ജീപ്പിനു തീപിടിച്ച് വ്യാപാരി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത ! വാഹനത്തിനു തീപിടിച്ചപ്പോള്‍ ഇറങ്ങി രക്ഷപെടാമായിരുന്നിട്ടും ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്ന സംശയം മുറുകുന്നു…

അടിമാലി: ജീപ്പിന് തീപിടിച്ച് വാഹന ഉടമയായ വ്യാപാരി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. ഇടുക്കി വെള്ളത്തൂവലിനു സമീപം പൊന്മുടി കോലോത്ത് ബേബി മാത്യു (ബേബിച്ചന്‍53) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വെള്ളത്തൂവല്‍ കൊന്നത്തടി റോഡില്‍ വിമലാസിറ്റിക്കു സമീപമാണ് സംഭവം നടന്നത്. ആനച്ചാലില്‍ കെ.എം. ട്രേഡേഴ്‌സ് എന്ന പേരില്‍ പെയിന്റ് വ്യാപാരി കൂടിയായ ബേബി ഇന്നലെ വൈകിട്ട് ആനച്ചാലില്‍ നിന്നും ഇന്‍വേര്‍ഡര്‍ ജീപ്പില്‍ വീട്ടിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. വീട്ടിലെ ആവശ്യങ്ങള്‍ക്കായി വാഹനത്തില്‍ പെട്രോള്‍ വാങ്ങി വച്ചിരുന്നതായി ഇദ്ദേഹവുമായി ബന്ധമുള്ളവര്‍ പറഞ്ഞു. വിമലാസിറ്റിയിലെ റോഡുവക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. വെള്ളത്തൂവല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോള്‍ വാഹനത്തിന്റെ െ്രെഡവിംഗ് സീറ്റില്‍ ചാരിയിക്കുന്ന നിലയില്‍ കത്തിയെരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. വാഹനത്തില്‍ തീ ആളിക്കത്തുന്ന ചിത്രങ്ങള്‍ സാമൂഹിക…

Read More