അങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ? ഇന്ത്യ വേണ്ടെന്നു പറഞ്ഞിട്ടും ബഡ്ജറ്റില്‍ ഇന്ത്യയെ സഹായിക്കാന്‍ തുക നീക്കിവച്ച് ബ്രിട്ടന്‍; ഏതുവിധേനയും ഇന്ത്യയെ അപമാനിക്കാനുറച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും…

വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. തങ്ങള്‍ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം മേലാല്‍ വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇന്ത്യയെ സഹായിക്കാന്‍ ബഡ്ജറ്റില്‍ 98 മില്യണ്‍ പൗണ്ട് വകയിരുത്തിയ തെരേസക്കെതിരെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളും രാജ്യത്തെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമാകാന്‍ പോകുന്ന ഇന്ത്യയ്ക്ക് എന്തിനാണ് സഹായം നല്‍കുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇന്ത്യ സഹായം വേണ്ടെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും ഏതുവിധേനയും ഇന്ത്യയെ അപമാനിക്കണമെന്നുറച്ചാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ മുന്നോട്ടു പോകുന്നത്. തെരേസ ഭരണകൂടം എടുത്ത പുതിയ തീരുമാനമനുസരിച്ച് 98 മില്യണ്‍ പൗണ്ട് ധനസഹായത്തില്‍ 201819ല്‍ ഇന്ത്യയ്ക്ക് 52 മില്യണ്‍ പൗണ്ടും 2019-20ല്‍ 46 മില്യണ്‍ പൗണ്ടുമാണ് ബ്രിട്ടന്‍ അനുവദിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2ന് വേണ്ടി ഇന്ത്യ 94. 5…

Read More