ഓ​ണ്‍​ലൈ​ൻ പ​ഠ​നം മ​റ​യാ​ക്കി കൗ​മാ​ര​ക്കാ​രു​ടെ ഒ​ളി​ച്ചോ​ട്ടം പെ​രു​കു​ന്നു;  ഓടിപ്പോയ പെൺകുട്ടിയെ തിരിച്ചെത്തിച്ചപ്പോൾ പറഞ്ഞ മറുപടി കേട്ട് ഞെട്ടി പോലീസ്; ഹൃദയം വിറങ്ങലിച്ച് മാതാ-പിതാക്കൾ…

മൂ​വാ​റ്റു​പു​ഴ: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തെ മ​റ​യാ​ക്കി കൗ​മാ​ര​ക്കാ​രു​ടെ ഒ​ളി​ച്ചോ​ട്ടം പെ​രു​കു​ന്ന​ത് മാ​താ​പി​താ​ക്ക​ൾ​ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ത​ല​വേ​ദ​ന​യാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ മാ​ത്രം പ ത്തോളം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ലേ​റെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളാ​യ​തി​നാ​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ക്ക​ൽ മൊ​ബൈ​ൽ ഫോ​ണോ, ലാ​പ്ടോ​പ്പോ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​ണ്ട്. എ​ന്നാ​ൽ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രി​ചി​ത​മ​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ൾ​ക്ക് സ്വ​ന്തം മ​ക്ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ൾ.

സ​ദാ​സ​മ​യ​വും ഓ​ണ്‍​ലൈ​നി​ൽ ഇ​രി​ക്കു​ന്ന കു​ട്ടി​യോ​ട് കാ​ര​ണം ചോ​ദി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്ക് കി​ട്ടു​ന്ന മ​റു​പ​ടി പ​ഠി​ക്കു​ക​യാ​ണെ​ന്നാ​ണ്. ഇ​ത് കേ​ട്ട് സാ​ങ്കേ​തി​ക വ​ശ​ങ്ങ​ളെ പ​രി​ചി​ത​മി​ല്ലാ​ത്ത സ്വ​ന്തം മ​ക്ക​ളെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ച്ചു മ​ട​ങ്ങു​ന്ന മാ​താ​പി​ക്ക​ളി​ൽ ചി​ല​രെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടാ​കാം.

അ​ടു​ത്തി​ടെ 17 വ​യ​സു​ള്ള കൗ​മാ​ര​ക്കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ 19 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെ എ​ത്തി​ച്ചി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​ക്കി കേ​വ​ലം 3,000 രൂ​പ മാ​ത്രം കൈ​യി​ൽ ക​രു​തി​യാ​ണ് ഇ​വ​ർ പോ​യ​ത്.

ദീ​ർ​ഘ​ദൂ​ര ബ​സി​ൽ രാ​ത്രി യാ​ത്ര ചെ​യ്ത് രാ​വി​ലെ ത​ങ്ങു​ന്ന രീ​തി​യാ​ണ് പി​ന്തു​ട​ർ​ന്നി​രു​ന്ന​ത്. പ​ണം തീ​ർ​ന്ന​തോ​ടെ സ​ഹാ​യ​ത്തി​നാ​യി സു​ഹൃ​ത്തി​നെ വി​ളി​ക്കു​വാ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ഓ​ണാ​ക്കി​യ​പ്പോ​ൾ ല​ഭി​ച്ച ട​വ​ർ ലൊ​ക്കേ​ഷ​ന​നു​സ​രി​ച്ച് ഇ​വ​രു​ടെ ഒ​ളി​ത്താ​വ​ള​ത്തി​നു ചു​റ്റു​മു​ള്ള നൂ​റോ​ളം ഹോം​സ്റ്റേ​ക​ളും ഹോ​ട്ട​ലു​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സ​മാ​ന​മാ​യി 16 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക്കൊ​പ്പം പോ​യ 13 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് പി​ടി​കൂ​ടി മ​ട​ക്കി​യെ​ത്തി​ച്ചി​രു​ന്നു. മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ണ​ക്കു​ക​ൾ നോ​ക്കു​ന്പോ​ൾ ഇ​ത് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. മ​ട​ങ്ങി​യെ​ത്തി​യ കു​ട്ടി​ക​ളി​ൽ പ​ല​രേ​യും കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ ഇ​വ​ർ പ​റ​യു​ന്ന​ത് സ്നേ​ഹം ല​ഭി​ക്കു​ന്നി​ല്ല,

ആ​രും ത​ങ്ങ​ളെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നാ​ണ്. ക​ഷ്ട​പ്പെ​ട്ട് മ​ക്ക​ളു​ടെ ന​ല്ല ഭാ​വി​ക്കാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ത്ത മാ​താ​പി​താ​ക്ക​ൾ​ക്ക് ഈ ​മ​റു​പ​ടി ഹൃ​ദ​യം നു​റു​ങ്ങു​ന്ന​താ​ണ്.

Related posts

Leave a Comment