മകളുടെയല്ലേ അമ്മ…പിന്നെങ്ങനെ മോശമാവും ! മനോഹരമായ പാട്ടും ഡാന്‍സുമായി റിമി ടോമിയുടെ അമ്മ; വീഡിയോ വൈറല്‍…

മലയാള കലാരംഗത്തെ ഓള്‍റൗണ്ടറാണ് റിമി ടോമി. മലയാളത്തിന്റെ പ്രിയ ഗായികയാണെങ്കിലും, അവതാരക, നടി തുടങ്ങിയ റോളുകളിലും റിമി ഗംഭീര പ്രകടനമാണ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. പ്രായവ്യത്യാസമില്ലാതെ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് റിമി ടോമി. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്തായിരുന്നു റിമി പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടു പ്രേക്ഷകരുടെ സ്വീകാര്യത കൂടുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ച താരം യൂട്യൂബ് ചാനലിലും സജീവമാകുകയായിരുന്നു. അടുത്തിടെ പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ യൂട്യൂബ് ചാനല്‍ റിമി ടോമിയുടേതായിരുന്നു. പാചകം, വര്‍ക്കൗട്ട് വീഡിയോകളായിരുന്നു റിമി തുടക്കത്തില്‍ പങ്കുവെച്ചത്. ഇതെല്ലാം മികച്ച കാഴ്ചക്കാരെ നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു റിമി കവര്‍ ഗാനങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയത്. ഇതിനും വലിയ ആരാധകരെ നേടിയിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍…

Read More

തോല്‍ക്കാന്‍ മനസ്സില്ല ! ലോക്ക്ഡൗണില്‍ ജോലി നഷ്ടമായമായപ്പോള്‍ പാചകത്തിലേക്ക് കളംമാറ്റി; 79 വയസുള്ള അപ്പൂപ്പന്റെ വീഡിയോ വൈറലാകുന്നു…

ലോക്ക്ഡൗണ്‍ കാലം ഒട്ടുമിക്കവര്‍ക്കും ദുരിതമായിരുന്നെങ്കിലും ചിലര്‍ക്ക് അത് തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരമായാണ് വിനിയോഗിച്ചത്. പലരും ടിക് ടോക്കിലും മറ്റുമായി സജീവമായിരുന്നു. 79കാരനായ ഒരു അപ്പൂപ്പന്റെ പാചക വീഡിയോകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താന്‍ പാചകവീഡിയോ ചെയ്യാന്‍ തീരുമാനിച്ചതിനു പിന്നില്‍ ഹോബി മാത്രമല്ലെന്നും എഴുപത്തിയൊമ്പതുകാരനായ കാര്‍ലോസ് എലിസോന്‍ഡോ പറയുന്നു. വ്യത്യസ്തമായ പാചകശൈലിയും അവതരണവുമൊക്കെയാണ് മെക്സിക്കോ സ്വദേശിയായ കാര്‍ലോസിനെ ജനഹൃദയങ്ങളിലിടം നേടിക്കൊടുത്തത്. കൊറോണ വൈറസിനെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി നഷ്ടപ്പെട്ടതു മൂലമാണ് താന്‍ പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് കാര്‍ലോസ് പറയുന്നു. ഏഴുവര്‍ഷത്തോളമായി ഒരു പലചരക്കു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു കാര്‍ലോസ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വൃദ്ധരും കുട്ടികളും പുറത്തേക്കിറങ്ങരുതെന്ന നിര്‍ദേശം വന്നതോടെയാണ് കാര്‍ലോസിന്റെ കാര്യം കഷ്ടത്തിലായത്. ജോലി പോയി വീട്ടില്‍ വെറുതെയിരിക്കണമല്ലോ എന്നാലോചിച്ചപ്പോഴാണ് പാചക വീഡിയോകള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. സംഗതി പരീക്ഷിക്കുകയും മകളുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍…

Read More

പാചകത്തിന് ഒരു കാരണവശാലും അലൂമിനിയം ഫോയില്‍ ഉപയോഗിക്കരുത് ! നാരങ്ങയോ വിനാഗിരിയോ അലൂമിനിയം ഫോയിലില്‍ സൂക്ഷിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തെ അത് തകിടം മറിക്കും; പുതിയ നിര്‍ദ്ദേശം ഇങ്ങനെ…

ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയില്‍. എന്നാല്‍ പാചകത്തിന് അലൂമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഇപ്പോള്‍ ഒമാന്‍ സര്‍ക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത് ആരോഗ്യത്തിനു ഹാനികരമാകുമെന്നതിനാലാണ് മുന്നറിയിപ്പെന്നും അധികൃതര്‍ വിശദീകരിക്കുന്നു. പാചകം ചെയ്യാന്‍ അലൂമിനിയം ഫോയില്‍ ഉപയോഗിക്കുകയോ അല്ലെങ്കില്‍ അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷ്യ വസ്തുക്കള്‍ ഓവനില്‍ വെച്ച് ചൂടാക്കുകയോ ചെയരുത്. ചൂട് അധികമാകുമ്പോള്‍ ഫോയിലിലെ അലൂമിനിയം ലോഹം ഇളകി ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ട്. നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുമ്പോള്‍ അതുമായി അലൂമിനിയം പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് നോര്‍ത്ത് അല്‍ ബാതിന മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. അലൂമിനിയം ലോഹം ശരീരത്തില്‍ കടക്കുന്നത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. അലൂമിനിയം ഫോയിലിന് പകരം ചൂട് പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള ഇലകള്‍ പോലുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളോ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

Read More