തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായി പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച നടിയാണ് മീന. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മീന തിളങ്ങിയത് എങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു മീന തിരഞ്ഞെടുത്തത്. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ ഭാഗ്യജോഡിയാണ് മീന. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും നായികാ നായകന്മാരായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യം 2 എന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുകയാണ് നടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം 2ലെ റാണിയായുള്ള മീനയുടെ പ്രകടനം ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. റാണിയെ പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താന്‍ എന്നാണ് മീന പറയുന്നത്. മുന്‍പ് അങ്ങനെ ആയിരുന്നെന്നും ഇപ്പോള്‍ അങ്ങനെയല്ലെന്നും നടി പറയുന്നു. ഒരു അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ…
Read MoreTag: MOHANLAL
എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള് തന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട ആളും ! മോഹന്‍ലാലിനെക്കുറിച്ച് എസ്തര് പറയുന്നതിങ്ങനെ…
ദൃശ്യം 2 പുറത്തിറങ്ങിയതോടെ സിനിമയില്‍ അഭിനയിച്ച ആളുകള്‍ക്കെല്ലാം തിരക്കോടു തിരക്കാണ്. ചിത്രം വന്‍ഹിറ്റായതോടെ അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച എസ്തര് അനില്‍ ദൃശ്യം-2വിലും അനുമോളായി എത്തുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റിലെ വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് എസ്തര് എസ്തറിന്റെ കുറിപ്പ്… ”സെറ്റില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തിയിരുന്ന ആള് തന്നെയായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ട ആളും. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ ചെയ്തു തീര്‍ക്കാനുള്ള അസൈന്‍മെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമൊക്കെ ആലോചിച്ച് വിഷമിച്ചും ആശങ്കപ്പെട്ടുമാണ് ഞാന്‍ എന്നും സെറ്റിലെത്തിയിരുന്നത്. എന്നാല്‍ മനോഹരമായൊരു പുഞ്ചിരിയോടെ ശുഭദിനം നേര്‍ന്നുകൊണ്ട് ഈ മനുഷ്യന് അടുത്തുവരും. ഒരിക്കല്‍ മാത്രമല്ല, എല്ലാ ദിവസവും. എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാന്‍ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാന്‍ എന്തെങ്കിലും ഒരു കാരണം അദ്ദേഹം കണ്ടെത്തും, മീനയും അന്‍സിബയും…
Read Moreപല തവണ ലാലേട്ടന് അങ്ങോട്ടു വിളിച്ചിട്ടും പോകാനാകായില്ല ! തന്റെ വലിയ വിഷമം തുറന്നു പറഞ്ഞ് നടി ഐശ്വര്യ…
മോഹന്‍ലാലിനൊപ്പം ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഐശ്വര്യ ഭാസ്കരന്. പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മോഹന്‍ലാല്‍ നായകനായ രാജീവ് അഞ്ചല്‍ ചിത്രം ബട്ടര്‍ഫ്ളൈസില്‍ നായികയായെത്തിയാണ് ഐശ്വര്യ ആദ്യമായി ആരാധകരുടെ മനം കവര്‍ന്നത്. പിന്നീട് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ അനുരാധയായി എത്തിയ ഐശ്വര്യ, ജോഷി-മോഹന്‍ലാല്‍ ടീമിന്റെ പ്രജ എന്ന സിനിമയിലും നായികയായിരുന്നു. എന്നാല്‍ സിനിമയില്‍ തിളങ്ങിയ സമയത്തായിരുന്നു തന്‍വീര്‍ എന്ന യുവാവുമായി താരത്തിന്റെ വിവാഹം. രണ്ടു വര്‍ഷം മാത്രമാണ് ആ ദാമ്പത്യം നീണ്ടത്. പിന്നീട് അല്‍പ്പം വിവാദങ്ങളില്‍ താരം എത്തപ്പെട്ടു. എന്നാല്‍ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂര്‍ത്തീകരിക്കുകയും എന്‍ഐടിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാളത്തിലെ തന്റെ…
Read Moreകാണുന്ന എല്ലാവരും ചോദിക്കും മോഹന്‍ലാലുമായുള്ള പ്രശ്നമെന്തെന്ന് ! ഇതിനു കാരണമുണ്ടെന്ന് തുറന്നു പറഞ്ഞ് കലൂര്‍ ഡെന്നീസ്…
മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് തൂലികയിലൂടെ ജന്മം നല്കിയ ആളാണ് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ കലൂര്‍ ഡെന്നീസ് മലയാളികള്‍ക്ക് സുപരിചിതനാണ്. ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള തന്റെ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. എന്തുകൊണ്ട് മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനു വേണ്ടി അധികം രചനകള്‍ നടത്തിയിട്ടില്ല എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് അദ്ദേഹം. എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും തന്നോട് ചോദിക്കുമായിരുന്നു. താനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി താന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ എന്നും എന്നാല്‍ ആ ചിത്രങ്ങളെല്ലാം വിജയമായിരുന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. ഒന്നാണ് നമ്മള്, ഇവിടെ എല്ലാവര്ക്കും സുഖം, ജനുവരി ഒരു ഓര്മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതുമാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനുവേണ്ടി…
Read Moreമോഹൻലാലും മമ്മൂട്ടിയും സഹോദരന്മാരായി വരാതിരുന്നതെന്തു കൊണ്ട്?അക്കാര്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി തുളസീദാസ്…
മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച സിനിമകൾ മലയാളത്തിൽ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്. ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച സിനിമകളെല്ലാം തിയറ്ററുകളിൽ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും ലാലേട്ടനും മമ്മൂക്കയും ഒന്നിച്ച് അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ സൂപ്പർതാരങ്ങളെ വെച്ച് ഒന്നിച്ചൊരു ചിത്രം എടുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക സംവിധായകരും. ഇതിനായി നല്ല തിരക്കഥകൾ ഒരുക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാൽ വളരെ കുറച്ച് മാത്രമാണ് യാഥാർഥ്യമാവാറുളളത്. ഇരുവരുടെയും തിരക്ക് കാരണം ചില സിനിമകൾ നടക്കാതെ പോവാറുണ്ട്.മോഹൻലാലിനെയും മമ്മൂട്ടിയെയും വെച്ച് ഒരു സിനമ താനും ആലോചിച്ചിരുന്നതായി സംവിധായകൻ തുളസീദാസ് പറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുന്‍പ് ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ട സഹോദരനായും മോഹൻലാൽ അനിയനായും, പക്ഷേ അത് നടന്നില്ല. മോഹൻലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന…
Read Moreവര്‍ഷങ്ങള്‍ക്കു മുമ്പ് ലാലേട്ടന്റെ കഥയില്‍ പൂര്‍ത്തിയായ സിനിമ ! എന്നാല്‍ ഇതുവരെ ചിത്രം വെളിച്ചം കാണാഞ്ഞതെന്തു കൊണ്ട്; അധികം ആര്‍ക്കും അറിയാത്ത സ്വപ്നമാളിക എന്ന മോഹന്‍ലാല്‍ സിനിമ പെട്ടിയിലിരിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷം…
മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്,ഗായകന് തുടങ്ങിയ മേഖലകൡും കഴിവു തെളിയിച്ച ആളാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹം ഒരു സിനിമക്ക് വേണ്ടി കഥയെഴുതിയിട്ടുണ്ടെന്നതാണ് വാസ്തവം.സ്വപ്നമാളിക എന്നാണ് ആ ചിത്രത്തിന്റെ പേര്. കരിമ്പില്‍ ഫിലിംസിന്റെ ബാനറില്‍ മോഹന്‍ദാസ് നിര്‍മ്മിച്ച ചിത്രം കെ.എ ദേവരാജനാണ് സംവിധാനം ചെയ്തത്. മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ലാലിന്റെ തര്‍പ്പണം എന്ന കഥയാണ് സ്വപ്നമാളികയായത്. ലാലിന്റെ കഥയെ തിരക്കഥ രൂപത്തിലേക്ക് മാറ്റിയത് സുരേഷ് ബാബുവാണ്.മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ ഇസ്രയേല്‍ നടിയായ എലേന നായികയായി. ഇവരെ കൂടാതെ ഇന്നസെന്റ്, ബാബു നമ്പൂതിരി, ഇന്ദ്രന്‍സ്, ഷമ്മി തിലകന്, കോട്ടയം നസീര്‍, സാജു കൊടിയന്‍, അഭിലാഷ്,…
Read Moreആ വീടിന്റെ ഭംഗിയാര്‍ന്ന മുറ്റത്തു കൂടി നടക്കുമ്പോള്‍ കണ്ട ഒരു കാഴ്ച എന്റെ ചിന്തയിലുടക്കി ! കസ്റ്റമറുടെ പേര് നോക്കിയപ്പോള്‍ ‘സുചിത്ര’; ‘അയ്യോ, നമ്മള് ഇപ്പോള്‍ മോഹന്‍ലാലിന്റെ വീട്ടിലാണ്’; പക്ഷെ ശബ്ദം പുറത്തു വന്നില്ല…
വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ തേവരയിലെ വീട്ടിലെത്തിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സഹസംവിധായകനും തിരക്കഥാകൃത്തുമായ മനോജ് പട്ടത്തില്‍. കൊച്ചിയില്‍ ടാറ്റാ സ്കൈയില്‍ സര്‍വീസ് എഞ്ചിനീയറായിരുന്ന സമയത്താണ് ജോലിസംബന്ധമായി കാര്യത്തിനായി മനോജ് മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ എത്തിയത്. മോഹന്‍ലാലിന്റെ വീട്ടു മുറ്റത്തു കൂടി നടന്നപ്പോള്‍ കണ്ട ചില കാഴ്ചകള്‍ ആദ്യം സംശയം ജനിപ്പിച്ചെങ്കിലും പിന്നീട് കസ്റ്റമറുടെ പേര് സുചിത്ര എന്നാണെന്നറിഞ്ഞതോടെ ഇത് മോഹന്‍ലാലിന്റെ വീടാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് മനോജ് പറയുന്നു. പിന്നീട് മോഹന്‍ലാലിനെ പ്രതീക്ഷിച്ചു നിന്ന കാര്യവും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്ത കാര്യവുമെല്ലാം മനോജ് പറയുന്നു. മനോജിന്റെ കുറിപ്പ് ഇങ്ങനെ… ”പത്തു പതിനാലു കൊല്ലം മുന്‍പാണ്. 2006 ല്‍, കൊച്ചിയില്‍ ടാറ്റാ സ്കൈയില്‍ സര്‍വീസ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന സമയം.(ഞങ്ങള്‍ കുറച്ചു പേരെ ജീവിതത്തില്‍ നിവര്‍ന്നു നില്ക്കാന് കരുത്തേകിയ കമ്പനിയാണ് ടാറ്റാ സ്കൈ..) ഒരു ദിവസം ഏതാണ്ട് ഒരുച്ച സമയം. ഓഫിസില്‍…
Read Moreസുചിത്രയുടെ അന്നത്തെ വാക്കുകള്‍ എന്നെ വളരെയധികം വേദനിപ്പിച്ചു ! ജീവിതത്തില്‍ വലിയ തിരിച്ചറിവ് ഉണ്ടായ ദിവസമായിരുന്നു അന്ന്; തുറന്നു പറച്ചിലുമായി മോഹന്‍ലാല്‍…
മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. തന്റെ അഭിനയ പാടവത്തിലൂടെ കഴിഞ്ഞ നാല്പത് വര്‍ഷമായി അദ്ദേഹം ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ജീവിതത്തില്‍ ലാലേട്ടന് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത് തന്റെ സിനിമകള്‍ക്കാണ്. ഇന്നുവരെ അഭിനയിച്ച എല്ലാ സിനിമകളും അതിലെ വേഷങ്ങളും അദ്ദേഹത്തിന് മനപാഠമാണ്. സിനിമയ്ക്ക് പിന്നാലെ സഞ്ചരിച്ചത് കൊണ്ട് ജീവിതത്തിലെ പല നല്ല നിമിഷങ്ങളും അദ്ദേഹത്തിനു നഷ്ടമായി പോയി. ഒരു ടിവി പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹന്‍ലാല്‍ ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം സിനിമയിലാണ് ജീവിച്ചത് എന്നാണ് മണിയന്‍പിള്ള രാജുവിന്റെ അഭിപ്രായത്തിന് പിന്നാലെയാണ് താരം ഇത് സമ്മതിച്ചത്. ഒപ്പം ഏറ്റവും ദുഃഖകരമായ സംഭവവും നടന് വെളിപ്പെടുത്തി. വിവാഹ വാര്‍ഷികം മറന്നതിനെ കുറിച്ചായിരുന്നു താരം പങ്കുവെച്ചത്. നടന്റെ വാക്കുകള്‍ ഇങ്ങനെ… ദുബായില്‍ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാന്‍…
Read Moreഎന്റെ ആദ്യ സിനിമകളില്‍ ഒന്ന് ലാലേട്ടനൊപ്പമായിരുന്നു ! മൊബൈലിന് റേഞ്ച് കിട്ടുന്ന സ്ഥലമെത്തിയപ്പോള്‍ ലാലേട്ടനെന്നെ വിളിച്ചു; അന്നത്തെ സംഭവത്തെക്കുറിച്ച് മനസ്സു തുറന്ന് കവിത നായര്‍…
നടി,അവതാരക തുടങ്ങിയ നിലകളില്‍ പ്രശസ്തയായ താരമാണ് കവിത നായര്‍. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും നടിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ ഒരു എഴുത്തുകാരി കൂടെയാണ് കവിതാ നായര്‍. കവയത്രിയും ചെറുകഥാകൃത്തും കൂടെയായ കവിത തന്റെ ചെറുകഥകള്‍ ചേര്‍ത്ത് ഒരു പുസ്തകമായി അടുത്തിടെ പ്രസീദ്ധീകരിച്ചിരുന്നു. സുന്ദരപതനങ്ങള്‍ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഇരുപതു ചെറുകഥകള്‍ അടങ്ങിയ പുസ്തകത്തിന് ആമുഖം എഴുതിയത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു. അതിനു കാരണം പുലിമുരുകന് എന്ന സിനിമയായിരുന്നു എന്നാണ് കവിത പറയുന്നത്. ആ സാഹചര്യത്തെക്കുറിച്ച് കവിത പറയുന്നതിങ്ങനെ…ഞാന്‍ ബാംഗ്ലൂരില്‍ നിന്നു നാട്ടില്‍ വരുന്ന സമയം എഴുതിയത് എല്ലാം കൂടെ ഒരു ഫയലില്‍ സെറ്റ് ചെയ്തു എടുത്തു. എറണാകുളത്തു എനിക്ക് ഒരു ഷൂട്ട് ഉണ്ടായിരുന്നു. പുലിമുരുകന്റെ ഷൂട്ട് അപ്പോള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുകയായിരുന്നു. ഞാന്‍ അവിടെ ചെന്നു ലാലേട്ടനെ ഒന്ന് കാണാമെന്നു വിചാരിച്ചു.…
Read Moreആ റോഡ് റോളറിന്റെ ലേലം മോഹന്‍ലാല്‍ അറിഞ്ഞാഞ്ഞത് നന്നായി ! അല്ലെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ; പഴയ കിണ്ടിയും മൊന്തയും വരെ പൊന്നും വിലയ്ക്ക് വാങ്ങുന്ന ആളാണ് ലാലെന്ന് മണിയന്‍പിള്ള രാജു…
മോഹന്‍ലാലും ശോഭനയും മണിയന്‍പിള്ള രാജുവുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രമാണ് വെള്ളാനകളുടെ നാട്. പിഡബ്ല്യൂഡി ഓഫിസില്‍ കിടക്കുന്ന റോഡ് റോളര്‍ സ്വന്തമാക്കാനുള്ള സി പവിത്രന് നായര്‍ എന്ന കോണ്ട്രാക്ടര് സഹിക്കുന്ന കഷ്ടപ്പാടുകളിലൂടെയാണ് സിനിമ മുമ്പോട്ടു പോകുന്നത്. ഈ സിനിമയിലേതിനു സമാനമായി കഴിഞ്ഞ ദിവസം കോഴിക്കോട് സിവില്‍സ്റ്റേഷനു മുമ്പില്‍ കിടന്ന റോഡ് റോളര്‍ ലേലത്തില്‍ പോയിരുന്നു. രണ്ടു ലക്ഷം രൂപയ്ക്ക് എന്‍.എന്‍.സാലിഹ് എന്നയാളാണ് അത് ലേലത്തിനെടുത്തത്. എന്നാല്‍ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഓടിവന്നു വാങ്ങിയേനെ എന്നു പറയുകയാണ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജു. ഒരു റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പഴയ സാധനങ്ങളോടുള്ള മോഹന്‍ലാലിന്റെ കമ്പം മണിയന്‍പിള്ള രാജു പങ്കുവെച്ചത്. ” ആ റോഡ് റോളര്‍ ലേലം ചെയ്യുന്നത് മോഹന്‍ലാലറിയാത്തതു നന്നായി. പഴയകിണ്ടിയും മൊന്തയുമൊക്കെ കൊണ്ടുക്കൊടുത്താല്‍ പൊന്നുംവിലയ്ക്ക് വാങ്ങുന്നതാണ്. ലാല്‍ അറിഞ്ഞെങ്കില്‍ ഓടിവന്നു വാങ്ങിച്ചേനെ..” അദ്ദേഹം പറഞ്ഞു. ഇതു കൂടാതെ വെള്ളാനകളുടെ നാട്…
Read More