ആലപ്പുഴ/പൂച്ചാക്കൽ: ആലപ്പുഴ-ചങ്ങനാശേരി റോഡ് (എസി റോഡ്) നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 647 കോടി ചെലവായത് വിശ്വസനീയമല്ലെന്നും മന്ത്രി പറഞ്ഞു. തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായ ചേർത്തലയിലെ മാക്കേക്കടവ്-നേരേക്കടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ജി. സുധാകരന് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എസി റോഡിന്റെ 25 കിലോമീറ്റര്‍ നിര്‍മാണത്തിനായി 647 കോടി രൂപ ചെലവാക്കിയത്. സമഗ്രമായ വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Read MoreTag: vigilance
വിജിലന്‍സ് ‘ഓന്തിന്റെ’ സ്വഭാവം കാണിക്കുന്നു ! രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
തമിഴ്നാട് വിജിലന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഭരണം മാറുന്നതിന് അനുസരിച്ച് അന്വേഷണ ഏജന്‍സി നിറം മാറുകയാണെന്നും വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണെന്നും കോടതി കുറ്റപ്പെടുത്തി. ഡിഎംകെ മന്ത്രിമാരുള്‍പ്പെട്ട കേസുകളില്‍ സ്പെഷ്യല്‍ കോടതികളും വിജിലന്‍സ് പറയുന്ന വാദങ്ങള്‍ അംഗീകരിച്ചുകൊടുക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരം അട്ടിമറി ശ്രമങ്ങളുടെ തുടക്കമാണ് ഒപിഎസ് കേസില്‍ കണ്ടതെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു. തമിഴ്നാട്ടിലെ എംപിമാരേയും എംഎല്‍എമാരേയും കുറ്റവിമുക്തരാക്കിയ കൂടുതല്‍ കേസുകള്‍ പുനഃപരിശോധിക്കാന്‍ കോടതി തീരുമാനിക്കുന്നുണ്ടെന്നാണ് സൂചന. ”മന്ത്രിമാരെ കേസുകളില്‍ നിന്ന് രക്ഷിക്കാന്‍ വിജിലന്‍സിന് പ്രത്യേക പദ്ധതിയുണ്ട്. വിജിലന്‍സിന് ഓന്തിന്റെ സ്വഭാവമാണ്. ഭരണം മാറുന്നതിന് അനുസരിച്ച് അവര്‍ നിറം മാറുകയാണ്. പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വ്യത്യസ്ഥ നിയമം എന്നത് അനുവദിക്കാനാകില്ല. ഇത് തൊലിപ്പുറത്തെ ചെറിയ കുരുവാണോ അതോ അര്‍ബുദമായി പടര്‍ന്നിട്ടുണ്ടോയെന്നത് കോടതി കണ്ടെത്തും. നീതിന്യായ…
Read More