സംഗീതനിശയുടെ മറപിടിച്ച് പുതുവര്‍ഷത്തലേന്ന് വാഗമണില്‍ ഒരുങ്ങുന്നത് വന്‍ ലഹരി പാര്‍ട്ടി; പ്രവേശനത്തിനായി ഒരാള്‍ നല്‍കേണ്ടത് 1400 രൂപ; നുഴഞ്ഞു കയറ്റക്കാരെ മെരുക്കാന്‍ 100 ബൗണ്‍സറുമാര്‍

കൊച്ചി: ന്യൂഇയര്‍ റേവ് പാര്‍ട്ടി തടയാന്‍ എറണാകുളത്ത് പരിശോധന ശക്തമാക്കിയതോടെ കളംമാറ്റിച്ചവിട്ടാനൊരുങ്ങി ലഹരിസംഘം. പുതുവര്‍ഷ രാവില്‍ വാഗമണിലെ സ്വകാര്യ സ്‌കൂളിന്റെ ഗ്രൗണ്ടില്‍ ലഹരി പാര്‍ട്ടി നടത്താനാണ് ഇവരുടെ പദ്ധതിയെന്ന് സൂചനയുണ്ട്. മ്യൂസിക്കല്‍ പാര്‍ട്ടിയെന്നു സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പാര്‍ട്ടിയില്‍ വ്യാപകമായ മദ്യ ഉപയോഗവും ലഹരി ഉപയോഗവും നടക്കുമെന്നാണ് വിവരം. വഴിക്കടവിലെ സ്‌കൂള്‍ ഗ്രൗണ്ടിലാണു പാര്‍ട്ടി നടക്കുന്നത്. വാഗമണ്‍ മൊട്ടക്കുന്നില്‍ കെ.ടി.ഡി.സിയുടെ സ്ഥലത്താണു ഡി.ജെ. പാര്‍ട്ടി നടത്താന്‍ ആദ്യം തീരുമാനിച്ചത്. ഇതിന് അനുമതിക്കായി ശ്രമിച്ചെങ്കിലും കൊച്ചിയില്‍നിന്നു മാറ്റുന്ന റേവ് പാര്‍ട്ടികള്‍ വാഗമണില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊട്ടക്കുന്നില്‍ പാര്‍ട്ടി നടത്തുന്നതിന് ഇടുക്കി പോലീസ് അനുമതി നല്‍കിയില്ല. പിന്നീടാണ് സംഗീത നിശ എന്ന പേരില്‍ വഴിക്കടവില്‍ പരിപാടി നടത്താന്‍ അനുമതി വാങ്ങിയത്. വാഗമണ്‍ പരിസരപ്രദേശമാണെങ്കിലും വഴിക്കടവ് കോട്ടയം പോലീസിന്റെ അതിര്‍ത്തിയാണ്. ഈരാറ്റുപേട്ടയിലുള്ള പ്രാദേശിക രാഷ്ട്രീയനേതാക്കളാണ് സംഘത്തിന് അനുമതി…

Read More

ന്യൂഇയര്‍ റേവ് പാര്‍ട്ടികള്‍ കൊഴുപ്പിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത് 13 വര്‍ഷം പഴക്കമുള്ള മയക്കുമരുന്നുകള്‍; വിതരണം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി…

കോട്ടയം: പുതുവര്‍ഷ രാവില്‍ നടക്കുന്ന റേവ് പാര്‍ട്ടികള്‍ കൊഴുപ്പിക്കാനായി എത്തിക്കുന്നത് കാലാവധി കഴിഞ്ഞ മയക്കുമരുന്നുകളെന്ന് വിവരം.കഴിഞ്ഞ ദിവസം പിടിയിലായ എറണാകുളം സ്വദേശിയില്‍നിന്നു കാലാവധി കഴിഞ്ഞ് 13 വര്‍ഷം പഴക്കമുള്ള 15 ആംപ്യൂളുകള്‍ പൊലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന യുവതികള്‍ അടക്കമുള്ളവര്‍ ഉന്മാദത്തിനിടയില്‍ കാലാവധി കഴിഞ്ഞ മരുന്നുകളാണിതെന്നു തിരിച്ചറിയാതെയാണു ശരീരത്തിലേക്കു കുത്തിവയ്ക്കുന്നത്. കടുത്ത വേദനകള്‍ക്കുള്ള പ്രതിവിധി എന്ന നിലയില്‍ ഉപയോഗിക്കുന്ന മോര്‍ഫിന്‍ സംയുക്തം അടങ്ങിയ മരുന്നുകളുമായാണു ലഹരിമരുന്നു സംഘങ്ങള്‍ ആളെപ്പിടിക്കാനിറങ്ങുന്നത്. വിപണിയില്‍ 15 മുതല്‍ 20 രൂപ വരെ മാത്രം വിലയുള്ള ഇത്തരം മരുന്നുകള്‍ക്കു പതിനായിരങ്ങളാണ് മാഫിയാസംഘം വാങ്ങുന്നത്. കഴിഞ്ഞ ദിവസം പിടികൂടിയ മരുന്നുകള്‍ ഗ്വാളിയോറില്‍ നിന്നാണ് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ കേരള വിപണിയില്‍ ഈ ബ്രാന്‍ഡ് മരുന്നുകളുടെ വില്‍പ്പനയില്ല. കാലാവധി കഴിഞ്ഞു നശിപ്പിക്കാനായി കമ്പനികളോ മറ്റോ കൈമാറിയ മരുന്നുകള്‍ തിരിമറി നടത്തി വീണ്ടും വിപണിയിലെത്തിച്ച് വില്‍ക്കുകയാണെന്നാണു…

Read More