‘കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു’; സയനോര പറയുന്നു

‘നീ കറുത്തതല്ലേ, നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട’ എന്ന് പറഞ്ഞു !കല്യാണ വീടുകളില്‍ പോലും കറുത്ത കല്യാണപ്പെണ്ണ് ആളുകളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സയനോര… കാലം ഇത്ര പുരോഗമിച്ചിട്ടും കറുത്ത നിറത്തോട് മലയാള സിനിമാ ലോകം എന്നും അകല്‍ച്ച മാത്രമേ കാണിച്ചിട്ടുള്ളൂ. കറുത്ത നിറമുള്ളവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് ഗായികയും സംഗീത സംവിധായികയുമായ സയനോര ഫിലിപ്പ്. കല്യാണ വീടുകളില്‍ പോയാലും നിറമില്ലാത്ത കല്യാണപെണ്ണിനെ കണ്ടാല്‍ അത് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു. കോമഡി പരിപാടികളിലടക്കം കറുത്ത് തടിച്ച ആളുകളെ കൊണ്ട് നിര്‍ത്തുമ്പോള്‍ ചിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന ഒരു ബോധം നമ്മുടെയൊക്കെ ഉള്ളില്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നുണ്ട്. സൗന്ദര്യമുള്ള ഒരു കറുത്ത യുവതിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത് കുറവാണെന്നും ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സയനോര പറയുന്നു. സയനോരയുടെ വാക്കുകള്‍ ഇങ്ങനെ… നഴ്സറിയില്‍ പഠിക്കുമ്പോള്‍ അവിടെയുള്ള സീസോയില്‍ കയറിയിരുന്നു. അവിടെ വേറെയും കുട്ടികള്‍…

Read More

കറുത്തവരെ അവന് ഇഷ്ടമല്ലെന്ന് അമ്മയുടെ മറുപടി ! തന്റെ മനസ്സു തകര്‍ത്ത സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സയനോര…

മലയാളത്തിലെ പിന്നണി ഗായികമാരില്‍ ശ്രദ്ധേയയാണ് സയനോര. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സയനോര മലയാളിയ്ക്ക് നിരവധി മികച്ച ഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടു വച്ചിരുന്നു. ഇപ്പോഴിതാ, ഒരു പരിപാടിക്കിടെ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നിരിക്കുകയാണ്.എല്ലാ മലയാളികളും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് സയനോര പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവിടെ ഒരു ഒരു കുഞ്ഞുവാവയെ കണ്ടു. സ്‌നേഹത്തോടെ സയനോര കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചില്‍. എന്താണ് കുഞ്ഞിങ്ങനെ കരയുന്നതെന്നു ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. അത് തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സയനോര പറയുന്നു. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര…

Read More

ഓരോ മാതാപിതാക്കളും ആലോചിച്ചു കൂട്ടുന്ന ഒരു ലിസ്റ്റ് ഉണ്ടല്ലോ ? അത് ആദ്യം എടുത്ത് അങ്ങ് കത്തിച്ചു കളയുക ! പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞു വീണിട്ടില്ല; കെവിന്‍ കൊലപാതകക്കേസില്‍ സയനോര പറയുന്നതിങ്ങനെ…

മകളെ പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ വരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായികയും സംഗീതസംവിധായകയുമായ സയനോര. ആണ്‍സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ പേരില്‍ അച്ഛന്റെയും ആങ്ങളയുടെയും മര്‍ദനം ഏറ്റുവാങ്ങേണ്ടി വന്നിരുന്ന ഒരു കൂട്ടുകാരി തനിക്കുണ്ടായിരുന്നെന്നും പ്രണയത്തിനും പെണ്‍കുട്ടികള്‍ക്കുമിടയിലെ മതിലുകള്‍ പൊളിഞ്ഞുവീണിട്ടില്ലെന്നും സയനോര പറയുന്നു. സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഏതാനും നാളുകള്‍ക്ക് മുന്നേ ഒരു വാട്ട്‌സാപ്പ് ഫോര്‍വേഡ് കിട്ടി. ആദ്യം ഒരു തമാശ ആണെന്നാണ് തോന്നിയത്. മുഴുവന്‍ വായിച്ചു നോക്കിയപ്പോള്‍ ആണ് മനസ്സിലായത് അതിലെ നിഗൂഢത. നമ്മുടെ കുട്ടികള്‍ പ്രണയ ബന്ധത്തില്‍ അകപ്പെടാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് കുറേ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു മെസ്സേജ് ആണത്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നോ മറ്റോ പറഞ്ഞ് അവസാനിപ്പിക്കുന്ന ഒന്ന്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ? കുഞ്ഞുങ്ങള്‍ ജനിക്കുന്നത് മുതല്‍ അവര്‍ എന്ത് കഴിക്കണം, എന്ത് ഉടുക്കണം, എന്ത് പഠിക്കണം, ആരോട് കൂട്ട്…

Read More

നാക്കിന് എല്ലില്ലെന്നു കരുതി അത് ഒരു അലങ്കാരമായി കൊണ്ടു നടക്കരുത് ; പി സി ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഗായിക സയനോര

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ അഞ്ഞടിച്ച് ഗായിക സയനോര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് സയനോര പിസിയെ വിമര്‍ശിച്ചത്. ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയോട് നിര്‍ദ്ദേശിച്ചു. നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കില്‍ അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്ന് പറഞ്ഞാണ് സയനോര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിര്‍ഭയെക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. നടി ഏത് ആശുപത്രിയിലാണ് പോയതെന്നുമാണ് പി സി ജോര്‍ജ് ചോദിച്ചിരുന്നത്. കേസുമായി…