ഇനി ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ക്യൂ നില്‍ക്കേണ്ട ! ക്യൂആര്‍ കോഡ് വഴി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കാം; പുതിയ സംവിധാനം ഇങ്ങനെ…

ഇനി അണ്‍റിസര്‍വ് ടിക്കറ്റെടുക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാം. വടക്ക് പടിഞ്ഞാറന്‍ റെയില്‍വെയാണ് ആദ്യമായി 12 സ്റ്റേഷനുകളില്‍ ഈ സംവിധാനം നടപ്പാക്കുന്നത്. അവസാന നിമിഷത്തില്‍ വരി നില്‍ക്കാതെ റെയില്‍വെ സ്റ്റേഷനില്‍വെച്ചുതന്നെ മൊബൈല്‍ ആപ്പ് വഴി ടിക്കറ്റെടുക്കാനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. റെയില്‍വെ സ്റ്റേഷനില്‍ പതിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുടിഎസ് ആപ്പുവഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക.

ജയ്പൂര്‍,അജ്മീര്‍,ജോധ്പൂര്‍,ബിക്കാനീര്‍, അബു റോഡ്, ഉദയ്പുര്‍ സിറ്റി, ദുര്‍ഗാപുര, അള്‍വാര്‍, റെവേരി, ഗാന്ധിനഗര്‍ തുടങ്ങിയ 12 സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് യുടിഎസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലോഗിന്‍ ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവില്‍ ക്ലിക്ക് ചെയ്ത് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. ഈ സമയത്ത് പുറപ്പെടുന്ന സ്റ്റേഷന്റെ പേര് തെളിയും. പിന്നീട് പോകേണ്ട സ്റ്റേഷന്റെ പേരും നല്‍കി പണമടച്ച് നടപടി പൂര്‍ത്തിയാക്കാം.

Related posts