പല തവണ ലാലേട്ടന്‍ അങ്ങോട്ടു വിളിച്ചിട്ടും പോകാനാകായില്ല ! തന്റെ വലിയ വിഷമം തുറന്നു പറഞ്ഞ് നടി ഐശ്വര്യ…

മോഹന്‍ലാലിനൊപ്പം ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട നടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. പഴയകാല സൂപ്പര്‍നായിക ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. മോഹന്‍ലാല്‍ നായകനായ രാജീവ് അഞ്ചല്‍ ചിത്രം ബട്ടര്‍ഫ്ളൈസില്‍ നായികയായെത്തിയാണ് ഐശ്വര്യ ആദ്യമായി ആരാധകരുടെ മനം കവര്‍ന്നത്. പിന്നീട് ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹത്തിലെ അനുരാധയായി എത്തിയ ഐശ്വര്യ, ജോഷി-മോഹന്‍ലാല്‍ ടീമിന്റെ പ്രജ എന്ന സിനിമയിലും നായികയായിരുന്നു. എന്നാല്‍ സിനിമയില്‍ തിളങ്ങിയ സമയത്തായിരുന്നു തന്‍വീര്‍ എന്ന യുവാവുമായി താരത്തിന്റെ വിവാഹം. രണ്ടു വര്‍ഷം മാത്രമാണ് ആ ദാമ്പത്യം നീണ്ടത്. പിന്നീട് അല്‍പ്പം വിവാദങ്ങളില്‍ താരം എത്തപ്പെട്ടു. എന്നാല്‍ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂര്‍ത്തീകരിക്കുകയും എന്‍ഐടിയില്‍ ജോലി സമ്പാദിക്കുകയും ചെയ്തു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്. ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ താരം ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മലയാളത്തിലെ തന്റെ…

Read More