മെക്‌സിക്കന്‍ ഫുട്‌ബോള്‍ ടീമിന് ലോകകപ്പ് യാത്രായയപ്പ് നല്‍കിയത് സെക്‌സ് പാര്‍ട്ടി ഒരുക്കി; പാര്‍ട്ടി കൊഴുപ്പിക്കാന്‍ എത്തിയത് 30 ലൈംഗികത്തൊഴിലാളികള്‍; മെക്‌സിക്കന്‍ ടീം പെണ്‍വിഷയത്തില്‍ പണ്ടേ ജഗജില്ലികള്‍…

ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനായി റഷ്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് മെക്‌സിക്കന്‍ ടീമിന് സെക്‌സ് പാര്‍ട്ടി ഒരുക്കി യാത്രായയപ്പ് നല്‍കിയെന്ന് വാര്‍ത്തകള്‍. 30ല്‍ അധികം വനിതാ ലൈംഗികത്തൊഴിലാളികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നുമുള്ള വിവരങ്ങള്‍ പുറത്തു വിട്ടത് ടിവി നോട്ടാസ് ഗോസിപ്പ് മാഗസിനാണ്. ശനിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരേ ആസ്‌ടെകാ സ്‌റ്റേഡിയത്തില്‍ നടന്ന സന്നാഹ മത്സരം ജയിച്ചതിനു ശേഷമായിരുന്നു പാര്‍ട്ടി. ഒരു സ്വകാര്യ കേന്ദ്രത്തില്‍ നടന്ന പാര്‍ട്ടിയില്‍ ലോകകപ്പ് ടീമിലുള്ള ഒമ്പത് താരങ്ങള്‍ പങ്കെടുത്തെന്നാണ് വിവരം. ഡസന്‍ കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പമാണ് കളിക്കാര്‍ വിജയം ആഘോഷിച്ചതെന്ന് മാഗസിന്‍ വ്യക്തമാക്കുന്നു. കളിക്കാര്‍ ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ക്ക് അനുവാദമില്ലായിരുന്നെങ്കിലും ഒഴിവു സമയമായതിനാല്‍ അവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അവര്‍ പരിശീലനത്തില്‍ മുടക്കം വരുത്താത്തതിനാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ആരെയും ശിക്ഷിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മെക്‌സിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്…

Read More