സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, ചോ​റ്റാ​നി​ക്ക​ര പോ​ലി​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​യ​റരുത്; നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ പി​ഡീ​പ്പി​ച്ച കേ​സിൽ അ​ഡ്വ. പി.​ജി. മ​നു​വി​ന് ജാ​മ്യം

കൊ​ച്ചി: നി​യ​മ സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മു​ന്‍ ഗ​വ. പ്ലീ​ഡ​ര്‍ പി.​ജി. മ​നു​വി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ല്‍ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യി കു​റ്റ​പ​ത്രം സ​മ​ര്‍​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​മ്യം. എ​ല്ലാ മാ​സ​വും ആ​ദ്യ ശ​നി​യാ​ഴ്ച മൂ​ന്നു​മ​ണി​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ഹാ​ജ​രാ​കാ​ന​ല്ലാ​തെ ചോ​റ്റാ​നി​ക്ക​ര പോ​ലി​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ക​യ​റു​ക​യോ ഇ​ര​യെ കാ​ണാ​നോ സം​സാ​രി​ക്കാ​നോ ശ്ര​മി​ക്ക​രു​ത്. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജാ​മ്യം തേ​ടി മ​നു ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് സോ​ഫി തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്.

Read More