ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം ! 17 പ്രവാസി വനിതകള്‍ പിടിയില്‍;ഒമാനില്‍ പരിശോധന കര്‍ശനമാക്കി…

ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത ശേഷം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 17 പ്രവാസി വനിതകള്‍ ഒമാനില്‍ അറസ്റ്റിലായി. കഴിഞ്ഞ കുറച്ച് കാലമായി ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനിതകള്‍ പിടിയിലായത് എന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അറസ്റ്റിലായവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌കറ്റില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം പ്രവാസികളെയാണ് അറസ്റ്റു ചെയ്തത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് വിവരം.

Related posts