ചിന്നമ്മയെ കളത്തിനു പുറത്താക്കാന്‍ പനീര്‍ സെല്‍വവും പളനിസ്വാമിയും ഒരുമിക്കുന്നു ? ഉപതെരഞ്ഞെടുപ്പില്‍ ദിനകരനെ തോല്‍പ്പിക്കാന്‍ രഹസ്യനീക്കം

ചെന്നൈ: ചിന്നമ്മയെ പടിയ്ക്കു പുറത്താക്കാന്‍ വിഘടിച്ചു നില്‍ക്കുന്ന പനീര്‍സെല്‍വം-പളനിസ്വാമി വിഭാഗങ്ങള്‍ ഒരുമിക്കാന്‍ സാധ്യത. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ കുടുംബം ഉള്‍പ്പെട്ട മന്നാര്‍ഗുഡി സംഘത്തില്‍ നിന്ന് അണ്ണാ ഡിഎംകെയെ രക്ഷിക്കാന്‍ ഇരുനേതാക്കളും രഹസ്യകൂടിക്കാഴ്ച നടത്തിയതായാണ് വിവരം. എടപ്പാടി പളനിസ്വാമി മന്ത്രി സഭയിലെ മുതിര്‍ന്ന മന്ത്രിമാരും എംഎല്‍എമാരുമാണ് ഈ രഹസ്യനീക്കത്തിനു ചുക്കാന്‍ പിടിയ്ക്കുന്നത്. അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുമ്പിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണിത്. ജയിലില്‍ കഴിയുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി. കെ. ശശികലയും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ആര്‍. കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ടി. ടി. വി ദിനകരനും അറിയാതെയാണ് പനീര്‍സെല്‍വവും പളനിസ്വാമിയും തമ്മിലുള്ള അന്തര്‍ധാര. ദിനകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചില മന്ത്രിമാര്‍ തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നതാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ ചായകുടിച്ച് പിരിയുന്നതല്ലാതെ ഇവരാരും കളത്തിലിറങ്ങുന്നില്ല. വകുപ്പു ഭരണത്തില്‍ ദിനകരന്റെ…

Read More