ക​ട​വ​ന്ത്ര ഇ​ന്‍​സ്പെ​ക്ട​റു​ടെ വാ​ഹ​നം യു​വാ​വി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച സം​ഭ​വം ! സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റും വ​നി​താ ഡോ​ക്ട​റും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ യു​വാ​വി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 18ന് ​രാ​ത്രി 9.30 ഓ​ടെ ഹാ​ര്‍​ബ​ര്‍ പാ​ല​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി വി​മ​ല്‍(28) സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റാ​ണ് ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ശേ​ഷം ഇ​ന്‍​സ്പെ​ക്ട​റു​ടെ കാ​ര്‍ നി​ര്‍​ത്താ​തെ പോ​യി. അ​പ​ക​ട​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​മ​ല്‍ തോ​പ്പും​പ​ടി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ര​ക്ഷി​ക്കു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​ന്ന​ലെ രാ​ത്രി തോ​പ്പും​പ​ടി പോ​ലീ​സി​ന് എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ടി​വ​ന്നു.അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ര്‍ നി​ര്‍​ത്താ​തി​രു​ന്ന​ത് സ്ഥ​ല​ത്ത് ഗ​താ​ഗ​ത​കു​രു​ക്ക് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. വി​മ​ലി​ന്റെ വ​ല​തു​കൈ​യു​ടെ കൈ​ക്കു​ഴ തെ​ന്നി​മാ​റി​യി​ട്ടു​ണ്ട്. വ​യ​റി​ലും പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ട്. എ​സ്എ​ച്ച്ഒ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് വി​മ​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍…

Read More

വേണമെന്നുള്ളവന്‍ യാത്ര ചെയ്താല്‍ മതിയെന്നേ അല്ലാത്തവന്‍ ഇപ്പം ഇറങ്ങിക്കോണം ബസില്‍ നിന്ന് ! ബസില്‍ നിന്നിറങ്ങിപ്പോയ യാത്രക്കാരനെ പിറകെ ചെന്നു തല്ലി കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഗുണ്ടായിസം; സംഭവം ഇങ്ങനെ…

സ്ഥാപനം എത്ര പ്രതിസന്ധിയിലായാലും മര്യാദ പഠിക്കാത്ത ചില തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയുടെ ശാപം. എറണാകുളം-പാലാ റൂട്ടില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ കാണിച്ച അതിക്രമത്തെക്കുറിച്ച് ബസിലെ യാത്രക്കാരനായ യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി വഴിയില്‍ നിന്ന പരിചയക്കാരനോട് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. നേരം ഏറെയായിട്ടും സംസാരം നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു യാത്രക്കാരന്‍ ഡ്രൈവറോട് വണ്ടി എടുക്കാന്‍ ഉച്ചത്തില്‍ പറഞ്ഞതോടെയാണ് പ്രശ്‌നം വഷളായി. യാത്രക്കാരന്റെ താക്കീത് ഡ്രൈവറര്‍ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും ഇയാള്‍ സംസാരം നിര്‍ത്തി ബസ് മുന്നോട്ടെടുത്തു. പിന്നീട് പ്രതിഷേധിച്ച യാത്രക്കാരന്‍ ഏറ്റുമാനൂരില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും ബസില്‍ നിന്നിറങ്ങി യാത്രക്കാരനെ പിറകെ പോയി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം സൗകര്യമുള്ളവര്‍ ബസില്‍ യാത്ര ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന് ഡ്രൈവര്‍ ഭീഷണി മുഴക്കുകയും…

Read More