എസി റോഡ് നിർമാണത്തിൽ വിജിലൻസ് അന്വേഷണം വേണം: മന്ത്രി പി.കെ. ബഷീർ

ആ​ല​പ്പു​ഴ/​പൂ​ച്ചാ​ക്ക​ൽ: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡ് (എ​സി റോ​ഡ്) നി​ര്‍മാ​ണ​ത്തി​ല്‍ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍. 25 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് നി​ര്‍മി​ക്കാ​ന്‍ 647 കോ​ടി ചെ​ല​വാ​യ​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തു​റ​വൂ​ര്‍-​പ​മ്പ സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ ചേ​ർ​ത്ത​ല​യി​ലെ മാ​ക്കേ​ക്ക​ട​വ്-​നേ​രേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി​യു​ടെ പ​രാ​മ​ര്‍ശം. വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി. ​സു​ധാ​ക​ര​ന്‍ ക​ത്ത് ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് എ​സി റോ​ഡി​ന്‍റെ 25 കി​ലോ​മീ​റ്റ​ര്‍ നി​ര്‍മാ​ണ​ത്തി​നാ​യി 647 കോ​ടി രൂ​പ ചെ​ല​വാ​ക്കി​യ​ത്. സ​മ​ഗ്ര​മാ​യ വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More