ആരോ ഒറ്റി..! മ്ലാ​വി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍; സംഭവം തെന്മലയില്‍

തെ​ന്മ​ല : മ്ലാ​വി​നെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. തെ​ന്മ​ല ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സാ​ങ്കേ​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ല്ലു​വ​ര​മ്പ് സെ​ക്ഷ​നി​ലെ ക​ല്ലാ​ര്‍ ഭാ​ഗ​ത്താ​ണ് മൂ​ന്നം​ഗ സം​ഘം മ്ലാ​വി​നെ കൊ​ന്നു ഇ​റ​ച്ചി​യാ​ക്കി​യ​ത്.

ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി ഭ​ര​ത​ന്‍, ചോ​ഴി​യ​ക്കോ​ട് സ്വ​ദേ​ശി സ​ല്‍​മാ​ന്‍, കു​മി​ള്‍ സ്വ​ദേ​ശി സ​തീ​ഷ്‌ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ട്ടി​ന് വെെ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് സം​ഭ​വം.

ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​വ​ര്‍ സം​ഘം വ​ന്യ​മൃ​ഗ വേ​ട്ട ന​ട​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് വാ​ര്‍​ഡ​ന്‍ സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ വ​ന​പാ​ല​ക സം​ഘം ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ല​യ​ത്തി​ല്‍ നി​ന്നും മ്ലാ​വി​റ​ച്ചി ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വേ​ട്ട​യാ​ടി​യ മ്ലാ​വി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. പി​ന്നീ​ടാ​ണ് പ്ര​തി​ക​ളാ​യ ഭ​ര​ത​ന്‍ സ​ല്‍​മാ​ന്‍ സ​തീ​ഷ്‌ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ പു​ന​ലൂ​ര്‍ വ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

സെ​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​എ​സ് ബി​നു, ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം ​രാ​ജേ​ഷ്‌, ഡി ​പാ​ര്‍​വ​തി, എ​സ് ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment