ധൻവാർ (ഛത്തീസ്ഗഡ്): ക്രൈസ്തവമതത്തിലേക്കു മാറിയതിന്റെ നിയമസാധുത തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയില്ലെന്നാരോപിച്ച് ഛത്തീസ്ഗഡിൽ ഗോത്രവിഭാഗക്കാരനായ ഡീക്കന്റെ പൗരോഹിത്യ സ്വീകരണച്ചടങ്ങ് പ്രാദേശിക ഭരണകൂടം തടഞ്ഞു. ഈശോസഭാംഗമായ ഡീക്കൻ ബേസിൽ ഹദ്ദെയുടെ പൗരോഹിത്യ സ്വീകരണ ചടങ്ങാണു തടഞ്ഞത്. ബൽറാംപുർ ജില്ലയിലുള്ള ധൻവാർ ഇടവകയിലായിരുന്നു പൗരോഹിത്യ സ്വീകരണം നിശ്ചയിച്ചിരുന്നത്. പൊലിസിന്റെയും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും അടിയന്തര ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ 14ന് നടക്കേണ്ടിയിരുന്ന ചടങ്ങ് താത്കാലികമായി മാറ്റിവയ്ക്കാൻ സഭാധികാരികൾ നിർബന്ധിതരാകുകയായിരുന്നു. രാജ്യത്തുതന്നെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. മേഖലയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഗോത്രവിഭാഗത്തിൽനിന്ന് കത്തോലിക്കാസഭയിലെ പൗരോഹിത്യത്തിലേക്കു കടന്നുവരുന്ന ആദ്യവ്യക്തിയാണ് ഡീക്കൻ ബേസിൽ ഹദ്ദെ. അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ ധൻവാറിൽ നടക്കാനിരുന്ന ഈ ചടങ്ങ് പ്രാദേശിക ക്രൈസ്തവർക്കും ഇതരമതസ്ഥരായ ഗ്രാമവാസികൾക്കും വലിയ ആവേശമായിരുന്നു. ഒരു മാസം നീണ്ട തയാറെടുപ്പുകളാണ് ചടങ്ങിനായി ഗ്രാമത്തിൽ നടന്നിരുന്നത്. ചടങ്ങു നടക്കേണ്ടതിനു തലേന്ന് ബേസിൽ ഹദ്ദെ ഇടവകയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് പൊലിസും സബ്…
Read More