കൈ കഴുകാനാവാതെ ഇന്ത്യയില്‍ വലയുന്നത് അഞ്ചുകോടി ജനങ്ങള്‍ ! ലോകത്താകമാനം 200 കോടിയും; പുതിയ പഠനം ആശങ്കയുണര്‍ത്തുന്നത്…

കോവിഡിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകളില്‍ പ്രധാനമാണ് കൈ കഴുകല്‍. എന്നാല്‍ ഏറ്റവും പുതിയ പഠനമനുസരിച്ച് രാജ്യത്തെ അഞ്ചുകോടി ജനങ്ങള്‍ക്ക് കൃത്യമായി കൈകള്‍ കഴുകാനുള്ള സൗകര്യങ്ങളിലെന്നാണ് വ്യക്തമാകുന്നത്. അമേരിക്കയിലെ വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെട്രിക് ആന്റ് ഇവാലുവേഷന്‍ നടത്തിയ പഠനമാണ് ഇത് വ്യക്തമാക്കുന്നത്. എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് പെര്‍സ്പെക്ടീവില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ലോകത്തെ വികസ്വര,ദരിദ്ര രാജ്യങ്ങളിലെ രണ്ട് ബില്ല്യണ്‍ ജനങ്ങള്‍ക്ക് കൈകകള്‍ വൃത്തിയാക്കാനുള്ള സംവിധാനമില്ലെന്നാണ് പറയുന്നത്. ഇവിടങ്ങളില്‍ ആരോഗ്യ സംവിധാനവും മോശമാണ്- ഐഎച്ച്എംഇയിലെ പ്രൊഫസര്‍ മിഖായേല്‍ ബ്രൗവര്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, നൈജീരിയ, എതോപ്യ, കോംഗോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അഞ്ചുകോടി വീതം ജനങ്ങള്‍ക്ക് കൃത്യമായി കൈകകള്‍ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമല്ല- പഠനം വ്യക്തമാക്കുന്നു. ഹാന്‍ഡ് സാനിറ്റൈസറുകളും വാട്ടര്‍ ട്രക്കുകളും പോലുള്ള താത്കാലിക സൗകര്യങ്ങള്‍ മാത്രമേ ഇവിടങ്ങളില്‍ ഉള്ളുവെന്നും കോവിഡിനെ പ്രതിരോധിക്കാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളാണ് വേണ്ടതെന്നും…

Read More

ഇന്ത്യയില്‍ മെയ് പകുതിയ്ക്കു ശേഷം കോവിഡ് കേസുകള്‍ ഉണ്ടാകില്ല ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നത്…

രാജ്യത്ത് മെയ് പകുതിയ്ക്കു ശേഷം പുതിയ കോവിഡ് കേസുകള്‍ ഉണ്ടാകില്ലെന്ന് പഠനം. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ ലോക്ക് ഡൗണിന് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം രോഗം രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിക്കുകയും കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനത്തില്‍ പറയുന്നു. നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്. ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ ഉണ്ടാകുന്നത് അവസാനിക്കുമെന്നാണ് പഠനം പറയുന്നത്. മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും. ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍വരെ എത്താം.…

Read More