ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ തരൂ, ഞങ്ങള്‍ നിന്നെ പോകാന്‍ അനുവദിക്കാം…ഒരു കുഞ്ഞിന് വേണ്ടി മാത്രം വിലകൊടുത്തു വാങ്ങപ്പെടുന്ന മ്യാന്‍വധുക്കള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത് നരക യാതനകള്‍…

സമൂഹത്തിന്റെ ശാപമായ പെണ്‍ഭ്രൂണഹത്യ മൂലം ചൈനയില്‍ പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ് സ്ത്രീകളുടെ എണ്ണം. ഈ പ്രശ്‌നം ഇവര്‍ പരിഹരിക്കുന്നതാവട്ടെ മ്യാന്‍മാറില്‍ നിന്നും പെണ്‍കുട്ടികളെ ഇറക്കുമതി ചെയ്തും. സ്വന്തം മകന് വധുവിനെ കണ്ടെത്താനാകാതെ വരുന്ന ചൈനീസ് മാതാപിതാക്കള്‍ ഏജന്റുമാര്‍ വഴി വധുവിനെ വില കൊടുത്തു വാങ്ങുന്നു. ഇങ്ങനെ വാങ്ങിക്കുന്ന വധുക്കളെ മകന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഒരു മുറിയില്‍ പൂട്ടിയിടും. അതും ഒരു കുഞ്ഞ് ജനിക്കുന്നത് വരെ. ഒരു കുഞ്ഞിന് വേണ്ടി മാത്രമാണ് ഈ വധുക്കളെ വില കൊടുത്ത് വാങ്ങുന്നത് പോലും. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പല മ്യാന്‍മര്‍ വധുക്കളും ആ വീട്ടില്‍ നിന്നും പുറത്താകുകയോ, രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യും. പക്ഷേ പിന്നീടൊരിക്കലും സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനെ കാണാന്‍ അമ്മയ്ക്ക് സാധിക്കില്ല. ഉയര്‍ന്ന ജോലിയോ, മറ്റു മധുര വാഗ്ദാനങ്ങളോ നല്‍കി മ്യാന്‍മര്‍ സ്ത്രീകളെ ചൈനയിലേക്ക് കടത്തുന്നത് പലപ്പോഴും…

Read More