ഇന്ത്യയില്‍ മെയ് പകുതിയ്ക്കു ശേഷം കോവിഡ് കേസുകള്‍ ഉണ്ടാകില്ല ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നത്…

രാജ്യത്ത് മെയ് പകുതിയ്ക്കു ശേഷം പുതിയ കോവിഡ് കേസുകള്‍ ഉണ്ടാകില്ലെന്ന് പഠനം. രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വേഗം കുറയ്ക്കാന്‍ ലോക്ക് ഡൗണിന് കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതു മൂലം രോഗം രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിക്കുകയും കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനത്തില്‍ പറയുന്നു.

നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്.

ഇന്ത്യയില്‍ അടുത്ത മാസം പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ ഉണ്ടാകുന്നത് അവസാനിക്കുമെന്നാണ് പഠനം പറയുന്നത്.

മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും.

ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍വരെ എത്താം. ഇത് മെയ് 12നകം 1,000 കേസുകളിലേക്കും മെയ് 16 ഓടെ പൂജ്യമായും കുറയും.

ഈ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ ശനിയാഴ്ചയ്ക്കും മെയ് ആദ്യ രണ്ടാഴ്ചയ്ക്കുമിടയില്‍ 35,000 ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവില്ലെന്നാണ് പ്രവചനം.

എന്നാല്‍ ഈ പഠനം ശരിയാവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗം കുറയുന്നത് സംബന്ധിച്ച് ഒരുതെളിവും ഇപ്പോഴില്ല.

രോഗം വളരെക്കാലം നീണ്ടുനില്‍ക്കുമെന്ന ധാരണയില്‍ വെന്റിലേറ്ററുകള്‍, കിടക്കകള്‍, ഐസിയു തുടങ്ങിയ കാര്യങ്ങള്‍ ആസുത്രണം ചെയ്തുവരികയാണെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം, രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 26,000 കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 26,496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19,868 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 49 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 824 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.

ഗുജറാത്തിലും സ്ഥിതി സങ്കീര്‍ണമാണ്. നിലവിലെ സാഹചര്യത്തില്‍ മെയ് മൂന്നിനു ശേഷവും ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതേ അഭിപ്രായക്കാരാണ്.

Related posts

Leave a Comment