ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം ! 17 പ്രവാസി വനിതകള്‍ പിടിയില്‍;ഒമാനില്‍ പരിശോധന കര്‍ശനമാക്കി…

ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത ശേഷം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 17 പ്രവാസി വനിതകള്‍ ഒമാനില്‍ അറസ്റ്റിലായി. കഴിഞ്ഞ കുറച്ച് കാലമായി ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനിതകള്‍ പിടിയിലായത് എന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌കറ്റില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം പ്രവാസികളെയാണ് അറസ്റ്റു ചെയ്തത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് വിവരം.

Read More

പാചകത്തിന് ഒരു കാരണവശാലും അലൂമിനിയം ഫോയില്‍ ഉപയോഗിക്കരുത് ! നാരങ്ങയോ വിനാഗിരിയോ അലൂമിനിയം ഫോയിലില്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തെ അത് തകിടം മറിക്കും; പുതിയ നിര്‍ദ്ദേശം ഇങ്ങനെ…

ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയില്‍. എന്നാല്‍ പാചകത്തിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഇപ്പോള്‍ ഒമാന്‍ സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത് ആരോഗ്യത്തിനു ഹാനികരമാകുമെന്നതിനാലാണ് മുന്നറിയിപ്പെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ ഓവനില്‍ വെച്ച് ചൂടാക്കുകയോ ചെയരുത്. ചൂട് അധികമാകുമ്പോള്‍ ഫോയിലിലെ അലൂമിനിയം ലോഹം ഇളകി ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്. നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുമ്പോള്‍ അതുമായി അലൂമിനിയം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് അല്‍ ബാതിന മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അലൂമിനിയം ലോഹം ശരീരത്തില്‍ കടക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. അലൂമിനിയം ഫോയിലിന് പകരം ചൂട് പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള ഇലകള്‍ പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളോ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

Read More

കരക്കമ്പികള്‍ പരത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കുബൂസ് നല്‍കും എന്ന് പറഞ്ഞാല്‍ അവര്‍ നല്കിയിരിക്കും ! മരുഭൂമിയില്‍ മഴപെയ്യുമ്പോള്‍ മലയാളികള്‍ എന്തു ചെയ്യണമെന്ന് പറഞ്ഞ് മുരളി തുമ്മാരുക്കുടി…

  യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുക്കുടിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ മലയാളി ചെവി കൊടുക്കാറുണ്ട്. ഒരു പ്രളയം കേരളത്തെയും മലയാളികളെയും അത്രയധികം ബുദ്ധിമുട്ടിച്ചു. അനേകം മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നുണ്ട്. മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ മലയാളികള്‍ എന്തു ചെയ്യണമെന്ന് ഒമാനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുകയാണ് മുരളി തുമ്മാരുക്കുടി. തുമ്മാരുക്കുടിയുടെ വാക്കുകള്‍ ഇങ്ങനെ… മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍ മലയാളികള്‍ എന്തു ചെയ്യണം… 1999 മുതല്‍ നാല് വര്‍ഷം ഒമാനില്‍ ആയിരുന്നു ജോലി. വേനല്‍ക്കാലത്ത് പൊടിക്കാറ്റ് ഉണ്ടാകുന്‌പോള്‍ വിന്‍ഡോ കഌന്‍ ചെയ്യാനല്ലാതെ കാറിന്റെ വൈപ്പര്‍ ഉപയോഗിച്ച ഓര്‍മ്മയില്ല. മഴ കാണാനായി മസ്‌കറ്റിലുള്ളവര്‍ സലാല വരെ പോകുന്നതുകണ്ട് അതിശയം വിചാരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇപ്പോള്‍ ഏറെ മാറി. 2007 ല്‍ ഗോനു കൊടുങ്കാറ്റ് ഒമാനില്‍ വലിയ മഴയും വെള്ളപ്പൊക്കവും, ആള്‍ നാശവും, അര്‍ത്ഥനാശവും…

Read More

പതിനെട്ടു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ രക്ഷപ്പെടുത്തിയത് 200ലധികം ആളുകളെ; കുമ്പളത്ത് ശങ്കരപ്പിള്ള എന്ന മോനി കരുണയുടെ ആള്‍രൂപമാകുന്നതിങ്ങനെ…

സ്വയം ജീവിതം ജീവിച്ചു തീര്‍ക്കുന്നതിനിടയില്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്കു കൂടി അനുഭാവപൂര്‍വം നോക്കുന്ന അപൂര്‍വം ചിലര്‍ മാത്രമേ ഈ ഭൂമിയില്‍ ജീവിക്കുന്നുള്ളൂ. സ്വന്തം ജീവിതാനുഭവങ്ങളാണ്് ഇക്കാര്യത്തില്‍ ഇത്തരക്കാര്‍ക്ക് പ്രേരണയാകുന്നത്. അങ്ങനെയൊരു അപൂര്‍വ വ്യക്തിത്വമാണ് കുമ്പളത്ത് ശങ്കരപ്പിള്ള എന്ന മോനി. ഒമാനില്‍ ബിസിനസ് ചെയ്യുന്ന മോനി ഇന്ന് പ്രവാസലോകത്ത് ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകനാണ്. വളരെ യാതനകള്‍ അനുഭവിച്ചതിനു ശേഷമാണ് മോനി ഇന്ന് ഈ കാണുന്ന നിലയിലെത്തിയത്. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു തിരുവോണരാവില്‍ ഒമാനിലെ ഫ്‌ളാറ്റിന്റെ വാതില്‍ക്കല്‍ ഒരു ചെറുപ്പക്കാരന്‍ നില്‍പ്പുണ്ടെന്നറിഞ്ഞാണ് മോനി ഇറങ്ങിച്ചെല്ലുന്നത്. ചെന്ന് സംസാരിച്ചപ്പോള്‍ മലയാളിയാണ്. മോനിയെ കണ്ട് അയാള്‍ പൊട്ടിക്കരഞ്ഞു. ഭക്ഷണം കഴിച്ചിട്ടില്ലെന്നു മനസിലായതോടെ അകത്തേക്കു വിളിച്ച് ചോറു വിളമ്പിയപ്പോള്‍ അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. നാട്ടില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന മുണ്ടക്കയം സ്വദേശി കൂടുതല്‍ നല്ല ജോലി തേടിയാണ് ഒമാനിലെത്തിയത്. പക്ഷേ, ഇടനിലക്കാരന്‍ ചതിച്ചു. നാട്ടിലേക്കു മടങ്ങാന്‍…

Read More

പതിനാറുകാരി ബാലികയെ 77കാരന്‍ വൃദ്ധന്‍ സ്വന്തമാക്കിയത് പണം നല്‍കിയോ ? ഒമാന്‍ കല്യാണത്തിന്റെ പിന്നാമ്പുറക്കഥകള്‍ ഞെട്ടിക്കുന്നത്…

മസ്‌ക്കറ്റ്: എഴുപത്തേഴുകാരനായ ഒമാന്‍ പൗരന്‍ ഹൈദരാബാദിലെ പതിനാറുകാരിയെ സ്വന്തമാക്കിയതിനു പിന്നാലെ വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പതിനാറുകാരിയെ തിരികെ കൊണ്ടുവരിക അസാധ്യമെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്. 2017ല്‍ ആണ് എഴുപത്തിയേഴു വയസ്സുള്ള ഒമാന്‍ പൗരന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊണ്ടുപോയത്. വിവാഹത്തില്‍ അതൃപ്തിയില്ലെന്നും ഭര്‍ത്താവിനൊപ്പം സന്തോഷവതിയാണെന്നും രേഖാമൂലമുള്ള പെണ്‍കുട്ടിയുടെ അറിയിപ്പ് ഒമാന്‍ അധികൃതര്‍ ഇന്ത്യന്‍ എംബസിക്ക് കൈമാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് എംബസി നിലപാട് അറിയിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ തെലങ്കാനയിലെ ജാല്‍പള്ളിയില്‍ താമസിക്കുമ്പോഴാണ് 77കാരന്‍ പതിനാറ് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ശേഷം മസ്‌കറ്റിലേക്ക് മടങ്ങിയ അയാള്‍ പെണ്‍കുട്ടിക്കുള്ള വീസ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയും ഇന്ത്യ വിട്ടു. ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അച്ഛനും സഹോദരിയും സഹോദരീഭര്‍ത്താവും ചേര്‍ന്ന് പെണ്‍കുട്ടിയെ…

Read More

ലോകത്തെ ഏറ്റവും വലിയ മരണ വളയം ഒമാനെ വിഴുങ്ങുമോ ? സ്‌കോട്ട്‌ലന്‍ഡിന്റെ വലിപ്പമെന്ന് ശാസ്ത്രജ്ഞര്‍; ഗള്‍ഫിലുള്ളവരെ ഭീതിയിലാഴ്ത്തുന്ന വിവരങ്ങള്‍ ഇങ്ങനെ…

  ഒമാന് ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം. ഒമാന്‍ ഉള്‍ക്കടലിലില്‍ രൂപപ്പെടുന്ന മരണവലയത്തിന് സ്‌കോട്‌ലന്‍ഡിന്റെ വലിപ്പമുണ്ട്. ഓക്‌സിജന്റെ അളവ് വളരെ കുറഞ്ഞ മേഖലയാണ് മരണവലയം എന്നറിയപ്പെടുന്നത്. ഒമാനിലെ ഉള്‍ക്കടലിലുള്ള ഈ മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.സമീപഭാവിയില്‍ തന്നെ ഈ വലയം കൂടുതല്‍ വലുതാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ സീഗ്‌ളൈഡേഴ്സ് എന്ന പേരിലുള്ള റോബോട്ടിക് ഡൈവേഴ്സിനെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് ആധാരം. ഒമാന്‍ ഉള്‍ക്കടലിലെ 63,700 ചതുരശ്രെമെല്‍ മേഖലയില്‍ ഓക്സിജന്റെ അളവ് അനുദിനം കുറയുകയാണെന്നാണു കണ്ടെത്തല്‍.സ്‌കോട്ലന്‍ഡിന്റെ ഇരട്ടിയും ഫ്ളോറിഡയ്ക്കു സമാനവുമാണ് മരണ മുനമ്പിന്റെ വലിപ്പം. 1970-കളിലാണ് അപകടമേഖലയെക്കുറിച്ച് ശാസ്ത്രലോകം ആദ്യമായി കണ്ടെത്തിയത്. അമ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതീക്ഷിച്ചതിനേക്കാള്‍ വ്യാപ്തി അപകടമേഖലയ്ക്കുണ്ടെന്നാണ് പുതിയ പരീക്ഷണങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്. ആയിരത്തിലധികം മീറ്റര്‍ സമുദ്രാന്തര്‍ഭാഗത്ത് എട്ടുമാസം പരീക്ഷണം നടത്തിയശേഷമാണ് റിപ്പോര്‍ട്ട്…

Read More

നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം; ഈ മാസം 22വരെ അപേക്ഷിക്കാം

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് ഒമാനില്‍ വമ്പിച്ച അവസരം. മസ്‌ക്കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ഹോസ്പിറ്റലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ് സി നഴ്സിംഗ് ബിരുദമോ ജനറല്‍ നഴ്സിംഗ് പ്രോമെട്രിക് യോഗ്യതയോ വേണം. എട്ടു മുതല്‍ പത്തു വര്‍ഷം വരെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. 35 വയസിനു താഴെയുള്ളവര്‍ക്കാണ് അവസരം. ഈ മാസം 22 ആണ്അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് www.jobnsorka.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടുക.  

Read More