ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു ! ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ വീട്ടമ്മയെ ഭര്‍ത്താവ് ഉപേക്ഷിച്ചു ! കാമുകനും തഴഞ്ഞതോടെ വീട്ടമ്മ അനാഥാലയത്തില്‍

ടിക് ടോക് വീഡിയോയിലൂടെ നിരവധി ആളുകളുടെ ഇഷ്ടതാരമായ വീട്ടമ്മ ഒടുവില്‍ ആരോരുമില്ലാതെ അനാഥാലയത്തില്‍.ആരാധകരെ സമ്മാനിച്ച ടിക് ടോക്ക് തന്നെയാണ് വില്ലനായത്. ടിക് ടോക്ക് വീഡിയോകള്‍ വൈറലായതോടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി ഒരു യുവാവ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ഇത് പ്രണയമായി മാറിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

വീട്ടമ്മയും യുവാവും ചേര്‍ന്നുള്ള സെല്‍ഫി ഇവര്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. സെല്‍ഫിക്ക് ഒപ്പം പ്രണയത്തില്‍ ചാലിച്ച അടിക്കുറിപ്പോടെ സൂക്ഷിച്ച ചിത്രം വീട്ടമ്മയുടെ ഭര്‍ത്താവ് കണ്ടതോടെയാണ് വീട്ടില്‍ പ്രശ്നം ആരംഭിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ഉപേക്ഷിക്കുകയായിരുന്നു. അഭയം തേടി സ്വന്തം മാതാപിതാക്കളെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. പിന്നീട് കാമുകന്റെ അടുത്തെത്തിയെങ്കിലും അയാളും ഇവരെ തഴഞ്ഞു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും കാമുകനെയും വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും വീട്ടമ്മയെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ പോലീസ് തന്നെ വീട്ടമ്മയെ അനാഥാലയത്തിലെത്തിക്കുകയായിരുന്നു.

Related posts