വ്യാജന്‍മാരുടെ പണിപൂട്ടും ! മരുന്നുകളില്‍ ബാര്‍ കോഡും ക്യൂആര്‍ കോഡും കൊണ്ടുവരാന്‍ നീക്കവുമായി കേന്ദ്രം…

മരുന്നുകളിലെ വ്യാജനെ തടയാന്‍ ശക്തമായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍ കോഡോ, ക്യൂആര്‍ കോഡോ പ്രിന്റ് ചെയ്ത് നല്‍കാന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ വൈകാതെ തന്നെ ആവശ്യപ്പെടുമെന്നാണ് വിവരം. ഇതിലൂടെ വ്യാജമരുന്നുകളുടെ വില്‍പ്പന തടയാന്‍ സാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. ലോകത്താകമാനമുള്ള വ്യാജമരുന്നുകളില്‍ 35 ശതമാനവും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് വ്യാജ മരുന്നുകളുടെ വില്‍പ്പന തടയാന്‍ നടപടി ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ആഴ്ചകള്‍ക്കകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന പ്രമുഖ 300 മരുന്ന് ബ്രാന്‍ഡുകളില്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതേത്തുടര്‍ന്ന് മരുന്നിന്റെ പാക്കറ്റിന് മുകളില്‍ ബാര്‍കോഡോ, ക്യൂആര്‍ കോഡോ നല്‍കണമെന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും. ഡോളോ, സാരിഡോണ്‍, അലഗ്ര തുടങ്ങി ഇന്ത്യന്‍ മരുന്നുവിപണിയില്‍ ഏറ്റവുമധികം വില്‍ക്കുന്ന മരുന്ന് ബ്രാന്‍ഡുകളിലാണ് ഇത് ആദ്യം…

Read More

ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നല്ല ചിമിട്ടന്‍ പണികിട്ടും ! പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി പോലീസ്…

രാജ്യത്ത് നോട്ടു നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പണമിടപാടുകള്‍ വന്‍തോതില്‍ കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സര്‍വസാധാരണമാകുകയാണ്. ഓട്ടോറിക്ഷകളില്‍ പോലും ക്യൂആര്‍ കോഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം. എന്നാല്‍ ഇതോടൊപ്പം ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാവുകയാണെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ കേരള പോലീസ് നല്‍കുന്നത്. യുപിഐ പ്ലാറ്റ്ഫോമില്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ സൈബര്‍ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്ന സംഭവങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ ജാഗ്രതാനിര്‍ദേശം. കൊച്ചിയില്‍ ഇത്തരത്തിലുള്ള നിരവധി സൈബര്‍ തട്ടിപ്പ് കേസുകളാണ് പൊലീസ് അന്വേഷിക്കുന്നത്. യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയവരാണ് കൂടുതലായും തട്ടിപ്പിന് ഇരയായത്. അടുത്തിടെ, വ്യാപാരികളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് കൂടുതലായി സൈബര്‍ തട്ടിപ്പില്‍ വീണത്. ആദ്യം വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചശേഷമാണ് തട്ടിപ്പ്. ഉല്‍പ്പന്നങ്ങളെ കുറിച്ചും മറ്റും ചോദിച്ച് വിശ്വാസ്യത ആര്‍ജിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ്…

Read More

ഇനി ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ട ! ക്യൂആര്‍ കോഡ് വഴി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കാം; പുതിയ സംവിധാനം ഇങ്ങനെ…

ഇനി അണ്‍റിസര്‍വ് ടിക്കറ്റെടുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. വടക്ക് പടിഞ്ഞാറന്‍ റെയില്‍വെയാണ് ആദ്യമായി 12 സ്റ്റേഷനുകളില്‍ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തില്‍ വരി നില്‍ക്കാതെ റെയില്‍വെ സ്റ്റേഷനില്‍വെച്ചുതന്നെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ പതിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. ജയ്പൂര്‍,അജ്മീര്‍,ജോധ്പൂര്‍,ബിക്കാനീര്‍, അബു റോഡ്, ഉദയ്പുര്‍ സിറ്റി, ദുര്‍ഗാപുര, അള്‍വാര്‍, റെവേരി, ഗാന്ധിനഗര്‍ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലോഗിന്‍ ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവില്‍ ക്ലിക്ക് ചെയ്ത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഈ സമയത്ത് പുറപ്പെടുന്ന സ്റ്റേഷന്റെ…

Read More

ഇനി സ്‌പെഷ്യല്‍ ട്രെയിന്‍ വിവരങ്ങള്‍ ക്യൂആര്‍ കോഡില്‍ ലഭ്യമാവും; പുതിയ പരീക്ഷണവുമായി ദക്ഷിണ റെയില്‍വേ; റെയില്‍വേയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…

സ്‌പെഷ്യല്‍ ട്രെയിനുകളുടെ വിവരങ്ങള്‍ ഇനി മുതല്‍ ക്യു ആര്‍ കോഡില്‍ ലഭ്യമാകും. ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗമാണ് വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിനുകളുടെ വിവരം ക്യുആര്‍ കോഡ് വഴി ലഭ്യമാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണില്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സൗകര്യം ഉപയോഗിക്കാം.ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലെ സ്‌പെഷല്‍ ട്രെയിനുകളുടെ വിശദമായ സമയക്രമവും അനുബന്ധ വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തില്‍ നിന്നു രാമേശ്വരം,ഹൈദരാബാദ്,വേളാങ്കണ്ണി,മുംൈബ, യശ്വന്ത്പുര, െചന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സ്‌പെഷല്‍ ട്രെയിനുകള്‍ ഉളളത്. പിഡിഎഫ് രൂപത്തിലാണ് വിവരങ്ങള്‍ ലഭിക്കുക.

Read More