എൻഡിഎയ്ക്കു വൻ തിരിച്ചടി; രാമപുരത്ത് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് ഹരി

പാലാ: പാലായിൽ എൻഡിഎയ്ക്കു തിരിച്ചടി. ആദ്യ ഫലങ്ങൾ പുറത്തുവന്നതോടെ എൻഡിഎയുടെ വോട്ടുകളിൽ ഇടിവ്. രാമപുരത്ത് വോട്ടുകൾ കുറഞ്ഞത് പരിശോധിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി എൻ. ഹരി പറഞ്ഞു. ആരും വോട്ടുകൾ മറിച്ചിട്ടില്ല. അങ്ങനെ മറിക്കാൻ പറ്റുന്നതല്ല വോട്ടെന്നും ബിജെപി വോട്ട് ചോർന്നിട്ടില്ലെന്നും ഹരി കൂട്ടിച്ചേർത്തു.

Read More

എൽഡിഎഫിന്‍റെ മുന്നേറ്റം വോട്ടുകച്ചവടം മൂലം?  ബിജെപി വോട്ടുകൾ എൽഡിഎഫിന് വിറ്റുവെന്ന് ജോസ് ടോം

പാലാ: ഉപതെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന് ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. വലിയ തോതിൽ ബിജെപി വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചു. ഇത് വോട്ടുകച്ചവടം മൂലമാണ്. രാമപുരത്ത് യുഡിഎഫ് മികച്ച ലീഡ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റൗണ്ടിൽ പിന്നിൽ പോയെങ്കിലും ശുഭപ്രതീക്ഷയുണ്ട്. കെ.എം.മാണിക്ക് പോലും രാമപുരത്ത് വലിയ ലീഡുണ്ടായിരുന്നില്ല. ശേഷിക്കുന്ന റൗണ്ടുകളിൽ എൽഡിഎഫിന്‍റെ ഈ ലീഡ് യുഡിഎഫ് മറികടക്കുമെന്നും ജോസ് ടോം പറഞ്ഞു.

Read More

പാലായിൽ മാണി സി കാപ്പന് പിന്നാലെ നോട്ടയ്ക്കും കുതിപ്പ്

പാ​ലാ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന പാ​ലാ​യി​ൽ നോ​ട്ട​യും കു​തി​ക്കു​ന്നു. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ നോ​ട്ട​യ്ക്ക് 62 വോ​ട്ടു​ക​ൾ വീ​ണു. സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ആ​രോ​ടും താ​ത്‌​പ​ര്യ​മി​ല്ലാ​ത്ത വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​രു​ടെ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ചേ​ർ​ത്തി​ട്ടു​ള്ള ബ​ട്ട​ൺ ആ​ണ് നോ​ട്ട. അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ൻ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. രാ​മ​പു​രം പ​ഞ്ചാ​ത്തു​ളി​ലെ ആ​ദ്യ റൗ​ണ്ടി​ൽ 4,263 വോ​ട്ടു​ക​ൾ കാ​പ്പ​നും 4,101 വോ​ട്ടു​ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് ടോ​മും 1,929 വോ​ട്ടു​ക​ൾ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​യും നേ​ടി.

Read More