പാ​ർ​ട്ടി​യും കു​ടും​ബ​വും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു​; ​ഒരാ​ൾ​ക്കെ​തി​രെ​യും ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണം; മകന്‍റെ ഫേസ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടി


തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വേ​ദ​ന​യു​ള​വാ​ക്കു​ന്നു​വെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മു​ൻ​മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന കോ​ണ്‍‌​ഗ്ര​സ് നേ​താ​വു​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി.

മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ന്‍റെ ഫേ​സ്ബു​ക്കി​ൽ ലൈ​വി​ലാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. ത​നി​ക്ക് മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി​യും കു​ടും​ബ​വും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്നു​ണ്ടെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു.

‌മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍റെ​യും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.​യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള വീ​ഴ്ച​യു​മി​ല്ലാ​തെ ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​തി​ല്‍ താ​ന്‍ പൂ​ര്‍​ണ തൃ​പ്ത​നാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ങ്ങ​നെ​യൊ​രു അ​ഭ്യൂ​ഹം പ​ര​ക്കാ​നി​ട​യു​ണ്ടാ​യ സാ​ഹ​ച​ര്യം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും അ​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി.

ഒ​രാ​ൾ​ക്കെ​തി​രെ​യും ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത വേ​ദ​നി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ത്ഥി​ച്ചു.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ളാ​ണ് ഓ​രോ ദി​വ​സ​വും പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ പ്ര​തി​ക​രി​ച്ചു.

അ​ടു​ത്ത റി​വ്യൂ​വി​നാ​യി ബെം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കു​ടും​ബ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Related posts

Leave a Comment