ലോകക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രമാണ് ഇന്ത്യയുടെ മുന്‍ക്യാപ്റ്റന്‍ വിരാട് കോഹ് ലി. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും കോഹ്ലിയെ അറിയുന്ന ഒരാളെങ്കിലും ഉണ്ടാകും. അങ്ങനെയിരിക്കെ, അനുഷ്കയ്ക്ക് ഇഷ്ടപ്പെട്ട പഫ്‌സ് വാങ്ങാന്‍ ബെംഗളൂരുവിലെ പ്രസിദ്ധമായ ഒരു ബേക്കറിയില്‍ കയറിയപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ‘ഇന്‍സൈഡര്‍ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.മാര്‍ച്ചില്‍ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ അവസാന ദിനമായിരുന്നു സംഭവം. കോഹ് ലിയുടെ വാക്കുകള്‍ ഇങ്ങനെ…മത്സരശേഷം ഹോട്ടലില്‍ എത്തിയ ഞാന്‍ പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി. അനുഷ്ക വളര്‍ന്നത് ഇവിടെയാണ്. അനുഷ്കയ്ക്ക് ഇവിടെ ഒരുപാട് സുഹൃത്തുക്കള്‍ ഒക്കെ ഉണ്ട്. ബാംഗ്ലൂരിലെ പ്രസിദ്ധമായ ‘തോംസ് ബേക്കറി’യില്‍ നിന്നുള്ള പഫ്‌സ് അനുഷ്കയ്ക്ക് ഇഷ്ടമാണ്, അതിനെ കുറിച്ച് ഒരുപാട് പറയാറുണ്ട്. ഞാന്‍ തോംസ് ബേക്കറിയില്‍ ചെന്നു, എന്റെ സെക്യൂരിറ്റിയോട് വണ്ടിയില്‍ ഇരുന്നോളാന്‍ പറഞ്ഞു. മാസ്കും ഒരു ക്യാപ്പും…
Read MoreTag: puffs
ഞാന്‍ ഒന്നു മൂത്രം ഒഴിച്ചിട്ട് വരാം ! പഫ്‌സ് വാങ്ങാനെത്തിയ ആളുടെ മൂത്രശങ്കയില്‍ ബേക്കറി ഉടമയ്ക്കു നഷ്ടമായത് 24000 രൂപ;സംഭവം കല്ലമ്പലത്ത്…
ബേക്കറിയില്‍ പഫ്‌സ് വാങ്ങാനെത്തിയ ആള്‍ ബേക്കറി ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞു. കല്ലമ്പലം പെട്രോള്‍ പമ്പിന് സമീപം യൂണിയന്‍ ബാങ്കിന് താഴെയുള്ള പുല്ലൂര്‍ മുക്ക് ജൂബിലി വിഹാറില്‍ സതീശന്റെ ബേക്കറിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് ഒരാള്‍ ബേക്കറിയില്‍ പ്രവേശിച്ച് ഒരു പഫ്‌സ് ഓര്‍ഡര്‍ ചെയ്തത്. 15 രൂപയും കൊടുത്തു. ബേക്കറി ഉടമ പപ്‌സ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മൂത്രം ഒഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് മേശപ്പുറത്തിരുന്ന മൊബൈലും കൈക്കലാക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. പപ്‌സും പൊതിഞ്ഞ് ബാക്കി രണ്ട് രൂപയുമായി ഓര്‍ഡര്‍ ചെയ്ത ആളെ കാത്തുനിന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വന്തം മൊബൈല്‍ ഫോണ്‍ നഷ്ടമായ കാര്യം ബേക്കറിയുടമയ്ക്ക് മനസിലായത്. 24000 രൂപ വിലയുള്ള സാംസംഗ് ഫോണാണ് നഷ്ടമായത്.
Read More