ​ന്‍റെ ഭാ​ര്യ റാ​ണി​യു​ടെ(57) മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ടു​ത്ത​ത്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യ എ​സ്റ്റേ​റ്റു​പാ​ടി പ​രി​സ​ര​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. 10-12 അ​ടി ഉ​യ​ര​ത്തി​ൽ ക​ല്ലും മ​ണ്ണം മ​ര​ക്ക​ഷ​ണ​ങ്ങ​ളും അ​ടി​ഞ്ഞ പു​ത്തു​മ​ല​യി​ൽ​നി​ന്നു ഇ​ന്ന​ലെ വ​രെ 10 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ചു ഏ​ഴു പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ക​ണ്ണൂ​ർ ടെ​റി​റ്റോ​റി​യൽ ആ​ർ​മി​യു​ടെ​യും കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പു​ത്തു​മ​ല​യി​ൽ തെ​ര​ച്ചി​ൽ. പോ​ലീ​സ്, വ​നം സേ​നാം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​ണ്. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച പു​ത്തു​മ​ല സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്തു​ക​വ​ല നൗ​ഷാ​ദി​ന്‍റെ ഭാ​ര്യ ഹാ​ജി​റ(23), മ​ണ്ണി​ൽ​വ​ള​പ്പി​ൽ ഷൗ​ക്ക​ത്തി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മി​സ്ത​ഹ്(​മൂ​ന്ന​ര),എ​ട​ക്ക​ണ്ട​ത്തി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​യ്യൂ​ബ്(44), ചോ​ല​ശേ​രി ഇ​ബ്രാ​ഹിം(38), കാ​ക്കോ​ത്തു​പ​റ​ന്പി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഖാ​ലി​ദ്(42), ക​ക്കോ​ത്തു​പ​റ​ന്വി​ൽ ജു​നൈ​ദ്(20), പു​ത്തു​മ​ല…

Read More

വ​യ​നാ​ട് കു​റി​ച്യ​ർ മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ; പ്ര​ദേ​ശ​വാ​സി​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ വൻ ദു​ര​ന്തം ഒ​ഴി​വാ​യി

വ​യ​നാ​ട്: കു​റി​ച്യ​ർ മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നാ​ലാ​മ​ത്തെ ത​വ​ണ​യാ​ണ് കു​റി​ച്യ​ർ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളെ മു​ഴു​വ​ൻ ഇ​വി​ടെ നി​ന്നും മാ​റ്റി പാ​ർ​പ്പി​ച്ച​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ​ക​വ​ള​പ്പാ​റ​യി​ലും പു​ത്തു​മ​ല​യി​ലും ഇ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രും. ക​വ​ള​പ്പാ​റ​യി​ൽ ഇ​നി 50 പേ​രെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. പു​ത്തു​മ​ല​യി​ൽ ഏ​ഴു​പേ​രെ​യും കണ്ടെത്താനുണ്ട്.

Read More

ദു​ര​ന്ത​മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി കേരളത്തിലെത്തി;ദുരതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

മ​ല​പ്പു​റം/​വ​യ​നാ​ട്: ക​ന​ത്ത​മ​ഴ​യി​ൽ നാ​ശം വി​ത​ച്ച ക​വ​ള​പ്പാ​റ​യും പോ​ത്തു​ക​ല്ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി സം​സ്ഥാ​ന​ത്തെ​ത്തി. പോ​ത്തു​ക​ല്ലി​ലാ​ണ് രാ​ഹു​ൽ ആ​ദ്യ​മെ​ത്തു​ക​യെ​ന്നാ​ണ് വി​വ​രം. ഇ​വി​ടെ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം ദു​ര​ന്തം സം​ഭ​വി​ച്ച​യി​ട​ങ്ങ​ളി​ലും എ​ത്തു​മെ​ന്നാ​ണ് വി​വ​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ രാ​ഹി​ലി​നൊ​പ്പ​മു​ണ്ട്. പോ​ത്തു​ക​ല്ലി​ലും ക​വ​ള​പ്പാ​റ​യി​ലും എ​ത്തി​യ ശേ​ഷം രാ​ഹു​ൽ ക​ള​ക്ട്രേ​റ്റി​ൽ‌ ന​ട​ക്കു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Read More

വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു: ബാ​ണാ​സു​ര ഡാമിന്‍റെ ഷ​ട്ട​ർ ഇ​ന്നു തു​റ​ന്നേ​ക്കും; പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി 

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു 24 മ​ണി​ക്കൂ​റി​ൽ ശ​രാ​ശ​രി 240 മി​ല്ലീ​മീ​റ്റ​ർ മ​ഴ ജി​ല്ല​യി​ൽ ല​ഭി​ച്ചു. ജി​ല്ല​യി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​ണ്. കാ​രാ​പ്പു​ഴ അ​ണ​യി​ൽ 759.4-ഉം ​ബാ​ണാ​സു​ര അ​ണ​യി​ൽ 771.6-ഉം ​എം​എ​സ്എ​ൽ ആ​ണ് ജ​ല​നി​ര​പ്പ്. കാ​രാ​പ്പു​ഴ​യു​ടെ അ​ണ​യു​ടെ മൂ​ന്നു ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ മൂ​ന്നു വീ​തം സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി. ബാ​ണാ​സു​ര അ​ണ​യു​ടെ ഷ​ട്ട​റു​ക​ൾ ഇ​ന്നു തു​റ​ന്നേ​ക്കും. അ​ധി​കൃ​ത​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ജി​ല്ലി​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 167 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 5678 കു​ടും​ബ​ങ്ങ​ളി​ലെ 21,211 പേ​രാ​ണ് ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ഴ​യി​ൽ ജി​ല്ല​യി​ൽ ക​ന​ത്ത തോ​തി​ൽ കൃ​ഷി​നാ​ശം ഉ​ണ്ടാ​യി. 2,000 ഹെ​ക്ട​റി​ൽ നെ​ൽ​കൃ​ഷി​യും 350 ഹെ​ക്ട​റി​ൽ വാ​ഴ​കൃ​ഷി​യും ന​ശി​ച്ച​താ​യാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. പ​ടി​ഞ്ഞാ​റ​ത്ത​റ ന​രി​പ്പാ​റ​യി​ൽ ചെ​റി​യ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി. കാ​പ്പി​ക്ക​ള​ത്തു മ​ണ്ണി​ടി​ഞ്ഞു. വൈ​ത്തി​രി ത​ളി​പ്പു​ഴ​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു. തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജി​ലെ മ​ണി​ച്ചു​വ​ടി​ൽ മ​ണ്ണി​ടി​ച്ചി​ൽ…

Read More

വെ​ള്ള​പ്പൊ​ക്കം;  പൊ​തു​ഗ​താ​ഗ​തം താ​റു​മാ​റാ​യി; വ​യ​നാ​ട് സ​ര്‍​വീ​സു​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി നി​ര്‍​ത്തി​വ​ച്ചു

കോ​ഴി​ക്കോ​ട്: കാ​ല​വ​ര്‍​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വും താ​റു​മാ​റാ​യി. കോ​ഴി​ക്കോ​ട് നി​ന്നും വ​യ​നാ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും പാ​തി വ​ഴി​യി​ല്‍ ത​ട​സ​പ്പെ​ട്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ഉ​ത്ത​ര​മേ​ഖ​ലാ എം​ഡി സി.​വി.​രാ​ജേ​ന്ദ്ര​ന്‍ “രാ​ഷ്ട്രീ​ദീ​പി​ക’​യോ​ടു പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ത​ന്നെ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ പു​റ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് പ​ലി​ട​ത്തും പോ​ലീ​സ് ബ​സു​ക​ള്‍ ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് നി​ന്ന് പാ​ല​ക്കാ​ടേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്തി​വ​ച്ചു. മ​ല​പ്പു​റം വ​രെ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്താ​നാ​വു​ന്നൂ​ള്ളൂ​വെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ക​ണ്ണൂ​ര്‍ , തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. മു​ക്കം,സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ എ​ഴു​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഇ​ന്ന​ലെ സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​തോ​ടെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം താ​റു​മാ​റാ​യി. വ​യ​നാ​ട്, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, നി​ല​മ്പൂ​ര്‍, മു​ക്കം, തി​രു​വ​മ്പാ​ടി, മു​ക്കം, ഈ​ങ്ങാ​പ്പു​ഴ, പ​ട​നി​ലം, മാ​വൂ​ര്‍, പാ​ലാ​ഴി…

Read More

കോഴിക്കോട് ജില്ലയിൽ  അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത;  റെ​ഡ് അ​ല​ര്‍​ട്ട്  പ്രഖ്യാപിച്ചു; മത്‌സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

കോ​ഴി​ക്കോ​ട്: അ​തി​തീ​വ്ര മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത മു​ന്‍​നി​ര്‍​ത്തി ജി​ല്ല​യി​ല്‍ നാ​ളെ റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക്യാ​മ്പു​ക​ള്‍ ത​യ്യാ​റാ​ക്കു​ക​യു​ള്‍​പ്പെ​ടെ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കും. ഇ​തേ​തു​ട​ര്‍​ന്നാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഴ ശ​ക്ത​മാ​വാ​നു​ള്ള സാ​ഖ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കേ​ര​ള തീ​ര​ത്ത് പ​ടി​ഞ്ഞാ​റ് /തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​യ​തി​നാ​ല്‍ മ​ല്‍​സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പ്. 10 വ​രെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ദി​ശ​യി​ല്‍ നി​ന്ന് മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍…

Read More