അവര്‍ വീണ്ടും കണ്ടുമുട്ടി ! മെഡിക്കല്‍ ക്യാമ്പിലും താരം ഓണക്കോടി ഉടുത്ത അദിന്‍ തന്നെ; ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ വിദ്യയെ അദിന്‍ വീണ്ടും കൈയ്യിലെടുത്തതിങ്ങനെ…

പത്തനംതിട്ട: ബിമ്മരം കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ ഇന്നലെ നടന്നത് അപൂര്‍വമായൊരു പുനര്‍ സമാഗമമായിരുന്നു. മാതാപിതാക്കളോടൊപ്പം ഒന്നരമാസം പ്രായമുള്ള അദിനെത്തിയപ്പോള്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ വിദ്യ ഓടിയെത്തി അവനെ ചേര്‍ത്തുപിടിച്ചു. സന്തോഷസൂചകമായി ചുറ്റും കയ്യടി നിറഞ്ഞു. കുഞ്ഞ് അദിന് സമ്മാനിക്കാനായി കൊണ്ടുവന്ന ഓണക്കോടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അവനെ അണിയിച്ചു. കമ്യൂണിറ്റി ഹാളിലെങ്ങും വിദ്യയുടെയും അദിന്റെയും ചിരി നിറഞ്ഞതോടെ കണ്ണു നിന്ന ആളുകളുടെയും മനസ്സു നിറഞ്ഞു. കനത്തമഴയിലും ഉരുള്‍പൊട്ടലിലും ബിമ്മരം ആദിവാസി കോളനിയില്‍ ഒറ്റപ്പെടുകയും പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുകയും ചെയ്ത ഒന്നരമാസം പ്രായമുള്ള അദിന്‍ രണ്ടാഴ്ചയ്ക്കുശേഷമാണ് രക്ഷകരായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് വീണ്ടുമെത്തുന്നത്. മഴ അവസാനിച്ചതിനെത്തുടര്‍ന്നു വനംവകുപ്പിന്റെ കമ്മ്യൂണിറ്റി ഹാളില്‍നിന്ന് ബന്ധുവീട്ടിലേക്ക് അദിന്‍ മടങ്ങിയിരുന്നു. വനംവകുപ്പ്, പത്തനംതിട്ട കുമ്പളാംപൊയ്ക സിഎംഎസ് ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് പ്രവര്‍ത്തകര്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി എന്നിവര്‍ സംയുക്തമായി കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍…

Read More