പണക്കാരെ വിവാഹം കഴിച്ചശേഷം സ്വത്ത് തട്ടിയെടുക്കും; എതിര്‍ത്താല്‍ പീഡനക്കേസ്; വീട് കൈയ്യേറാന്‍ ക്വട്ടേഷന്‍കാരുമായി എത്തിയ വിവാഹത്തട്ടിപ്പുകാരിയുടെ സിനിമാസ്റ്റൈല്‍ നീക്കങ്ങള്‍ ഇങ്ങനെ…

മാവേലിക്കര: ക്വട്ടേഷന്‍ സംഘവുമായി താന്‍ തട്ടിപ്പിനിരയാക്കിയ ആളുടെ വീടു കൈയ്യേറാനെത്തിയ വിവാഹത്തട്ടിപ്പുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ ഗേറ്റും വാതിലും തകര്‍ത്ത് അകത്തുകടന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് വള്ളികുന്നം പോലീസെത്തി യുവതിയെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. നിരവധി വിവാഹ തട്ടിപ്പുകേസിലെ പ്രതിയായ കോട്ടയം സ്വദേശി ആലീസ്‌ജോര്‍ജാ(48)ണ് വീട് കയ്യേറാന്‍ എത്തിയത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ കോട്ടയം ആര്‍പ്പൂക്കര കൊപ്രായില്‍ ജെയിസ്‌ ജോണ്‍ ജേക്കബ്(24), മാറ്റൂര്‍ തെക്കേ പറമ്പില്‍ രതീഷ്(26), ആര്‍പ്പൂക്കര ചക്കിട്ടപ്പറമ്പില്‍ അഖില്‍(21), വില്ലൂന്നി പാലത്തൂര്‍ വീട്ടില്‍ ടോമിജോസഫ്(21) എന്നിവരെയും പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പുലര്‍ച്ചെ കറ്റാനത്തുള്ള കുറ്റിയില്‍ ജെറോ ഡേവിഡിന്റെ വീട്ടിലെത്തിയ സംഘം ഗേറ്റിന്റെയും വാതിലിന്റെയും പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. വീട്ടുടമസ്ഥന്റെ ബന്ധുവായ യുവാവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആയുധവുമായെത്തിയ സംഘം ആദ്യം യുവാവിനെ മര്‍ദിച്ചു. ഓടിരക്ഷപെട്ട ഇയാള്‍ നാട്ടുകാരെ കൂട്ടി തിരികെയെത്തി.…

Read More