യുദ്ധത്തില്‍ മുങ്ങിപ്പോയ കപ്പലുകള്‍ തേടിയിറങ്ങിയ ഗവേഷകര്‍ കണ്ടെത്തിയത് പുരാതന ക്ഷേത്രം ! നിധിശേഖരം കണ്ട് ഗവേഷകരുടെ കണ്ണു മഞ്ഞളിച്ചു…

പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച് യുദ്ധക്കപ്പലുകളെ കണ്ടെത്താന്‍ ഇറങ്ങിയ ഗവേഷകര്‍ കണ്ടെത്തിയ കാര്യങ്ങള്‍ കണ്ട് ഞെട്ടുകയാണ് ലോകം. ലോകത്തെ അമ്പരപ്പിക്കുന്ന നിധിശേഖരമാണ് കടലിന്റെ അടിത്തട്ടില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മുങ്ങിപ്പോയ കുറേ കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയത് മഹാനഗരമാണ്. ഇവിടെ വലിയ തോതില്‍ സ്വര്‍ണം വെള്ളി ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിര്‍ണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കണ്‍മുന്നിലെന്ന് ഗവേഷകര്‍ക്ക് മനസിലായത്. ഒരു കാലത്ത് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള വ്യാപാരത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഹെറാക്ലിയണ്‍ നഗരത്തിന്റെ അവശിഷ്ടങ്ങളായിരുന്നു ഇത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളിലേക്ക് ഏറെ സമ്പന്നമായിരുന്ന ഈ നഗരം മറഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഏകദേശം 1200 വര്‍ഷം പഴക്കമുള്ള ഈ നഗരത്തിലെ സുപ്രധാനമായൊരു ക്ഷേത്രത്തില്‍ നിന്നാണ് ഈ നിധിശേഖരം കണ്ടെത്തിയത്. മൈലുകളോളം പരന്നു കിടക്കുന്നതായിരുന്നു പുരാതന ഹെറാക്ലിയണ്‍ നഗരം. ഇതില്‍…

Read More