ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റില്‍ കൊള്ളയടിക്കാന്‍ പോയപ്പോള്‍ കേരളത്തില്‍നിന്നു തോര്‍ത്ത് വാങ്ങി, സെക്യൂരിറ്റിക്കാരനെ കെട്ടിയിട്ട തോര്‍ത്തില്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് പോലീസ് പ്രതികളെ കുടുക്കി

തമിഴ്‌നാട് പോലീസിന്റെ ബുദ്ധികൂര്‍മത പല അവസരങ്ങളിലും രാജ്യം കണ്ടതാണ്. അത്തരത്തില്‍ മറ്റൊരു തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ കുടുക്കിയിരിക്കുകയാണ് പോലീസിപ്പോള്‍. അതും പ്രമാദമായ കോടനാട് എസ്‌റ്റേറ്റ് മോഷണക്കേസിലെ പ്രതികളെ. വളരെ വിദ്ഗ്ധമായി ആസൂത്രണം ചെയ്ത മോഷണത്തില്‍ പ്രതികളെ കുടുക്കിയത് വെറുമൊരു തോര്‍ത്ത്. മോഷണം നടത്തുന്നതിന് മുമ്പ് കവര്‍ച്ചക്കാര്‍ കാവല്‍ക്കാരെ കെട്ടിയിടാന്‍ ഉപയോഗിച്ച തോര്‍ത്തില്‍ തുടങ്ങിയ അന്വേഷണം പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. ഇത്തരം തോര്‍ത്ത് ഉപയോഗിക്കുന്നത് മലയാളികളാണെന്നതായിരുന്നു കണ്ടെത്തല്‍. ജയലളിതയുടെ വിലപ്പെട്ട പല വസ്തുക്കളും അടങ്ങിയ എസ്‌റ്റേറ്റെന്ന് വിലയിരുത്തുന്ന കോടനാട്ട് ബംഗ്ലാന്റെ രണ്ടു കാവല്‍ക്കാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട കാവല്‍ക്കാരന്‍ ഓം ബഹാദൂറിനെ തോര്‍ത്ത് കൊണ്ടു കെട്ടിയിട്ട നിലയിലാണ് പോലീസ് കണ്ടെത്തിയത്. തമിഴ്‌നാട്ടുകാര്‍ അല്ല ഈ തോര്‍ത്ത് ഉപയോഗിക്കുന്നതെന്നും മലയാളികളാണെന്നുമുള്ളതായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. മോഷണം തടയാന്‍ എത്തിയ കാവല്‍ക്കാരെ കയ്യുംകാലും കെട്ടി തലകീഴായി മരത്തില്‍ കെട്ടിയിടുകയായിരുന്നു. ഇവര്‍ കോത്തഗിരിക്കടുത്തുള്ള…

Read More

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ മോഷണത്തിനു നേതൃത്വം നല്കിയ മലയാളികള്‍ രണ്ടിടത്തായി ഒരേദിവസം കൊല്ലപ്പെട്ടു, മോഷണം പോയത് ജയലളിതയുമായി ബന്ധപ്പെട്ട രേഖകള്‍, ദുരൂഹത അവസാനിക്കുന്നില്ല

ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതിയും കുടുംബവും സഞ്ചരിച്ച കാറും അപകടത്തില്‍പ്പെട്ടു. പാലക്കാടുണ്ടായ അപകടത്തില്‍ കെ.വി.സയന് ഗുരുതര പരുക്ക്. സയന്റെ ഭാര്യയും മകളും അപകത്തില്‍ മരിച്ചു. ദേശീയപാത കണ്ണാടിയില്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. പുലര്‍ച്ചെ ആറരയ്ക്കായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ പൂര്‍ണ്ണമായും ലോറിക്കടിയിലേക്ക് ഇടിച്ചുകയറിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ലോറിക്കടിയില്‍ നിന്നും കാര്‍ വലിച്ചെടുത്ത് യാത്രക്കാരെ പുറത്തെത്തിച്ചത്. അതേസമയം, ആദ്യം സാധാരണ അപകടമായി മാത്രം കണ്ടിരുന്ന സംഭവത്തിന് പുതിയ മാനം നല്കിയത് അപകടത്തിനിരയാക്കിയ കാറാണ്. കോടനാട്ട് ജയലളിതയുടെ എസ്‌റ്റേറ്റില്‍ മോഷണം നടത്തിയവര്‍ എത്തിയത് ഇതേ കാറിലാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലുള്ള സയന്‍ മോഷണസംഘത്തിലുള്ള വ്യക്തിയാണെന്നാണ് നിഗമനം. അതേസമയം, ഇയാളുടെ കൂട്ടുപ്രതി കോയമ്പത്തൂരിലുണ്ടായ അപകടത്തില്‍…

Read More

വീണ്ടും ഒപിഎസ് ഡെയ്‌സ്? ശശികലയെ തൂത്തെറിയാന്‍ എഐഡിഎംകെയിലെ വിമതര്‍ ഒത്തുചേരുന്നു, നീക്കത്തിന് മുഖ്യമന്ത്രി പളനിസ്വാമിയുടെ പിന്തുണയും, മന്നാര്‍ഗുഡി മാഫിയയ്ക്ക് തിരിച്ചടി

സ്വ​ന്തം ലേ​ഖ​ക​ൻ ചെ​ന്നൈ: മു​ൻ  മു​ഖ്യ​മ​ന്ത്രി​യും എ​ഐഎഡി​എം​കെ പ​നീ​ർ​ശെ​ൽ​വം വി​ഭാ​ഗം നേ​താ​വു​മാ​യ ഒ. ​പ​നീ​ർ​ശെൽ​വം വീ​ണ്ടും ത​മി​ഴ്നാ​ട് മ​ഖ്യ​മ​ന്ത്രി​യാ​യേ​ക്കും. മു​ഖ്യ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി വി​ഭാ​ഗം എം​എ​ൽ​എ മാ​രും മ​ന്ത്രി​മാ​രും ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ  ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യാ​ണ് പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.ഇ​പ്പോ​ൾ അ​ഴി​മ​തി​ക്കേ​സി​ൽ ബം​ഗ​ളൂ​രു​വി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​ക​ല​യോ​ടും ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി ടി​ടി​വി ദ​ന​ക​ര​നോ​ടും പാ​ർ​ട്ടി​യി​ലെ എ​ല്ലാ സ്ഥാ​ന​ങ്ങ​ളും രാ​ജി​വ​യ്ക്കാ​നും ആ​വ​ശ്യ​പ്പെ​ടും . ഇ​തി​ന് ര​ണ്ടു ദി​വ​സ​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. രാ​ജി​വ​യ്ക്കാ​ത്ത പ​ക്ഷം ഇ​രു​വ​രേ​യും പു​റ​ത്താ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. ധാ​ര​ണ​യ​നു​സ​രി​ച്ച്  ഉ​ട​ൻ​ത​ന്നെ പ​നീ​ർ​ശെൽ​വം പാ​ർ​ട്ടി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ത​ത്കാ​ല​ത്തേ​ക്ക് ഇ​ട​പ്പാ​ടി പ​ള​നി​സ്വാ​മി മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രു​ക​യും​ ചെ​യ്യും. തു​ടർ​ന്നാ​കും പ​നീ​ർ​ശെൽ​വ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യു​ള്ള തി​രി​ച്ചു​വ​ര​വ്. ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തു​മു​ത​ൽ ദി​ന​ക​ര​നെ​തി​രേ നി​ര​വ​ധി അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​തി​നി​ടെ ആ​ർ​കെ ന​ഗ​ർ…

Read More

ആര്‍ കെ നഗറില്‍ ‘വോട്ടിന് നോട്ട്’; ആരോഗ്യമന്ത്രിയുടെയും നടന്‍ ശരത്കുമാറിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; സമ്മാനങ്ങള്‍ നല്‍കാന്‍ ആമസോണും ഫ്‌ളിപ് കാര്‍ട്ടും

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ച മുറുക്കുന്നതായി സൂചന. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായ റെയ്ഡിന് ഉത്തരവിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ 35 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെന്നെയിലെ 20 പ്രദേശങ്ങളും ഉള്‍പ്പെടുന്നു. പുതുകോട്ടൈ, നാമക്കല്‍, ട്രിച്ചി, കൊയമ്പത്തൂര്‍ എന്നീ നഗരങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് പിന്തുണ പ്രഖ്യാപിച്ച നടന്‍ ശരത്കുമാറിന്റെ നീലന്‍കരെയിലുള്ള വീട്ടില്‍ ആജാ നികുതി വകുപ്പ് റെയ്ഡ് നടത്തി. തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. വികെ ശശികലയുടെ പാര്‍ട്ടി അണ്ണാഡിഎംകെ അമ്മയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വോട്ടര്‍ക്ക് പണം കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നത്. റൂമിനുള്ളില്‍ വെച്ച് മൂന്ന് പേര്‍ക്ക് നാലായിരം രൂപ വെച്ച് കൈമാറുന്നതാണ്…

Read More

ചിന്നമ്മയെ കളത്തിനു പുറത്താക്കാന്‍ പനീര്‍ സെല്‍വവും പളനിസ്വാമിയും ഒരുമിക്കുന്നു ? ഉപതെരഞ്ഞെടുപ്പില്‍ ദിനകരനെ തോല്‍പ്പിക്കാന്‍ രഹസ്യനീക്കം

ചെന്നൈ: ചിന്നമ്മയെ പടിയ്ക്കു പുറത്താക്കാന്‍ വിഘടിച്ചു നില്‍ക്കുന്ന പനീര്‍സെല്‍വം-പളനിസ്വാമി വിഭാഗങ്ങള്‍ ഒരുമിക്കാന്‍ സാധ്യത. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ കുടുംബം ഉള്‍പ്പെട്ട മന്നാര്‍ഗുഡി സംഘത്തില്‍ നിന്ന് അണ്ണാ ഡിഎംകെയെ രക്ഷിക്കാന്‍ ഇരുനേതാക്കളും രഹസ്യകൂടിക്കാഴ്ച നടത്തിയതായാണ് വിവരം. എടപ്പാടി പളനിസ്വാമി മന്ത്രി സഭയിലെ മുതിര്‍ന്ന മന്ത്രിമാരും എംഎല്‍എമാരുമാണ് ഈ രഹസ്യനീക്കത്തിനു ചുക്കാന്‍ പിടിയ്ക്കുന്നത്. അണ്ണാ ഡിഎംകെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുമ്പിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണിത്. ജയിലില്‍ കഴിയുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി. കെ. ശശികലയും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ആര്‍. കെ നഗര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ടി. ടി. വി ദിനകരനും അറിയാതെയാണ് പനീര്‍സെല്‍വവും പളനിസ്വാമിയും തമ്മിലുള്ള അന്തര്‍ധാര. ദിനകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചില മന്ത്രിമാര്‍ തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നതാണ് സംശയങ്ങള്‍ ബലപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ ചായകുടിച്ച് പിരിയുന്നതല്ലാതെ ഇവരാരും കളത്തിലിറങ്ങുന്നില്ല. വകുപ്പു ഭരണത്തില്‍ ദിനകരന്റെ…

Read More