പള്‍സര്‍ സുനി കസ്റ്റഡിയില്‍ ഉള്ള ഈ അഞ്ചു ദിനങ്ങള്‍ നിര്‍ണായകം; പള്‍സറിനെ പ്രലോഭിപ്പിച്ച് വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്താന്‍ അണിയറ നീക്കം സജീവം…

SUNI600കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമാവുക പള്‍സര്‍ സുനി കസ്റ്റഡിയിലുള്ള ഈ അഞ്ചു ദിവസങ്ങള്‍. ചൂണ്ടയിലെ ചെറുമീനാണ് താനെന്നു പറഞ്ഞ സുനി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമോയെന്നാണ് പോലീസ് ഉറ്റുനോക്കുന്നത്. ഇതിനിടയില്‍ പള്‍സര്‍ മൊഴി മാറ്റുമോയെന്ന ആശങ്കയും നിലനില്‍്ക്കുന്നു.

ജയിലില്‍നിന്ന് ഫോണ്‍വിളിച്ച കേസില്‍ കാക്കനാട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുനിയെ അഞ്ചുദിവസത്തേക്ക്് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ദിലീപിനെയും നാദിര്‍ഷയെയും മുമ്പ് ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ സുനിയെ ചോദ്യംചെയ്യുന്നതിനുള്ള ചോദ്യാവലിയും പൊലീസ് തയാറാക്കിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കിട്ടുന്നതിന് മുമ്പ് തന്നെ ഇത് തയ്യാറാക്കിയതും സംശയത്തിന് ഇട നല്‍കുന്നു. സുനിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കുമെന്നാണ് സൂചന. ജയിലില്‍ നിന്ന് കത്തെഴുതിയും ഫോണ്‍ വിളിച്ചതുമെല്ലാം പള്‍സര്‍ സമ്മതിച്ചു കഴിഞ്ഞു. എന്നാല്‍ ഇതൊക്കെ പണം തട്ടാനുള്ള വെറും തന്ത്രങ്ങളാണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പള്‍സറിന് നല്ലപോലെ അറിയാം. ഈ സാഹചര്യത്തില്‍ സുനി നടത്തിയ ഭീഷണി ആയിരിക്കാം ഈ വിവാദമെന്നാണ് പൊലീസിലെ ഒരു വിഭാഗത്തിന്റെ കണക്ക് കൂട്ടല്‍. പൊലീസ് പിടിയിലായപ്പോള്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജയിലിലെ ഗൂഢാലോചന വ്യക്തമാണ്. ഈ സാഹചര്യത്തില്‍ പള്‍സര്‍ സുനി പറയുന്നതൊന്നും പൊലീസ് വിശ്വസിക്കണമെന്നില്ല. പ്രത്യേകിച്ച് ഏപ്രിലില്‍ ബ്ലാക്ക്‌മെയില്‍ പരാതി ദിലീപ് നല്‍കിയിട്ടുള്ളതിനാല്‍. വേണ്ടി വന്നാല്‍ ഈ കേസിലും പള്‍സര്‍ സുനിയെ പ്രതിചേര്‍ക്കും.പള്‍സറുമായി ദിലീപിന് നേരിട്ടു ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ മാത്രമേ ഇത് പൊളിയൂ. ഇതിനുള്ള ശ്രമത്തിലാണ് പെരുമ്പാവൂര്‍ സിഐ ബിജു പൗലോസ് എന്നും സൂചനയുണ്ട്.

പോലീസ് കസ്റ്റഡിയിലായതോടെ ആഗ്രഹിച്ച പോലെ കാര്യങ്ങള്‍ പറയാന്‍ അവസരം ലഭിക്കുമെന്നാണ് സുനിയും അഭിഭാഷകനും കരുതുന്നത്. കോയമ്പത്തൂരില്‍നിന്ന് മോഷണംപോയ ഫോണാണ് സുനി ജയിലില്‍ ഉപയോഗിച്ചത്. കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പത്തുദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സുനി ജയിലിലായിരിക്കുമ്പോഴാണ് കോയമ്പത്തൂരില്‍നിന്ന് ഫോണ്‍ മോഷണം പോയതെന്ന് പ്രതിഭാഗം വാദിച്ചു. സുനിയുടെ ഫോണ്‍വിളി കേന്ദ്രീകരിച്ചാകും ഇനിയുള്ള ചോദ്യംചെയ്യല്‍.ദിലീപിനെയും നാദിര്‍ഷയെയും സുനിയുടെ ഒപ്പമിരുത്തി വീണ്ടും ചോദ്യംചെയ്യാനും സാധ്യതയുണ്ട്.

ജയിലില്‍നിന്ന് സുനി നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചതിന് തെളിവുകളുണ്ട്. ഇതിനെ ഏത് രീതിയില്‍ വേണമെങ്കിലും മാറ്റി മറിക്കാം. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് നിര്‍ണായമകമാവും. വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. എഡിജിപി സന്ധ്യയെ അന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റിയതോടെ തന്നെ ഈ തിരക്കഥ വിജയിച്ചു കഴിഞ്ഞു എന്നും പലരും കരുതുന്നു.

Related posts