പള്‍സര്‍ സുനി കസ്റ്റഡിയില്‍ ഉള്ള ഈ അഞ്ചു ദിനങ്ങള്‍ നിര്‍ണായകം; പള്‍സറിനെ പ്രലോഭിപ്പിച്ച് വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്താന്‍ അണിയറ നീക്കം സജീവം…

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമാവുക പള്‍സര്‍ സുനി കസ്റ്റഡിയിലുള്ള ഈ അഞ്ചു ദിവസങ്ങള്‍. ചൂണ്ടയിലെ ചെറുമീനാണ് താനെന്നു പറഞ്ഞ സുനി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമോയെന്നാണ് പോലീസ് ഉറ്റുനോക്കുന്നത്. ഇതിനിടയില്‍ പള്‍സര്‍ മൊഴി മാറ്റുമോയെന്ന ആശങ്കയും നിലനില്‍്ക്കുന്നു. ജയിലില്‍നിന്ന് ഫോണ്‍വിളിച്ച കേസില്‍ കാക്കനാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുനിയെ അഞ്ചുദിവസത്തേക്ക്് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിലീപിനെയും നാദിര്‍ഷയെയും മുമ്പ് ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ സുനിയെ ചോദ്യംചെയ്യുന്നതിനുള്ള ചോദ്യാവലിയും പൊലീസ് തയാറാക്കിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഇത് തയ്യാറാക്കിയതും സംശയത്തിന് ഇട നല്‍കുന്നു. സുനിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കുമെന്നാണ് സൂചന. ജയിലില്‍ നിന്ന് കത്തെഴുതിയും ഫോണ്‍ വിളിച്ചതുമെല്ലാം പള്‍സര്‍ സമ്മതിച്ചു കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ പണം തട്ടാനുള്ള വെറും തന്ത്രങ്ങളാണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പള്‍സറിന്…

Read More