എല്ലാവരെയും മോനേ … എന്ന് വിളിക്കുന്നതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍ ! ആ ശീലത്തിനു പിന്നിലുള്ള കാരണം ഇങ്ങനെ…

സൂപ്പര്‍താരം മോഹന്‍ലാല്‍ ഷൂട്ടിംഗ് സെറ്റിലെത്തിയാല്‍ ഏവരെയും പേരു വിളിക്കാതെ മോനേ എന്നാണ് വിളിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയാറുണ്ട്. ഇപ്പോഴിതാ ആ വിളിക്ക് പിന്നിലെ കാരണം മോഹന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ”പലപ്പോഴും പലരുടെ പേര് മറന്നു പോകും. അതില്‍ നിന്ന് രക്ഷപ്പെടാനാണ് ‘മോനേ’ എന്നു വിളിച്ചു തുടങ്ങിയത്, അതു പിന്നെ ശീലമായി. ഇപ്പോഴും വിളിക്കാറുണ്ട്. പിന്നെ, ഈ ‘മോനേ’യുടെ മുന്‍പില്‍ സ്നേഹത്തോടെയും ദേഷ്യത്തോടെയും നമുക്ക് ഇഷ്ടമുള്ളത് ചേര്‍ക്കാമല്ലോ. ആ വാക്ക് മാത്രം സൈലന്റായി പറഞ്ഞാല്‍ മതി.”ലാലേട്ടന്‍ പറയുന്നു.

Read More

അഭിനയ പ്രതിഭാസത്തിന് അറുപതാം ജന്മദിനം…

എ​സ്. മ​ഞ്ജു​ളാ​ദേ​വി എ​ന്‍റെ ലാ​ലു​വി​നും ഒ​രു എ​ട്ടു വ​യ​സ് മ​തി​യാ​യി​രു​ന്നു. എ​ങ്കി​ൽ ഇ​തു​പോ​ലെ എ​ന്‍റെ തൊ​ട്ട​ടു​ത്ത് ഉ​ണ്ടാ​കു​മാ​യി​രു​ന്നു അ​ല്ലേ ഏ​പ്പോ​ഴും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യെ ചൂ​ണ്ടി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത് സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യാ​ണ്. സ്നേ​ഹ​വും വാ​ത്സ​ല്യ​വും തി​ങ്ങി​വി​ങ്ങി നി​റ​യു​ന്ന ആ ​അ​മ്മ​യു​ടെ മ​ക​നു മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​താ​ര​ത്തി​നു ഇ​ന്നു അ​റു​പ​താം പി​റ​ന്നാ​ൾ. 1960 മേ​യ് 21നാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന​നം. ഇ​ട​വ ത്തി​ലെ രേ​വ​തി ന​ക്ഷ​ത്ര​ത്തി​ൽ ജ​നി​ച്ച മോ​ഹ​ൻ​ലാ​ലി​ന്‍റെ ന​ക്ഷ​ത്ര പ്ര​കാ​ര​മു​ള്ള പി​റ​ന്നാ​ൾ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. അ​ഭി​ന​യി​ച്ചും കാ​മ​റ​യ്ക്കു മു​ന്നി​ൽ പ​ല​പ്പോ​ഴും അ​ഭി​ന​യി​ക്കാ​തെ​യും വെ​ള്ളി​ത്തി​ര​യി​ലും അ​ര​ങ്ങു​ക​ളി​ലും അ​ത്ഭു​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ൽ. ആ​ക്ടിം​ഗും അ​ണ്ട​ർ ആ​ക്ടിം​ഗും ന​ട​ത്തി പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളെ ശ​രി​ക്കു​മ​ങ്ങ് വി​സ്മ​യി​പ്പി​ക്കു​ന്ന ന​ട​ൻ. മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​നാ​യും ജ​ഗ​നാ​ഥ​നാ​യും മു​ന്നി​ൽ വ​ന്നു മീ​ശ​പി​രി​ക്കു​ന്പോ​ൾ ആ​രും കൊ​തി​ക്കു​ന്ന പു​രു​ഷ​നാ​യി മാ​റും ഈ ​ന​ട​ൻ. ആ​ടി​ത്ത​ള​ർ​ന്ന വാ​ന​പ്ര​സ്ഥ​ത്തി​ലെ തീ​രെ ദു​ർ​ബ​ല​നാ​യ…

Read More

മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ് ! എന്നാല്‍ തന്റെ മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം എനിക്കുണ്ടായില്ല; ദുഖം പങ്കുവച്ച് മോഹന്‍ലാല്‍

മലയാള സിനിമയിലെ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെന്നല്ല ലോക സിനിമയില്‍ പോലും അഭിനയത്തിന്റെ കാര്യത്തില്‍ ലാലിനൊപ്പം നില്‍ക്കുന്ന നടന്മാര്‍ കുറവാണ്. ലാലിന്റെ മകന്‍ പ്രണവും സിനിമയിലെത്തിയെങ്കിലും മകള്‍ വിസ്മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകമാണ്. എന്നാല്‍ തന്റെ മക്കളുടെ വളര്‍ച്ചയും അവര്‍ സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കില്ലായിരുന്നുവെന്ന ദുഖം പങ്കുവയ്ക്കുകയാണ് താരരാജാവ്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മില്‍ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് (ഹീബ്രു ഭാഷയില്‍ വേരുകളുള്ള ഹെബ്രോണ്‍ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അര്‍ഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയി. വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു. മക്കള്‍ വളരുന്നതും…

Read More

സംസ്ഥാന സര്‍ക്കാരിന്റെ പ്ലാസ്റ്റിക് നിരോധനത്തെ അനുകൂലിച്ച് തയ്യാറാക്കിയത് ഉഗ്രന്‍ പോസ്റ്റര്‍ ! പക്ഷെ മുഖ്യമന്ത്രിയുടെ ഫോട്ടോയുടെ സ്ഥാനത്ത് വന്നത് മോഹന്‍ലാലിന്റെ ഫോട്ടോ;സംഭവം ഇങ്ങനെ…

സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് പോസ്റ്റര്‍ ഇറക്കിയ ഉത്തരേന്ത്യന്‍ കമ്പനി ഒടുവില്‍ ആപ്പിലായി. സര്‍ക്കാര്‍ 2020 ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ കമ്പനി പ്രചരിപ്പിച്ച പോസ്റ്ററില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോക്ക് പകരം കയറിക്കൂടിയത് നടന്‍ മോഹന്‍ലാലിന്റെ ചിത്രം. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് പടം മാറി പോസ്റ്റര്‍ പ്രചരിപ്പിച്ചത്. പിണറായി വിജയന്റെ ക്യാരക്ടര്‍ സ്‌കെച്ചെന്ന് കരുതി മോഹന്‍ലാലിന്റെ ചിത്രം അബദ്ധത്തില്‍ പോസ്റ്ററില്‍ ചേര്‍ക്കുകയായിരുന്നു. ഫേസ്ബുക്കില്‍ പലരും തെറ്റ് ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തിട്ടുണ്ട്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ…

Read More

ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് ഒഴിവായേക്കും ! മോഹന്‍ലാല്‍ ഇടപെട്ടേക്കുമെന്ന് സൂചന; ഷെയ്‌നെ പിന്തുണയ്ക്കാന്‍ യുവനടന്മാരുടെ രഹസ്യധാരണ…

നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കും. നിര്‍മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്. വിലക്ക് എന്നത് ‘പഴയപ്രയോഗമാണെന്ന നിലപാടാണ് അമ്മ തുടക്കത്തില്‍ തന്നെ കൈക്കൊണ്ടത്. മലയാളത്തിലെ യുവനടന്മാരെല്ലാം ഷെയ്‌ന് രഹസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്ന്‍ നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കില്‍ പൊള്ളാച്ചിയിലായതിനാല്‍ ‘അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്ന്‍ നിഗം ‘ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടര്‍ന്ന് വിവാദത്തിലായ ‘വെയില്‍, ‘കുര്‍ബാനി’ സിനിമകളില്‍ സഹകരിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെന്നാണ് വിലയിരുത്തല്‍. സിനിമ സെറ്റിലെ ലഹരിയെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകിയതോടെ ആരോപണ നിരവധി ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും മോഹന്‍ലാലിന്റെ ഇടപെടലോടെ പ്രശ്‌നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രപ്രവര്‍ത്തകരും…

Read More

പെട്ടാൽ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ..! പരാതിക്ക് പിന്നിലെ ലക്ഷ്യം തന്നെ അപകീർത്തിപ്പെടുത്താൻ; ആ​ന​ക്കൊ​മ്പ് കേ​സി​ലെ കു​റ്റ​പ​ത്രം വ​ന്‍ മാ​ന​സി​ക​പീ​ഡ​നമാണെന്ന് മോ​ഹ​ൻ​ലാ​ൽ

കൊ​ച്ചി: ആ​ന​ക്കൊ​ന്പ് കേ​സി​ൽ കു​റ്റ​പ​ത്ര​ത്തി​നെ​തി​രെ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഹൈ​ക്കോ​ട​തി​യി​ൽ. ഒ​ന്നാം പ്ര​തി​യാ​യി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തു ത​ന്നെ പീ​ഡി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ​ന്നും വി​ശ​ദീ​ക​രി​ക്കാ​നാ​വാ​ത്ത വി​ധം മാ​ന​സി​ക​പീ​ഡ​ന​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ​ലാ​ൽ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. വ​നം​വ​കു​പ്പ് പെ​രു​ന്പാ​വൂ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​നെ​തി​രെ​യാ​ണു മോ​ഹ​ൻ​ലാ​ൽ കോ​ട​തി​യി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2011 ഡി​സം​ബ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന് ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞാ​ണു കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. ഇ​തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​പ്പോ​ൾ പ​രാ​തി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ആ​ന​ക്കൊ​ന്പ് കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​യു​ന്നു. തേ​വ​ര​യി​ലെ വ​സ​തി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ ര​ണ്ട് ജോ​ഡി ആ​ന​ക്കൊ​ന്പു​ക​ൾ കൈ​വ​ശം​വ​യ്ക്കാ​ൻ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​താ​ണ്. കേ​സി​ലെ നി​ല​വി​ലെ നി​യ​മ​പ​ര​മാ​യ സാ​ഹ​ച​ര്യം ഇ​താ​ണ്. എ​ന്നി​ട്ടും ആ​ന​ക്കൊ​ന്പ് അ​ന​ധി​കൃ​ത​മാ​ണെ​ന്ന ഹ​ർ​ജി​ക്കാ​രു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ബോ​ധി​പ്പി​ച്ചു. മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​സ​തി​യി​ൽ 2011 ജൂ​ലൈ…

Read More

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ! അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍…

കേരളത്തെയാകെ ഞെട്ടിച്ച് കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. 14 വര്‍ഷത്തിനിടെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം സിനിമയാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമാണ് ‘കൂടത്തായി കൊലപാതക പരമ്പര’ വിഷയമാക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തും. സംഭവത്തിലെ മുഖ്യപ്രതി ജോളിയായി ആരെ കാസ്റ്റ് ചെയ്യുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Read More

ഞങ്ങള്‍ രണ്ടുപേരുടെയും സിനിമാ പ്രവേശം അടുത്തടുത്തായിരുന്നു ! ഞങ്ങള്‍ തമ്മില്‍ ഇപ്പോഴും മത്സരമുണ്ട്; മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ മിന്നും താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും സിനിമയില്‍ എത്തിയതും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ്. ഇപ്പോള്‍ മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് മമ്മൂട്ടി. ഇന്ന് പറയുകയും കേള്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ ആവുന്നതിനു മുമ്പുതന്നെ തങ്ങള്‍ സുഹൃത്തുക്കളാണെന്നും അതു കൊണ്ട് തന്നെയാണ് അമ്പതിലധികം സിനിമകള്‍ ഒന്നിച്ചു ചെയ്യാന്‍ സാധിച്ചതെന്നും മമ്മൂട്ടി പറയുന്നു. മറ്റൊരു കാര്യം കൂടി മമ്മൂട്ടി പറഞ്ഞു. തങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്ന കാര്യമായിരുന്നു അത്. നല്ല സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലായാലും ചെയ്യുന്ന കാര്യത്തിലായാലും തങ്ങള്‍ തമ്മില്‍ മത്സരമുണ്ടെന്നും അത് സിനിമയില്‍ മാത്രമാണെന്നും ജീവിതത്തില്‍ അല്ലെന്നും മമ്മൂട്ടി പറയുന്നു.

Read More

ലാലേട്ടന്റെ പ്രതികാരം ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വ്യത്യസ്ഥ രീതിയില്‍ മറുപടി നല്‍കി മോഹന്‍ലാല്‍;വീഡിയോ കാണാം…

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വിധേയമായിട്ടുള്ള ഒരാളാണ് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍. എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്ക് നല്ല ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടാണ് പരിഹസിച്ചവരെ അതിലും നന്നായി ലാല്‍ പരിഹസിച്ചത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ആളുകള്‍ മോഹന്‍ലാലിനു മേല്‍ കുതിരകയറാന്‍ തുടങ്ങിയത്. മോഹന്‍ലാലിന്റെ വണ്ണം കൂടിയ ശരീരത്തെ ആളുകള്‍ വലിയ തോതില്‍ പരിഹസിച്ചിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ അതിരുകടന്ന പദപ്രയോഗമുയോഗിച്ചായിരുന്നു ആക്ഷേപങ്ങള്‍ പലതും. എന്നാല്‍ പുതിയ വീഡിയോ പുറത്തുവന്നതോടെ കമന്റിട്ടവരെല്ലാം ഓടിയൊളിച്ചു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റേതു നടന്മാരേക്കാളും ശ്രദ്ധിക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്നു തെളിയിക്കുന്നതാണ് വീഡിയോ.

Read More

സംവിധായകന്റെ കുപ്പയമണിയുന്ന മോഹന്‍ലാലിന്റെ ചിത്രത്തിലെ നായിക ആരെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി; ബറോസിലെ ആ വെള്ളാരംകണ്ണുള്ള സുന്ദരി ഇതാണ്…

നീണ്ട നാളത്തെ അഭിനയത്തിന് ശേഷം മോഹൻലാൽ സംവിധായകനാകുന്നു. ലാലേട്ടൻ ഒരുചിത്രം സംവിധാനം ചെയ്യുകയാണെന്ന് അറിഞ്ഞ നാൾ മുതൽ പ്രേക്ഷകരും ആരാധകരും   സിനിമ വിശേഷങ്ങൾ അറിയാൻ  കാത്തിരിക്കുകയായിരുന്നു. ഒടുവിൽ തന്‍റെ സിനിമ ബറോസിനെക്കുറിച്ചും അതിലെ നായികയെക്കുറിച്ചും മോഹൻലാൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ഫാന്‍റസി ഗണത്തിൽപ്പെടുന്നതാണ് ചിത്രം.വിദേശികൾ മാത്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നതും ഒരു വിദേശി തന്നെ. ലോസാഞ്ചൽസ് സ്വദേശിയായ പതിനാലുകാരി മക്കോഫ്രിയാണ് നായിക. കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒപ്പം തന്‍റെ സിനിമയ്ക്ക് സംഗീത സംവിധാനം ചെയ്യുന്ന ആളെക്കുറിച്ചും താരം വെളിപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ 13 കാരനായ ലിഡിയൻ. തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്‍റെ മകനാണ് ലിഡിയൻ.  സിനിമ മേഖലയ്ക്ക് ലിഡിയനെ പരിചയപ്പെടുത്തുന്നതും മോഹൻലാൽ തന്നെ. ഫാന്‍റസി ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമായതു കൊണ്ട് പരിചിതമുഖങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് മലയാളി താരങ്ങളെ…

Read More