മലവെള്ളപ്പാച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ പാറയില്‍ അള്ളിപ്പിടിച്ചിരുന്ന് അമ്മയും കുഞ്ഞും ! അതിസാഹസികമായി ഇവരെ രക്ഷിച്ച് നാട്ടുകാര്‍; വീഡിയോ കാണാം…

തമിഴ്‌നാട്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് അപകടാവസ്ഥയിലായ അമ്മയെയും കുഞ്ഞിനെയും അതിസാഹസികമായി രക്ഷിച്ച് നാട്ടുകാര്‍. കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന്‍ പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. സേലത്തെ ആനവാരി വെള്ളച്ചാട്ടത്തിലാണ് സംഭവം. കനത്തമഴയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു. കുത്തിയൊലിച്ച് വരുന്ന മലവെള്ളപ്പാച്ചിലില്‍ വീഴാതിരിക്കാന്‍ കുഞ്ഞും അമ്മയും പാറയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് നാട്ടുകാര്‍ കയറിട്ട് മലയുടെ താഴേക്ക് ഇറങ്ങിയാണ് ഇരുവരെയും രക്ഷിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു നാട്ടുകാര്‍ വെള്ളത്തില്‍ വീണു. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More

പാലു കൊടുമ്പോള്‍ നെഞ്ചുവേദനയെടുക്കുന്നുവെന്ന് പറഞ്ഞ് മാതാവ് ആണ്‍കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊന്നു; അമ്മയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍…

ചെന്നൈ: കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ മാതാവ് ആണ്‍കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. ചെന്നൈയ്ക്കടുത്ത വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) ഈ ക്രൂരകൃത്യം നടത്തിയത്. കുട്ടിയെ ആറ്റില്‍ എറിഞ്ഞ ശേഷം കാണാനില്ലെന്ന് അഭിനയിച്ച ഇവരെ കുടുക്കിയത് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളായിരുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ച മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അവര്‍ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു പോലീസ് കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ കുഞ്ഞിനെ സമീപത്തെ ആറ്റിലെറിയുകയായിരുന്നു. കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു ഇവര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്. കുഞ്ഞിനെ…

Read More