പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ‘തൂവാനത്തുമ്പികള്‍’ പൂര്‍ത്തിയായത് മോഹന്‍ലാല്‍ കാരണം; തുറന്നു പറഞ്ഞ് പത്മരാജന്റെ ഭാര്യ…

മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ക്ലാര പെയ്‌തൊഴിഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷം പൂര്‍ത്തിയാവുന്നു. ക്ലാരയും മണ്ണാര്‍ത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. പടം ഇറങ്ങി കാലം ഇത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ ഇപ്പോഴും മലയാളി യുവത്വത്തിന് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്്. പത്മരാജന്റെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ‘തൂവാനത്തുമ്പികള്‍’ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു ‘തൂവാനത്തുമ്പികള്‍’. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി. ”നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്പികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചിരുന്നു. ‘തൂവാനത്തുമ്പികളുടെ’ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിര്‍മ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി. സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാന്‍…

Read More

പ​ത്മ​രാ​ജ​ൻ… പ്ര​ണ​യ​ത്തെ ര​ചി​ച്ച മാ​ന്ത്രി​ക​ൻ ; ഓ​ർ​മ​ക​ളി​ലെ വാ​ടാ​ത്ത പ്ര​ണ​യ​പ​ത്മം

അ​മ​ൽ പി. ​അ​രു​ണ്‍ പ​ത്മ​രാ​ജ​ൻ… മ​ഴ​യേ​യും മ​ഞ്ഞു​കാ​ല​ത്തേ​യും സ്നേ​ഹി​ച്ചു ത​ല​മു​റ​ക​ളെ മോ​ഹി​പ്പി​ച്ച അ​ന​ശ്വ​ര ക​ലാ​കാ​ര​ൻ. അ​ക്ഷ​ര​ങ്ങ​ളി​ലും കാ​ഴ്ച​ക​ളി​ലും പ്ര​ണ​യം വാ​രി​ക്കോ​രി നി​റ​ച്ചു​വെ​ച്ച പ​ത്മ​രാ​ജ​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​രോ വാ​യ​ന​ക്കാ​ര​നും പ്രേ​ക്ഷ​ക​നും ഇ​ന്നും പ്ര​ണ​യ​മാ​ണ് പ​ത്മ​രാ​ജ​ൻ കൈയ്യൊ​പ്പു ചാ​ർ​ത്തി​യ ഓ​രോ സൃ​ഷ്ടി​യോ​ടും… പ്ര​യാ​ണ​ത്തി​ൽ തു​ട​ങ്ങി ഞാ​ൻ ഗ​ന്ധ​ർ​വ​നി​ൽ അ​വ​സാ​നി​ച്ച സി​നി​മ​ക​ളും മ​ന​സി​നെ തൊ​ട്ടു​ണ​ർ​ത്തി​യ നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും തു​ട​ങ്ങി താ​മ​ര​ക​ളു​ടെ ഈ ​രാ​ജ​കു​മാ​ര​ൻ സ​മ്മാ​നി​ച്ച​തെ​ല്ലാം ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ്. അ​വ​യി​ലൂ​ടെ നാം ​പ​രി​ച​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ന്നും ന​മു​ക്കു​ള്ളി​ൽ മ​ര​ണ​മി​ല്ലാ​തെ ക​ഴി​യു​ന്നു….. അ​വ​യി​ൽ വ്യ​ക്തി​ക​ൾ മാ​ത്ര​മ​ല്ല ഇ​ന്നും ന​മ്മു​ടെ മ​ന​സി​ൽ നി​ൽ​ക്കു​ന്ന​തെ​ന്നോ​ർ​ക്കു​ക. ന​മു​ക്കു​പാ​ർ​ക്കാ​ൻ മു​ന്തി​രി​ത്തോ​പ്പു​ക​ൾ എ​ന്ന സി​നി​മ​യി​ലെ ടാ​ങ്ക​ർ​ലോ​റി, മൂ​ന്നാം​പ​ക്ക​ത്തി​ലെ ക​ട​ലു​മൊ​ക്കെ ഇ​ന്നും മ​ല​യാ​ളി​യെ തൊ​ട്ടു​ണ​ർ​ത്തു​ന്ന​വ​യാ​ണ്. 1979ൽ ​പെ​രു​വ​ഴി​യ​ന്പ​ല​ത്തി​ന്‍റെ ച​ല​ച്ചി​ത്രാ​വി​ഷ്കാ​ര​ത്തോ​ടെ സം​വി​ധാ​യ​ക​നാ​യ പ​ത്മ​രാ​ജ​ൻ സ്വ​ന്തം ക​ഥ​ക​ളെ ആ​ധാ​ര​മാ​ക്കി സൃ​ഷ്ടി​ച്ച സി​നി​മ​ക​ളാ​ണ് ഒ​രി​ട​ത്തൊ​രു ഫ​യ​ൽ​വാ​ൻ, ക​ള്ള​ൻ പ​വി​ത്ര​ൻ, ന​വം​ബ​റി​ന്‍റെ ന​ഷ്ടം, ദേ​ശാ​ട​ക്കി​ളി ക​ര​യാ​റി​ല്ല, ഞാ​ൻ ഗ​ന്ധ​ർ​വ​ൻ…

Read More

പതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച സിനിമയിലെ ഗന്ധര്‍വനെപ്പോലെ മരണം പത്മരാജന്‍ മുന്നില്‍കണ്ടിരുന്നു ! 28 വര്‍ഷത്തിനു ശേഷം ഗന്ധര്‍വന്‍ നിതീഷ് ഭരദ്വാജിന്റെ വെളിപ്പെടുത്തല്‍…

മലയാളികള്‍ സ്‌നേഹപൂര്‍വം പപ്പേട്ടന്‍ എന്നു വിളിച്ചിരുന്ന പത്മരാജന്‍ മരിച്ചിട്ട് വര്‍ഷം 28 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ പപ്പേട്ടന്റെ ഓര്‍മകള്‍ മരിച്ചിട്ടില്ല. ആ ഓര്‍മകളുമായാണ് മലയാളികള്‍ ഏറെ സ്‌നേഹിച്ച ‘ഗന്ധര്‍വന്‍’ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഇരുപത്തിയെട്ടുവര്‍ഷം മുന്‍പിറങ്ങിയ ഞാന്‍ ഗന്ധര്‍വന്‍ എന്ന പത്മരാജന്‍ സിനിമയിലെ ഗന്ധര്‍വനായി വേഷമിട്ട നിതീഷ് ഭരദ്വാജ് ആണ് നീണ്ട ഇടവേളയ്ക്കുശേഷം കേരളത്തിലെത്തിയത്. പത്മരാജനെ അടിസ്ഥാനമാക്കി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയില്‍ അതിഥിയായിരുന്നു നിതീഷിന്റെ വരവ്. കൊല്ലംകാരന്‍ ശബരി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയിലേക്ക് ഇരുള്‍വീണ സമയത്തായിരുന്നു നിതീഷ് ഭരദ്വാജിന്റെ വരവ്. മണ്‍മറഞ്ഞ് ഇരുപത്തിയെട്ട് വര്‍ഷത്തിനിപ്പുറവും പത്മരാജന്‍ പലര്‍ക്കും പ്രചോദനമാകുന്നതില്‍ അതിശയമില്ലെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. മഹാഭാരതം ടെലിവിഷന്‍ സീരീസില്‍ ശ്രീകൃഷ്ണനായി വേഷമിട്ടതിന് പിന്നാലെയെത്തിയ ഗന്ധര്‍വന്റെ വേഷം ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് പത്മരാജനെന്ന പ്രതിഭയെ മനസിലാക്കിയപ്പോള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് നിതീഷ് പറയുന്നു. പതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച…

Read More