ഇനി സ്‌പെഷ്യല്‍ ട്രെയിന്‍ വിവരങ്ങള്‍ ക്യൂആര്‍ കോഡില്‍ ലഭ്യമാവും; പുതിയ പരീക്ഷണവുമായി ദക്ഷിണ റെയില്‍വേ; റെയില്‍വേയുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…

സ്‌പെഷ്യല്‍ ട്രെയിനുകളുടെ വിവരങ്ങള്‍ ഇനി മുതല്‍ ക്യു ആര്‍ കോഡില്‍ ലഭ്യമാകും. ദക്ഷിണ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗമാണ് വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിനുകളുടെ വിവരം ക്യുആര്‍ കോഡ് വഴി ലഭ്യമാക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണില്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സൗകര്യം ഉപയോഗിക്കാം.ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലെ സ്‌പെഷല്‍ ട്രെയിനുകളുടെ വിശദമായ സമയക്രമവും അനുബന്ധ വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. കേരളത്തില്‍ നിന്നു രാമേശ്വരം,ഹൈദരാബാദ്,വേളാങ്കണ്ണി,മുംൈബ, യശ്വന്ത്പുര, െചന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സ്‌പെഷല്‍ ട്രെയിനുകള്‍ ഉളളത്. പിഡിഎഫ് രൂപത്തിലാണ് വിവരങ്ങള്‍ ലഭിക്കുക.

Related posts